ന്യൂയോർക്ക്: ബ്രോങ്ക്സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനയുടെ 2022 വർഷത്തെ ട്രസ്റ്റിമാരും പാരിഷ് കൗൺസിൽ അംഗങ്ങളും ചുമതലയേറ്റു.
തിരുപ്പിറവി ദിനത്തിലെ തിരുക്കർമങ്ങൾക്കുശേഷം നടന്ന ചടങ്ങിൽ വികാരി ഫാ. ജോഷി എളംബാശേരി മുന്പാകെ വിശുദ്ധ ഗ്രന്ഥം സാക്ഷിയാക്കിയാണ് പുതിയ അംഗങ്ങൾ ചുമതലയേറ്റത്.
ഷൈജു കളത്തിൽ, ജ്യോതി ജോർജ് കണ്ണേട്ടുമ്യാലിയിൽ, നിജോ മാത്യു , കാപ്പിൽ കോയിപ്പള്ളി എന്നിവർ ട്രസ്റ്റിമാരായും ഷായിമോൾ കുന്പിളുവേലി സെക്രട്ടറിയായും ജോസഫ് കാഞ്ഞമല, ഷാജി സഖറിയ എന്നിവർ പാസ്റ്ററൽ കൗൺസിൽ അംഗങ്ങളായും ജോസ് ഞാറകുന്നേൽ, ജോ ആന്റണി കല്ലടാന്തിയിൽ, ആന്റോ വർക്കി കണ്ണാടൻ, ടെൽമ അനിത്ത്, എഡ്വിൻ കാത്തി, മിനി മുട്ടപ്പള്ളിൽ, നിഷാദ് പൈറ്റുതറയിൽ, അലക്സ് മാത്യു പുളിക്കൽ, ഡോ. ആനി മാത്യു മണ്ണംചേരിൽ, ജോബുകുട്ടി മണലയിൽ, സണ്ണിപോൾ ചിറപ്പുറത്ത്, അലക്സാണ്ടർ ജോസഫ് വയലുങ്കൽ, റോസിലി തോമസ് വെളിയന്തറ, ജോർജ് കരോട്ട് എന്നിവർ പാരിഷ് കൗൺസിൽ അംഗങ്ങളായും ചുമതലയേറ്റു.
ഷോളി കുന്പിളുവേലി
|