• Logo

Allied Publications

Americas
ടെക്സസിൽ പോസിറ്റിവിറ്റി നിരക്ക് 22.9 ശതമാനം
Share
ഓസ്റ്റിൻ: ടെക്‌സസില്‍ കോവിഡ് കേസുകൾ അതിവേഗം വ്യാപിക്കുന്നതായും ഡിസംബര്‍ 28 ലെ പോസിറ്റിവിറ്റി നിരക്ക് 22.9 ശതമാനത്തില്‍ എത്തിയതായും 68 പേര്‍ മരിച്ചതായും ടെക്‌സസ് ഡിപ്പാര്‍ട്ട്‌മെന്‍റ് ഓഫ് സ്റ്റേറ്റ് ഹെല്‍ത്ത് സര്‍വീസ് പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു.

രണ്ടാഴ്ച മുമ്പ് രേഖപ്പെടുത്തിയ 9.19 ശതമാനത്തില്‍ നിന്നാണ് പോസിറ്റിവിറ്റി നിരക്ക് കുത്തനെ 22.9 ശതമാനത്തില്‍ എത്തിയിരിക്കുന്നത്. കോവിഡ് ടെസ്റ്റിന് വിധേയനാകുന്ന നാലില്‍ ഒരാള്‍ക്കു വീതം കോവിഡ് സ്ഥിരീകരിക്കുന്നതും ഏറെ ഉത്കണ്ഠ ഉളവാക്കുന്നതാണ്.

ഡാളസിലെ വിവിധ ആശുപത്രികളില്‍ രോഗികളുടെ എണ്ണം വർധിച്ചുവരികയാണ്. പല ആശുപത്രികളിലും മാസ്‌ക് ധരിക്കുന്നത് വീണ്ടും നിര്‍ബന്ധമാക്കി. ഡബിള്‍ മാസ്‌ക്കാണ് ജീവനക്കാര്‍ ധരിക്കുന്നത്. ആരോഗ്യവകുപ്പു പ്രവര്‍ത്തകര്‍ക്കും കോവിഡ് ബാധിച്ചതിനാല്‍ ആവശ്യമായ സ്റ്റാഫിനെ ലഭിക്കുന്നതിനും ആശുപത്രികള്‍ ബുദ്ധിമുട്ടുകയാണ്.

ഡാളസിലെ കൗണ്ടി ആശുപത്രിയായ പാര്‍ക്ക് ലാന്‍റിൽ കോവിഡ് രോഗികള്‍ക്കായി നാലു പ്രത്യേക വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

ടെക്‌സസിലെ കോവിഡ് മരണസംഖ്യ 74,330 ആയി ഉയര്‍ന്നിട്ടുണ്ട്. 4,431 രോഗികളാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ക്രിസ്മസ് അവധിക്കാലം കഴിഞ്ഞതോടെയാണ് കോവിഡ് കേസുകളുടെ എണ്ണത്തിൽ വർധനവുണ്ടായിരിക്കുന്നത്.

പി.പി. ചെറിയാൻ

സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍.
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍.
ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ