• Logo

Allied Publications

Americas
കേരള അസോസിയേഷൻ ഓഫ് ഡാളസിനു നവ നേതൃത്വം
Share
ഡാളസ് : ഡാളസ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന പ്രവാസി മലയാളികളുടെ ആദ്യകാലസംഘടനയും അമേരിക്കയിൽ മുൻ നിര സംഘടനകളിൽ ഒന്നുമായ കേരള അസോസിയേഷൻ ഓഫ് ഡാളസ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികളായി ഹരിദാസ് തങ്കപ്പൻ (പ്രസിഡന്‍റ്), ഐപ്പ് സ്കറിയ (വൈസ് പ്രസിഡന്‍റ്), അനശ്വർ മാമ്പിള്ളി (സെക്രട്ടറി ), ജിബി ഫിലിപ്പ് (ജോയിന്‍റ് സെക്രട്ടറി ), ഫ്രാൻസിസ് തോട്ടത്തിൽ (ട്രഷറർ), അനുപാ സാം (ജോയിന്‍റ് ട്രഷറർ) മഞ്ജിത് കൈനിക്കര (ആർട്സ് ഡയറക്ടർ ), നെബു കുര്യാക്കോസ് (സ്പോർട്സ് ഡയറക്ടർ ), സാമുവൽ യോഹന്നാൻ (പിക്നിക് & റിക്രീയേഷൻ ഡയറക്ടർ), ജൂലിയറ്റ് മുളഗൻ (എഡ്യൂക്കേഷൻ ഡയറക്ടർ ), ഐ. വർഗീസ് (ലൈബ്രറി ഡയറക്ടർ), സുരേഷ് അച്യുതൻ (പബ്ലിക്കേഷൻ ഡയറക്ടർ ),അജു മാത്യു (മെംബേർഷിപ് ഡയറക്ടർ ), ലേഖ നായർ (സോഷ്യൽ ഡയറക്ടർ ),അഷിത സജി (യൂത്ത് ഡയറക്ടർ ) എന്നിവരേയും ഡയറക്ടർ ബോർഡ് അംഗങ്ങളായി ബാബു മാത്യു, റോയ് കൊടുവത്ത്,ഡാനിയേൽ കുന്നേൽ, ജോയി ആന്‍റ‌ണി, ജേക്കബ് സൈമൺ എന്നിവരെയും തെരഞ്ഞെടുത്തു.

ജനുവരി എട്ടിന് ഇന്ത്യാകൾചറൽ ആൻഡ്‌ എഡ്യൂക്കേഷൻ സെന്റർ ഹാളിൽ നടക്കുന്ന പുതുവത്സരാഘോഷ ചടങ്ങിൽ പുതിയ സമിതി സ്ഥാനമേൽക്കും.

1976 ൽ സ്ഥാപിതമായ കേരള അസോസിയേഷൻ ഓഫ് ഡാളസിനു 1500 ൽ പരം അംഗങ്ങൾ ഉണ്ട്‌. ഇന്ത്യൻ കൾചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്‍ററിന്‍റേയും കേരള അസോസിയേഷന്‍റേയും പൊതു യോഗത്തിലാണ് 34 മാത് ഭരണസമിതിയെ തെരഞ്ഞെടുത്തത്.

എല്ലാ ആഴ്ചകളിലും മലയാളിസമൂഹത്തിനു പ്രയോജനമാം വിധം വിവിധ പരിപാടികൾ നടത്തികൊണ്ടിരിക്കുന്ന കേരള അസോസിയേഷൻ ഓഫ് ഡാളസ് മറ്റു സംഘടനകൾക്കും മാതൃകയായി പ്രവർത്തിക്കുന്നു. തുടർന്നും കൂട്ടായി സാംസ്‌ക്കാരിക കലാസാഹിത്യ സംബന്ധികളായ വേറിട്ട ആകർഷകമായ പരിപാടികൾ ക്രമീകരിക്കും എന്നു പുതിയ ഭരണസമിതി അറിയിച്ചു.

കഴിഞ്ഞ രണ്ടുവർഷത്തെ സ്തുത്യർഹമായസേവനത്തിനുശേഷം സ്ഥാനം കൈമാറുന്ന പ്രസിഡന്‍റ് ഡാനിയേൽ കുന്നേലും സെക്രട്ടറി പ്രദീപ്‌ നാഗനൂലിലും പുതിയ നേതൃത്വത്തിന് ആശംസകൾ നേർന്നു.

അനശ്വരം മാമ്പിള്ളി

ബോ​സ്റ്റ​ൺ സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക​യി​ൽ കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ബോ​സ്റ്റ​ൺ: മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്‌​ട്രേ
സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ്.
ഡാ​ള​സ്: ക​രോ​ൾ​ട്ട​ൺ സി​റ്റി കൗ​ൺ​സി​ലി​ലേ​ക്ക് മ​ത്സ​രി​ക്കു​ന്ന സൈ​മ​ൺ ചാ​മ​ക്കാ​ല​യെ വി​ജ​യി​പ്പി​ക്ക​ണ​മെ​ന്ന അ​ഭ്യ​ർ​ഥ​ന​യു​മാ​യി കേ​ര​ള അ​സോ​സി
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സ് സീ​നി​യ​ർ ഫോ​റം ശ​നി​യാ​ഴ്ച.
ഡാ​ള​സ്: കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സീ​നി​യ​ർ ഫോ​റം “മ​ധു​ര​മോ മാ​ധു​ര്യ​മോ”​സം​ഘ​ടി​പ്പി​ക്കു​ന്നു.
ഐ​പി​സി​എ​ൻ​എ ഫി​ലാ​ഡ​ൽ​ഫി​യ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സം​ഘ​ടി​പ്പി​ച്ചു.
ഫി​ലാ​ഡ​ൽ​ഫി​യ: ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ഫി​ലാ​ഡ​ൽ​ഫി​യ റീ​ജി​യ​ൺ 2024 2025 പ്ര​വ​ർ​ത്ത​നോ​ദ്ഘാ​ട​നം സീ​റോ​മ​ല​ബാ​ർ ഓ​ഡി​റ്റ
റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം അ​ന്ത​രി​ച്ചു.
പോ​ത്താ​നി​ക്കാ​ട്: കീ​പ്പ​ന​ശേ​രി​ല്‍ പ​രേ​ത​നാ​യ കെ.​കെ. ഏ​ബ്ര​ഹാ​മി​ന്‍റെ (ആ​ദാ​യി മാ​സ്റ്റ​ര്‍) ഭാ​ര്യ റെ​യ്ച്ച​ല്‍ ഏ​ബ്ര​ഹാം(84) അ​ന്ത​രി​ച്ചു.