• Logo

Allied Publications

Americas
മഹാ മണ്ഡല പൂജ ഭക്തിസാന്ദ്രമായി
Share
ഡാളസ് : ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ മണ്ഡല വ്രതാരംഭത്തിൽ തുടങ്ങിയ പ്രത്യേക അയ്യപ്പ പൂജകളുടെ ഭാഗമായി, ശ്രിധർമശാസ്താ സന്നിധിയിൽ ഡിസംബർ 26 നു നടന്ന മഹാ മണ്ഡലപൂജ ഭക്തിസാന്ദ്രമായി .

പുലർച്ചെ ആരംഭിച്ച ഗണപതി ഹോമത്തോടെ പൂജാദി കർമങ്ങൾക്ക് തുടക്കം കുറിച്ചു. വൃതാനുഷ്ഠാനങ്ങോളോടെ മുദ്രമാല അണിഞ്ഞ അനേകം അയ്യപ്പന്മാരും മാളികപ്പുറങ്ങളും അന്നേ ദിവസം ഇരുമുടികെട്ടുകൾ നിറച്ചു. ഗുരുസ്വാമി ഗോപാല പിള്ള, ഇരുമുടികെട്ടുകൾ നിറയ്ക്കാനും കെട്ടുമുറുക്കിനും നേതൃത്വം നൽകി.

പുലർച്ചെ മുതൽ ശരണം വിളികളാൽ മുഖരിതമായ ക്ഷേത്രത്തിലെ സ്പിരിച്ചൽ ഹാളിൽ, ഇരുമുടി കെട്ടുനിറയിൽ പങ്കെടുക്കുവാൻ അനേകം ഭക്ത ജനങ്ങൾ എത്തിച്ചേർന്നിരുന്നു. ഈവർഷം നൂറോളം അയ്യപ്പന്മാരാണ് ശ്രീഗുരുവായൂരപ്പാൻ ക്ഷേത്രത്തിൽ ഇരുമുടികെട്ടുകൾ നിറച്ചത്.

ക്ഷേത്രത്തിനുള്ളിലെ കലശ പൂജകളും വിഗ്രഹഅലങ്കാരങ്ങളും ക്ഷേത്ര പൂജാരികളായ വടക്കേടത്ത് ഗിരീശൻ തിരുമേനിയും ഉണ്ണികൃഷ്ണൻ തിരുമേനിയും വിനേഷ് തിരുമേനിയും നിർവഹിച്ചു.

സാമൂഹ്യ അകലം പാലിച്ചുകൊണ്ട് ക്ഷേത്രത്തിൽ 41 ദിവസവും തുടർന്നു പോന്നിരുന്ന അയ്യപ്പ ഭജന, മണ്ഡല കാലത്തെ ഭക്തിയുടെ പാരമ്യത്തിൽ എത്തിച്ചു.

പി.പി. ചെറിയാൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.