• Logo

Allied Publications

Americas
അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് ക്രിസ്മസ്: സെറാഫിം മെത്രാപൊലീത്ത
Share
ഡാളസ്: അപരിമിതനായ ദൈവം പരിമിതിയിലേക്ക് ഇറങ്ങിവന്നതാണ് "ക്രിസ്തുവിന്‍റെ ജനന പെരുന്നാൾ' എന്നതുകൊണ്ട് വിവക്ഷിക്കുന്നതെന്നു മലങ്കര ഓർത്തഡോക്സ് സഭയുടെ ബംഗളൂരു ഭദ്രാസന മെത്രാപോലീത്ത ബിഷപ് ഡോ.ഏബ്രഹാം മാർ സെറാഫിം.

ഡിസംബർ 28 നു എക്യുമെനിക്കൽ ദർശന വേദി നോർത്ത് അമേരിക്കയുടെ നേതൃത്വത്തിൽ ഓൺലൈനായി സംഘടിപ്പിച്ച "മഞ്ഞുപെയ്യും രാവിൽ' എന്ന ക്രിസ്മസ് ആഘോഷത്തിൽ പങ്കെടുത്തു സന്ദേശം നൽകുകയായിരുന്നു സെറാഫിം മെത്രാപോലീത്ത.

ക്രിസ്മസിന് ഏറ്റവും അനുയോജ്യമായ നിർവചനം വി. യോഹന്നാൻ 1:14 ൽ വായിക്കുന്ന "വചനം ജഡമായി" എന്ന വേദവാക്യമാണ് .'പരിധിക്കു പുറത്താണ് എന്ന്' നാം നിരന്തരമായി കേൾക്കുന്ന ഒരു പല്ലവിയാണ് .എന്നാൽ പരിധിക്കു അകത്തേക്ക് വരുക എന്നുള്ളത് വളരെ പ്രസക്തമാണ്.

ഭാര്യാഭർതൃ ബന്ധത്തിൽ, മാതാപിതാക്കളും കുഞ്ഞുങ്ങളും തമ്മിൽ ഉള്ള ബന്ധത്തിൽ കുടുംബം ഒരു പരിധിയാണ്. ആ പരിധിയുടെ വെളിയിലേക്ക് പോകുന്ന അവസരത്തിൽ കുടുംബ ബന്ധങ്ങൾ തകർന്നു തരിപ്പണമാകും . എന്നാൽ ആ പരിധിക്കുള്ളിലേക്കു വരികയും പരിധിക്കുപുറത്തു വിശാല മനസുകൾ സൃഷ്ടിക്കുകയും ചെയ്യുമ്പോൾ മാത്രമേ വിശുദ്ധ ജീവിതം തുടരുന്ന അനുഭവം നമുക്കു ലഭ്യമാക്കുവാൻ കഴിയുകയെന്നു തിരുമേനി ക്രിസ്മസ് സന്ദേശത്തിൽ ഉദ്ബോധിപ്പിച്ചു.

ദരിദ്രരേയും സഹായം അര്ഹിക്കുന്നവരെയും കുറിച്ചുളള യഥാർഥ മനസലിവു നമ്മിൽ ഉളവാകുന്നതിനു ക്രിസ്മസ് മുഖന്തിരമായി തീരണം.സ്വർഗീയ പിതാവിന്, അധംപതിച്ച പാപികളുടെ ലോകത്തിനു നൽകുവാൻ കഴിയുന്ന ഏ റ്റവും വിലയേറിയ നിക്ഷേപമാണ്‌ തന്റെ പ്രിയ പുത്രനായ ക്രിസ്തുവെന്നു മാർത്തോമ സഭയുടെ നോർത്ത് അമേരിക്ക യൂറോപ്പ് ഭദ്രാസനാധിപനും എക്യൂമെനിക്കൽ ദർശനവേദിയുടെ രക്ഷാധികാരിയും കൂടിയായ ബിഷപ് ഡോ.ഐസക് മാർ ഫിലക്സിനോസ് പറഞ്ഞു .

ക്രിസ്ത്യൻ കോൺഫറൻസ് ഓഫ് ഏഷ്യാ ജനറൽ സെക്രട്ടറി ഡോ.മാത്യൂസ് ജോർജ് ചുനക്കര സന്ദേശം നൽകി. നോർത്ത് അമേരിക്കയിലെ പ്രശസ്ത ഗായകരായ അനുപ്രിയ ജോസ് (കാനഡ), ജെംസൺ കുരിയാക്കോസ് (ന്യൂജേഴ്‌സി), സ്നേഹ വിനോയ് (ന്യൂയോർക്ക്), ആന്‍റ‌ണി ചേലക്കാട്ട് (ഫ്ലോറിഡ), ഷൂജാ ഡേവിഡ് (ഡാളസ്), മീര സഖറിയാ (ഹൂസ്റ്റൺ), അലക്‌സാണ്ടർ പാപ്പച്ചൻ (ടെക്സസ്) എന്നിവരെ കൂടാതെ മലങ്കര കത്തോലിക്ക സഭയുടെ ബഥനി ആശ്രമാംഗമായ ഫാ.ജോൺ പോൾ എന്നിവർ ആലപിച്ച ഗാനങ്ങളും ആഘോഷ പരിപാടിയുടെ മാധുരിമ വർധിപ്പിച്ചു .

മാർത്തോമ സഭയുടെ മുൻ സഭാ സെക്രട്ടറി വികാരി ജനറാൾ റവ.ഡോ.ചെറിയാൻ തോമസ് സ്വാഗതവും സിഎസ് ഐ സഭയുടെ നോർത്ത് അമേരിക്കയുടെ വൈസ് പ്രസിഡന്‍റ് റവ.ജിജോ എബ്രഹാം പ്രാരംഭ പ്രാർഥനയും 25 വർഷത്തിൽ പരം കർണടകയിൽ മിഷനറി ആയി പ്രവർത്തിച്ച റവ.തോമസ് മാത്യു.പി സമാപന പ്രാർഥനയും നടത്തി . പരിപാടിയുടെ മുഖ്യ കോഓർഡിനേറ്ററും ഡാളസിലെ സാമൂഹിക സാംസ്കാരിക പ്രവർത്തകനും മാധ്യമപ്രവർത്തകനുമായ ഷാജി രാമപുരം നന്ദി പറഞ്ഞു. ഡോ.നിഷ ജേക്കബ് എംസിയായിരുന്നു .

പി.പി. ചെറിയാൻ

മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു.
ന്യൂയോർക്ക്: സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ്
ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക