• Logo

Allied Publications

Americas
ഐഒസി ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു
Share
ഹൂസ്റ്റൺ: ജനകീയനും സത്യസന്ധനും ആർജ്ജവവുമുള്ള കോൺഗ്രസ് നേതാവും കെപിസിസി വർക്കിംഗ് പ്രസിഡന്‍റുമായിരുന്ന പി.ടി. തോമസ് എംഎൽഎ യുടെ വേർപാടിൽ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്റർ അനുശോചിച്ചു.

ഡിസംബർ 26 നു സ്റ്റാഫോഡിലെ ദേശി ഇന്ത്യൻ റസ്റ്ററന്‍റിൽ നടന്ന അനുശോചന സമ്മേളനത്തിൽ
പിടിയുടെ ഈ ഇഷ്ടഗാനം തന്നെ പ്രാർഥന ഗാനമായി ചൊല്ലി എല്ലാവരും ഒരു മിനിറ്റു എഴുന്നേറ്റു നിന്ന്‌ പ്രണാമം അർപ്പിച്ചു.

ചാപ്റ്റർ വൈസ് പ്രസിഡന്‍റ് പൊന്നു പിള്ള സ്വാഗതം ആശംസിച്ചു. ഹൂസ്റ്റൺ ചാപ്റ്റർ പ്രസിഡന്‍റ് തോമസ് ഒലിയാംകുന്നേൽ അധ്യക്ഷത വഹിച്ചു. കോൺഗ്രസിന്‍റെ എക്കാലത്തേയും വ്യത്യസ്തമായ മുഖം, നിലപാടുകളിൽ ഉറച്ചു നിന്ന പി.ടി യുമായുള്ള തന്‍റെ അടുപ്പവും പ്രവർത്തനവും മറ്റും ഒലിയാംകുന്നേൽ ‌‌അധ്യക്ഷ പ്രസംഗത്തിൽ വിവരിച്ചു.

ഇടുക്കിയിലെ ഒരു സാധാരണ കർഷക കുടുംബത്തിൽ പിറന്ന പി.ടി. പഠനത്തിൽ വളരെ സമർത്ഥനായിരുന്നു. അദ്ദേഹത്തിന്‍റെ ശരീരത്തിൽ നിറയെ മർദ്ദനത്തിന്‍റെ പാടുകളും കുത്തുകൾ ഏറ്റതിന്‍റെ പാടുകളുമായിരുന്നു. കെഎസ് യു, യൂത്ത് കോൺഗ്രസ് പ്രസ്ഥാനങ്ങളെ വളർത്തി വലുതാക്കാൻ ശ്രമിച്ചപ്പോൾ എതിരാളികളിൽ നിന്ന് ലഭിച്ച മർദ്ദനത്തിന്റെ അടയാളപ്പെടുത്തൽ ആയിരുന്നു അവയൊക്കെയും ഐഒസി കേരളാ നാഷണൽ വൈസ് പ്രസിഡന്‍റ് ബേബി മണക്കുന്നേൽ അനുസ്മരിച്ചു.

പ്രകൃതി സ്നേഹിയായിരുന്ന പിടിയുടെ നിലപാടുകൾ ശരിയായിരുന്നുവെന്നു കാലം തെളിയിച്ചുവെന്നും അദ്ദേഹത്തിന്റെ വിയോഗത്തിലൂടെ കോൺഗ്രസ് പ്രസ്ഥാനത്തിനുണ്ടായ നഷ്ടം നികത്താനാവാത്തതാണെന്നും ഐഒസി ഹൂസ്റ്റൺ ചാപ്റ്റർ ചെയർമാൻ ജോസഫ് എബ്രഹാം അനുസ്മരിച്ചു.

പിടി തോമസിനെ പോലെയുള്ള ആദർശ ധീരരായ നേതാക്കളെയാണ് ഇന്നു നാടിനാവശ്യമെന്നും ആ വലിയ നേതാവിന്‍റെ സ്മരണകൾക്കും മുന്പിൽ പ്രണാമം അർപ്പിക്കുന്നുവെന്നും സ്റ്റാഫ്‌ഫോർഡ് സിറ്റി കൗൺസിൽമാനും ഒരു കാലത്തു മുംബൈയിലെ യൂത്ത് കോൺഗ്രസിന്‍റെ സജീവ സാന്നിദ്ധ്യവുമായിരുന്ന കെൻ മാത്യു പറഞ്ഞു.

80 കളുടെ തുടക്കത്തിൽ വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് ഊർജവും ആവേശവും പകർന്നു നൽകിയ കെ.എസ്.യു വിന്‍റെ മുൻ സംസ്ഥാന പ്രസിഡന്‍റ് പി.ടി.തോമസ് നിലപാടുകളുടെ രാജകുമാരനായിരുന്നുവെന്ന് ഐഒസി ടെക്സാസ് ചാപ്റ്റർ ജനറൽ സെക്രട്ടറി ജീമോൻ റാന്നി പറഞ്ഞു. കുവൈറ്റിലെ പി ടി യുടെ സന്ദർശന സമയത്ത് ഒരുമിച്ച് യാത്ര ചെയ്ത അനുഭവവും അദ്ദേഹം പങ്കു വച്ചു. മികച്ച പ്രസംഗകൻ കൂടിയായിരുന്ന പിടിയുമായുള്ള വ്യക്തിപരമായ അടുപ്പം അവസാനം വരെ കാത്തു സൂക്ഷിച്ചിരുന്നുവെന്നും അദ്ദേഹം അനുസ്മരിച്ചു.

പി.ടി.തോമസിന്റെ ജന്മനാടായ ഇടുക്കി പ്രദേശത്തു ജനിക്കുവാൻ ഭാഗ്യം ലഭിച്ച ആളാണ് ഞാൻ. തന്‍റെ പിതാവുമായി വളരെ നല്ല ബന്ധം പുലർത്തിയിരുന്നു. എല്ലാ മതങ്ങളിൽപെട്ടവരെയും ഒരു പോലെ കാണാൻ കഴിഞ്ഞ മനുഷ്യ സ്നേഹിയായ "കറ പുരളാത്ത ഖദറിന്റെ ഉടമ" യായിരുന്നുവെന്നു ഗുഡ് ഷെഫേർഡ് എപ്പിസ്കോപ്പൽ ഇന്ത്യൻ ചർച്ച് വികാരി റവ. ഡോ. റോയ് വർഗീസ് കൂട്ടിച്ചേർത്തു.

കുവൈറ്റിൽ ഇടുക്കി അസോസിയേഷൻ ഉദ്ഘാടനത്തിനു വന്നപ്പോൾ പ്രസിഡന്‍റായിരുന്ന തന്‍റെ കൂടെ രണ്ടു ദിവസം താമസിച്ച ഉറ്റ സുഹൃത്ത് പിടിയുടെ മരണം ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ലായെന്ന്‌ ഡബ്ലിയുഎംസി ഹൂസ്റ്റൺ പ്രൊവിൻസ് പ്രസിഡന്‍റ് കൂടിയായ ജോമോൻ ഇടയാടി പറഞ്ഞു.

താൻ ഒരു കെഎസ് യു പ്രവർത്തകൻ ആയിരിക്കുമ്പോൾ മുതൽ അടുത്തറിഞ്ഞ ജനകീയനായ പി.ടിയുടെ മരണം കോൺഗ്രസ് പ്രസ്ഥാനത്തിനു മാത്രമല്ല കേരളത്തിനു തന്നെ ഒരു നികത്താവാത്ത വിടവാണെന്നു മലയാളി അസോസിയേഷൻ ഓഫ് ഗ്രേയ്റ്റർ ഹൂസ്റ്റൺ (മാഗ്) മുൻ പ്രസിഡന്‍റ് കൂടിയായ മാർട്ടിൻ ജോൺ പറഞ്ഞു.

മതേതരത്വത്തിന്‍റെ കാവൽ ഭടനും പ്രകൃതി സ്നേഹിയും ചങ്കൂറ്റത്തോടെ വെല്ലുവികളെ നേരിട്ട പി ടി യുടെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപെടുത്തുന്നുവെന്ന് സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്‌സ് സെക്രട്ടറി കൂടിയായ സഖറിയ കോശി പറഞ്ഞു.

ബാല്യകാലം മുതൽ നേരിട്ടറിയുന്ന നാട്ടുകാരനും കൂട്ടുകാരനുമായ പി.ടി. ഇപ്പോഴും മരിച്ചു വന്നു വിശ്വസിക്കുവാൻ കഴിയുന്നില്ലെന്ന് ബിസിനസുകാരനും പിടിയുടെ ഉറ്റ സുഹൃത്തുമായിരുന്ന സോജൻ അഗസ്റ്റിൻ പറഞ്ഞു.

തികച്ചും മതേതര കാഴ്ചപ്പാടുകൾ പുലർത്തിപോന്ന പിടി, ജീവിച്ചിരിക്കുന്പോൾ തന്നെ തന്‍റെ ശവ മഞ്ച ഘോഷ യാത്ര നടത്തിയിട്ടു പോലും, അചഞ്ചലമായി തന്‍റെ നിലപാടുകളിൽ ഉറച്ചു നിന്ന നേതാവും എല്ലാ കോൺഗ്രസുകാരും മാത്രയെക്കേണ്ട വ്യക്തിത്വത്തിനുടമയാണെന്ന് ചാപ്റ്റർ സെക്രട്ടറി വാവച്ചൻ മത്തായി പറഞ്ഞു.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യങ്ങളായ എ.സി. ജോർജ്, തോമസ് ചെറുകര, ഡാൻ മാത്യൂസ്, ജോജി ജോസഫ്, ജെയ്സൺ ജോസഫ്, സാക്കി ജോസഫ്, സജി ഇലഞ്ഞിക്കൽ, അനൂപ് ചെറുകാട്ടൂർ, നൈനാൻ മാത്തുള്ള, ആൻഡ്രൂസ് ജേക്കബ്, ജോർജ്‌ വർഗീസ് (ജോമോൻ) തുടങ്ങിവരും അനുശോചിച്ചു. ട്രഷറർ ഏബ്രഹാം തോമസ് നന്ദി പറഞ്ഞു.

ജീമോൻ റാന്നി

സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍.
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍.
ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ