• Logo

Allied Publications

Americas
നൃത്ത സംഗീത നാടകം "ദൈ വിൽ ബി ഡൺ' ശ്രദ്ധേയമായി
Share
വാഷിംഗ്ടണ്‍ ഡിസി: ഗ്രേയ്റ്റർ വാഷിംഗ്‌ടൺ നിത്യസഹായ മാതാ സീറോ മലബാർ പള്ളിയുടെ ഇടവകദിനത്തിൽ ഇടവകാംഗങ്ങൾ ജെയിംസ് മണ്ഡപത്തിലിന്‍റെ നേതൃത്വത്തിൽ നടത്തിയ 'ദൈ വിൽ ബി ഡൺ' എന്ന നൃത്ത സംഗീത നാടകം ശ്രദ്ധേയമായി.

യൂദാസ് മുപ്പത് വെള്ളിക്കാശിന് യേശുവിനെ ഒറ്റിക്കൊടുത്ത ബൈബിളിലെ പ്രസക്ത ഭാഗത്തെ ആസ്പദമാക്കി ജെയിംസ് മണ്ഡപത്തിൽ രചനയും സംഭാഷണവും സംവിധാനവും നിർവഹിച്ച നൃത്ത സംഗീത നാടകം അഭിനയ മികവുകൊണ്ടും സംവിധാന മികവുകൊണ്ടും ഏവരുടെയും പ്രശംസ പിടിച്ചുപറ്റി.

കേരള കൾച്ചറൽ സൊസൈറ്റി ഓഫ് ഗ്രേയ്റ്റർ വാഷിംഗ്‌ടൺ അംഗങ്ങളുടെ ആവശ്യപ്രകാരം "ജിംഗിൽ ബെൽ' എന്ന ക്രിസ്മസ് പ്രോഗ്രാമിൽ വീണ്ടും ഈ നാടകം അവതരിപ്പിച്ചു ഏവരുടെയും കൈ‌യടി നേടി.

ജോബി സെബാസ്റ്റ്യൻ യൂദാസായി വേഷമിട്ടു. പേൾ ജോബി, ദീപു ജോസ്, ജെൻസൺ ജോസ്, നോബിൾ ജോസഫ്, ജിത്തു ജോസ്, മനോജ് മാത്യു, മരിയറ്റ്‌ മാത്യു, ബിജേഷ് തോമസ്, ജസ്റ്റിൻ ജോസ്, റോബി ജോർജ്, ദേവ് ജോസ്, ധന്യ ജോസ് , സെറിന്‍ പാലത്തിങ്കൽ, ആബിഗെയ്ൽ നെറ്റിക്കാടൻ, റിയ റോയ്, വനേസ ജിജോ, കാരൻ ബോബി, റോണാ റോയ്, ഇസബെൽ റെജി, ജോസഫ് ജെഫി, ജിയന്ന നെറ്റിക്കാടൻ, കെൻ ജോബി എന്നിവരായിരുന്നു മറ്റഭിനേതാക്കൾ.

ജെൻസൺ, ബിജേഷ് എന്നിവർ സാങ്കേതിക സംവിധാനവും ദീപു, സുനിത എന്നിവർ നാടക രചനയിലും സഹായിച്ചു. റിനോഷ്, വിഷ്ണു, സജി, എന്നിവർ ശബ്ദവം വെളിച്ചവും നിയന്ത്രിച്ചു.

മൊയ്തീൻ പുത്തൻചിറ

ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​
ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്ക് ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ സ്ഥാ​പി​ക്കും: ക​മ​ല ഹാ​രി​സ്പി.
ല ​ക്രോ​സ്‌​സ് (വി​സ്കോ​ൺ​സി​ൻ): ഫെ​ഡ​റ​ൽ ധ​ന​സ​ഹാ​യ​മു​ള്ള ന​ഴ്സിം​ഗ് ഹോ​മു​ക​ൾ​ക്കാ​യി ബൈ​ഡ​ൻ ഭ​ര​ണ​കൂ​ടം ദേ​ശീ​യ മി​നി​മം സ്റ്റാ​ഫിം​ഗ് മാ​ന​ദ​ണ്ഡ​