• Logo

Allied Publications

Europe
യുകെ കെയര്‍ മേഖല ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റിൽ; കുടിയേറ്റത്തിനു സാധ്യത തെളിഞ്ഞു
Share
ലണ്ടന്‍: കെയര്‍ മേഖലയെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റിൽ ഉള്‍പ്പെടുത്താനുള്ള ബ്രിട്ടീഷ് സര്‍ക്കാരിന്‍റെ തീരുമാനത്തോടെ ഈ മേഖലയിലേക്ക് വന്‍ കുടിയേറ്റത്തിന് സാധ്യത തെളിഞ്ഞു.

ജീവനക്കാരുടെ ക്ഷാമം അതിരൂക്ഷമായ സാഹചര്യത്തിലാണ് പുതിയ ഇളവുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. നേരത്തെ തന്നെ വലിയ തോതില്‍ ആള്‍ക്ഷാമം നേരിട്ടിരുന്ന മേഖലയില്‍, കോവിഡ് കാലത്ത് ഇതു കൂടുതല്‍ രൂക്ഷമായിരുന്നു. വാക്സിനേഷന്‍ നിര്‍ബന്ധിതമാക്കിയതോടെ ഈ മേഖലയിൽ പ്രവർത്തിച്ചിരുന്ന പലരും ജോലി ഉപേക്ഷിച്ചു പോകാന്‍ കാരണമായി. ഇതോടെയുണ്ടായ വൻ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് മേഖലയെ ഷോര്‍ട്ടേജ് ഒക്കുപ്പേഷന്‍ ലിസ്റ്റിൽ ഉള്‍പ്പെടുത്തി വിദേശ രാജ്യങ്ങളില്‍ നിന്നുള്ള കൂടുതല്‍ തൊഴിലാളികളെ റിക്രൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്. 2022 ജനുരി മുതലാണ് ഇതിനു പ്രാബല്യം.

സോഷ്യല്‍ കെയര്‍ വര്‍ക്കര്‍മാര്‍, കെയര്‍ അസിസ്റ്റന്‍റുമാർ, ഹോം കെയര്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ക്കാണ് ഇതിന്‍റെ പ്രയോജനം ലഭിക്കുക. രാജ്യത്തേക്ക് കുടിയേറുന്നതിനുള്ള ചെലവ് കുറയുകയും ചെയ്യും. കൂടാതെ, തൊഴിലുടമകള്‍ക്ക് ഈ മേഖലയിലേക്ക് റിക്രൂട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളും എളുപ്പമാകും.

20,480 പൗണ്ട് വാര്‍ഷിക ശമ്പളം നിര്‍ബന്ധമായതിനാല്‍ ഇത്തരത്തിലുള്ള ചൂഷണത്തിനും സാധ്യത കുറവായിരിക്കും. 12 മാസത്തേക്കാണ് നിലവില്‍ വീസ അനുവദിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. എന്നാല്‍, ഈ കാലാവധി ഇനിയും നീട്ടുമെന്നാണ് സൂചന.

ജോസ് കുമ്പിളുവേലില്‍

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.