• Logo

Allied Publications

Americas
സങ്കട കടലിൽ ഒരു കുടുംബം; രണ്ടു മക്കളും യാത്രയായി
Share
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസിലുണ്ടായ റോഡപകടത്തിൽ രണ്ടു മക്കളെയും നഷ്ടപ്പെട്ട ദുഃഖത്തിലാണ് ചെട്ടുപ്പള്ളി രാമചന്ദ റെഡ്ഡിയും കുടുംബവും. ഡിസംബർ 19 നു രാത്രിയുണ്ടായ വാഹനാപകടമാണ് ഇവരുടെ ജീവിതം മാറ്റിമറിക്കപ്പെട്ടത്.

ശനിയാഴ്ച രാത്രി ഒരു കുടുംബ സുഹൃത്തിനെ സന്ദർശിച്ചു മടങ്ങി വരുമ്പോൾ അമിത വേഗത്തിലെത്തിയ ഒരു എസ്‌യുവി രാമചന്ദ റെഡ്ഡി, ഭാര്യ രജിനി, മക്കളായ അർജിത്ത്, അക്‌ഷിത എന്നിവർ സഞ്ചരിച്ചിരുന്ന വാഹനത്തിനു പിന്നിൽ ഇടിച്ചാണ് അപകടമുണ്ടാകുന്നത്.

35 മൈൽ വേഗ പരിധിയുള്ള സ്ഥലത്ത് 70–80 വേഗത്തിലായിരുന്നു എസ്‌യുവി. ഇടിച്ചശേഷം 75 അടി മുന്നോട്ടു വലിച്ചുകൊണ്ടുപോയാണ് നിന്നത്. ഉടൻ തന്നെ അപകടത്തിൽപെട്ടവരെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവിതവുമായി മല്ലടിച്ച ചില മണിക്കൂറുകൾക്കുശേഷം മകൻ അർജിത്തും (14) ചൊവ്വാഴ്ചയോടെ മകൾ അക്‌ഷിത (14) യും മരണത്തിനു കീഴടങ്ങി. ചികിത്സയിലായിരുന്ന രാമചന്ദ റെഡ്ഡിയും ഭാര്യ രാജിനിയും ആശുപത്രി വിട്ടു. അപകടമുണ്ടാക്കിയ എസ്‌യുവി ഓടിച്ചിരുന്ന ഇരുപതുകാരി യുവതി നരഹത്യക്ക് അറസ്റ്റിലായി.

പഠനത്തിൽ അതിസമർഥയായിരുന്നു അക്‌ഷിത. നോർത്ത് ഹോളിവുഡ് ഹൈലി മാഗ്‍നറ്റ് സ്കൂൾ കൗൺസിൽ വൈസ് പ്രസിഡന്‍റായിരുന്നു. അടുത്ത വർഷം അമേരിക്കയിലെ പ്രശസ്തമായ ഐവി ലിഗ് സ്കൂളുകളിൽ പ്രവേശനം നേടാനുള്ള തയാറെടുപ്പിലായിരുന്നു.

ഇന്നലെ വൈകുന്നേരം നടന്ന കാൻഡിൽ വിജിലിൽ ലോസ് ആഞ്ചലസ് സിറ്റി കൗൺസിൽ അംഗം ജോൺ ലീയെ കൂടാതെ മലയാളികൾ ഉൾപ്പെടെ നൂറുകണക്കിന് ആളുകൾ പങ്കെടുത്തു. വിവിധ അമേരിക്കൻ മാധ്യമങ്ങൾ പ്രാധാന്യത്തോടെ വാർത്തകളും നൽകി.

തെലങ്കാന സംസ്ഥാനത്തിലെ ജാൻഗുൺ ജില്ലക്കാരാണ് രാമചന്ദ റെഡ്ഡിയും ഭാര്യ രജിനിയും. പതിനാറു വർഷത്തിനുശേഷമാണ് ഗ്രീൻകാർഡ് ലഭിക്കുന്നത്. കഴിഞ്ഞവർഷം വീടു വാങ്ങി. രജിനി തെലങ്കാന അസോസിയേഷൻ പ്രവർത്തകയാണ്. മുന്പ് മൂന്നു മാസം പ്രായമുള്ള കുഞ്ഞ് നഷ്ടപ്പെട്ട രജിനി വർഷങ്ങൾക്കുശേഷവും മാനസിക ആഘാതത്തിൽ നിന്ന് പൂർണമായും മോചിത ആയിരുന്നില്ലെന്ന് സുഹൃത്തുക്കൾ ഓർക്കുന്നു.

കുട്ടികളുടെ സംസ്കാരം പിന്നീട്. 50,000 പ്രതീക്ഷിച്ച ഗോ ഫണ്ട് മീ സംഭാവനകൾ 75,000 ആയി ഉയർത്തിയിട്ടുണ്ട്. Chettupalli friends and family എന്ന ഗോ ഫണ്ട് മീ കൂടി കുടുംബത്തെ സഹായിക്കാം.

മനു തുരുത്തിക്കാടൻ

പു​രോ​ഹി​ത​നാ​യി ച​മ​ഞ്ഞ് പ​ള്ളി​ക​ളി​ൽ മോ​ഷ​ണം നടത്തിയയാൾ വീണ്ടും പിടിയിൽ.
റി​വ​ർ​സൈ​ഡ് കൗ​ണ്ടി, ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ പ​ള്ളി​യി​ൽ മോ​ഷ​ണം ന​ട​ത്താ​ൻ ശ്ര​മി​ച്ച കു​പ്ര​ശ​സ്ത കു​റ്റ​വാ​ളി മാ​ലി​ൻ റോ​സ്റ്റാ​സി​നെ
40 വർഷം മുമ്പ് കണ്ടെത്തിയ അവശിഷ്‌ടങ്ങൾ നോർത്ത് ടെക്സസ് സ്വദേശിയായ സ്ത്രീയുടേതാണെന്നു ഫോറൻസിക് വിദഗ്ധർ.
ടെ​ക്സ​സ്: ടെ​ക്സ​സി​ലെ സ്മി​ത്ത് കൗ​ണ്ടി​യി​ൽ, ഏ​ക​ദേ​ശം 40 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് ക​ണ്ടെ​ത്തി​യ അ​സ്ഥി​കൂ​ട അ​വ​ശി​ഷ്ട​ങ്ങ​ൾ അ​ധി​കൃ​ത​ർ തി​രി​ച്ച
വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ​ണ മി​ഷ​ൻ സെ​ന്‍റർ വി​ഷു ആ​ഘോ​ഷിച്ചു.
വാ​ഷിം​ഗ്ട​ൺ ഡിസി: പാ​ര​മ്പ​ര്യ​ത്തി​ന്‍റേ​യും സാ​മു​ദാ​യി​ക ചൈ​ത​ന്യ​ത്തിന്‍റേയും വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളോ​ടെ വാ​ഷിം​ഗ്ട​ൺ ഡിസിയി​ലെ ശ്രീ ​നാ​രാ​യ
ക്ലി​ഫ്ട​ൺ സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് ഇ​ട​വ​ക​യി​ൽ ഫാ​മി​ലി യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ് ര​ജി​സ്ട്രേ​ഷ​ന് തു​ട​ക്ക​മാ​യി.
ക്ലി​ഫ്ട​ൺ (ന്യൂ​​ജേഴ്സി) : മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് സു​റി​യാ​നി സ​ഭ​യു​ടെ നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ ഭ​ദ്രാ​സ​ന ഫാ​മി​ലി, യൂ​ത്ത് കോ​ൺ​ഫ​റ​ൻ​സ
റോ​യി ആ​ൻ​ഡ്രൂ​സ് ന്യു​ജഴ്സി​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂ​ജേ​ഴ്സി: വാ​ക​ത്താ​നം വ​ള്ളി​ക്കാ​ട്ട് പു​തു​വേ​ലി​ൽ പ​രേ​ത​നാ​യ പി. ​വി.