• Logo

Allied Publications

Middle East & Gulf
സ്കോർപിയൻസ് ചാമ്പ്യന്മാർ
Share
കുവൈറ്റ് സിറ്റി: യുഎഇ എക്സ്ചേഞ്ച് കുവൈറ്റ് പ്രീമിയർ ലീഗ് സീസൺ 16 ൽ സ്കോർപിയൻസ് ചാമ്പ്യന്മാരായി. ഫൈനലിൽ ചാലഞ്ചേഴ്സ് ക്രിക്കറ്റ് ടീമിനെ 48 റൺസിനാണ് സ്കോർപിയൻസ് കുവൈറ്റ് പരാജയപ്പെടുത്തിയത്.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സ്കോർപിയൻസ് കുവൈറ്റ് ദീപക് (65), ജോമിൻ(59) എന്നിവരുടെ ബാറ്റിംഗ് മികവിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 168 റൺസെടുത്തു. ചാലഞ്ചേഴ്സിനുവേണ്ടി ജെറി, മുത്തു സൂരജ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. അവസാന ഓവറുകളില് ജോമിന്‍റെ വെടിക്കെട്ട് ബാറ്റിംഗാണു സ്കോർപിയൻസിന് പൊരുതാനുള്ള സ്കോർ സമ്മാനിച്ചത്.

മറുപടി ബാറ്റിംഗിനിങ്ങിയ ചാലഞ്ചേഴ്സിന് തുടക്കത്തിൽ തന്നെ തുടരെ വിക്കറ്റുകൾ നഷ്ടപ്പെട്ടു. സതീഷ് ശേഖറും(34) സന്തോഷ് കുമാറും(19) ചെറുത്തു നിന്നെങ്കിലും കനത്ത തോൽവി ഒഴിവാക്കാൻ പറ്റിയില്ല.

സ്കോർപിയൻസ്നു വേണ്ടി സാജിദ് നാലും ബഷാരത് മൂന്നും വിക്കറ്റ്‌ വീതം വീഴ്‌ത്തി. മാൻ ഓഫ് ദി മാച്ചായി ജോമിനെയും, മാൻ ഓഫ് ദി സീരീസായി സതീഷ് ശേഖറിനെയും തിരഞ്ഞെടുത്തു. ടോജി മെമ്മോറിയൽ മികച്ച ബൗളറായി അബ്ദുൽ അസീസ് ഖാദറും ശദാബ് മെമ്മോറിയൽ മികച്ച ബാറ്ററായി സതീഷ് ശേഖറും തിരഞ്ഞെടുക്കപ്പെട്ടു.

ടൂർണമെന്‍റിലുടെനീളം മികച്ച പ്രകടനം കാഴ്ച വച്ച 10 വീതം ബൗളർമാരെയും ബാറ്റ്‌സ്മാൻമാരെയും സമാപന ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. സമ്മാന ദാന ചടങ്ങിൽ ടൈറ്റിൽ സ്പോൺസറായ യു എ ഇ എക്സ്ചേഞ്ച് ജനറൽ മാനേജർ കൃഷ്ണകുമാർ എച്ചാരത്, എ.ജി.എം ജോർജ് വർഗീസ്, മാർക്കറ്റിംഗ് ഹെഡ് സായിറാം, കോസ്പോണ്സര്മാരായ ബദർ അൽ സമാ മെഡിക്കൽ സെന്‍റർ, കഹാനി റസ്റ്ററന്‍റ്, ബറകാത് ഫുഡ് സ്റ്റഫ്, ബുള്ളെറ്റ് ഇലവൻ, യൂറോ7, സ്പോർട്ടെക്‌ കുവൈറ്റ് എന്നിവരുടെ പ്രതിനിധികളും കെ പി എൽ കമ്മിറ്റി അംഗങ്ങളായ ഷുഹൈബ് അയ്യൂബ്, സമീഉല്ല കെ വി, ഷബീർ ബഷീർ, സാബു മുഹമ്മദ് എന്നിവരും സന്നിഹിതരായി.

സലിം കോട്ടയിൽ

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത