• Logo

Allied Publications

Middle East & Gulf
ഉമ്മുൽ ഹമാം ടീം ജേതാക്കൾ
Share
റിയാദ് : കേളി കലാസാംസ്‌കാരിക വേദിയുടെ ഇരുപത്തിയൊന്നാം വാർഷികത്തോടനുബന്ധിച്ചു നടന്ന ഇന്‍റർ കേളി ഫുട്ബോൾ ടൂർണമെന്‍റിൽ ടീം ഉമ്മുൽ ഹമാം ജേതാക്കളായി.

റിയാദിലെ അൽ ഇസ്‌കാൻ ഗ്രൗണ്ടിൽ, ഒന്പത് ടീമുകൾ അണിനിരന്ന മാർച്ച് പാസ്റ്റിൽ കേളി രക്ഷാധികാരി ആക്ടിംഗ് സെക്രട്ടറി സതീഷ് കുമാർ സല്യൂട്ട് സ്വീകരിച്ച് ടൂർണമെന്‍റ് ഉദ്ഘാടനം ചെയ്തു. കേളി പ്രസിഡന്‍റ് ചന്ദ്രൻ തെരുവത്തിന്റെ അധ്യക്ഷതയിൽ ചേർന്ന ഉദ്ഘാടന ചടങ്ങിൽ ആക്ടിംഗ് സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതമാശംസിച്ചു.

പ്രഥമ റൗണ്ടിലെ ഗ്രൂപ്പ് ജേതാക്കളായ ബത്ത ബ്ലാസ്റ്റേഴ്‌സ്, ഫാൽക്കൺ അൽഖർജ്, അൽ അർക്കാൻ മലാസ് എന്നിവർ നേരിട്ടും ഗോൾ ശരാശരിയിൽ ടീം ഉമ്മുൽ ഹമാമും സെമിയിൽ സ്ഥാനം പിടിച്ചു.

ആദ്യ സെമിയിൽ ടീം ഉമ്മുൽ ഹമാം ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ബത്ത ബ്ലാസ്റ്റേഴ്‌സിനെ പരാജയപ്പെടുത്തി ഫൈനലിൽ കടന്നപ്പോൾ, രണ്ടാം സെമി ഗോൾരഹിത സമനിലയിൽ അവസാനിച്ചതോടെ പെനാൽട്ടി ഷൂടൗട്ടിലൂടെ അൽ അർക്കാൻ മലാസിനെ രണ്ടിനെതിരെ അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തി ഫാൽക്കൺ അൽ ഖർജ് ഫൈനൽ ബർത്ത് ഉറപ്പിച്ചു.

വാശിയേറിയ ഫൈനലിൽ രണ്ടാം പകുതിയിലെ നാലാം മിനിട്ടുൽ അഷ്ഫാഖ് നേടിയ ഏകപക്ഷീയ ഒരു ഗോളിനാണ് ടീം ഉമ്മുൽ ഹമാം ജേതാക്കളായത്. ടൂർണമെന്‍റിലെ ഏറ്റവും നല്ല ഗോൾകീപ്പറായി മൊയ്‌തുവും (ഫാൽക്കൺ അൽഖർജ്) നല്ല കളിക്കാരനായി റാഷിദും (ഫാൽക്കൺ അൽഖർജ്) ടോപ്പ് സ്‌കോറർ ആയി ജിഷാദും (ബത്ത ബ്ലാസ്റ്റേഴ്‌സ്) നല്ല ഡിഫന്റർ ആയി ജനീദും (ബത്ത ബ്ലാസ്റ്റേഴ്‌സ്) ഫൈനലിലെ നല്ല കളിക്കാരനായി അഷ്ഫാഖും (ടീം ഉമ്മുൽ ഹമാം) തിരഞ്ഞെടുക്കപ്പെട്ടു.

വിജയികൾക്കുള്ള ട്രോഫിയും മെഡലുകളും ജനുവരി ഏഴിനു നടക്കുന്ന കേളിദിന കലാപരിപാടികളുടെ സമാപന സമ്മേളനത്തിൽ വിതരണം ചെയ്യും.

എ ടു സെഡ് ദുബായ് മാർക്കറ്റ് മനേജർ നവാസ്‌, കേളി രക്ഷാധികാരി സമിതി ആക്ടിംഗ് സെക്രട്ടറി സതീഷ് കുമാർ, സ്‌പോട്‌സ് കമ്മിറ്റി ആക്ടിംഗ് ചെയർമാൻ റിയാസ്‌ പള്ളാട്ട്, സ്പോട്സ് കമ്മിറ്റി അംഗം സെയ്ദ് എന്നിവർ കളിക്കാരുമായി പരിചയപ്പെട്ടു.

12 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്; നി​മി​ഷ​പ്രി​യ​യെ ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
സ​ന: യെ​മ​നി​ല്‍ വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ൽ ക​ഴി​യു​ന്ന നി​മി​ഷ​പ്രി​യ​യെ നേ​രി​ട്ടു ക​ണ്ട് അ​മ്മ പ്രേ​മ​കു​മാ​രി.
ശു​ചി​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കാ​ളി​ക​ളാ​യി കൈ​ര​ളി ഫു​ജൈ​റ.
ഫു​ജൈ​റ: ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് റോ​ഡി​ലും താ​മ​സ​സ്ഥ​ല​ങ്ങ​ളി​ലും അ​ടി​ഞ്ഞു​കൂ​ടി​യ മ​ണ്ണും മാ​ലി​ന്യ​ങ്ങ​ളും നീ​ക്കം ചെ​യ്യു​ന്ന​തി​ന് വേ​ണ്ടി
അ​ജ്പ​ക് തോ​മ​സ് ചാ​ണ്ടി മെ​മ്മോ​റി​യ​ൽ വോ​ളി​ബോ​ൾ ടൂ​ർ​ണ​മെന്‍റ്​ സം​ഘ​ടി​പ്പി​ക്കു​ന്നു.
കു​വൈ​റ്റ് : ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റും (അ​ജ്പ​ക്) കേ​ര​ള സ്പോ​ർ​ട്സ് ആ​ൻ​ഡ് ആ​ർ​ട്സ് ക്ല​ബും (കെഎസ്എസി) സം​യു​ക്ത​മാ​യി
"റിയാദ് ജീനിയസ്": നിവ്യ സിംനേഷ് വിജയി.
റിയാദ് : ഗ്രാൻഡ് മാസ്റ്റർ ജിഎസ് പ്രദീപ് നയിച്ച "റിയാദ് ജീനിയസ് 2024’ ലെ വിജയി കണ്ണൂർ സ്വദേശിനി നിവ്യ സിംനേഷ്.
അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​ൻ: ജി​.എ​സ്. പ്ര​ദീപ്.
റി​യാ​ദ് : അ​പ​ര​ർ​ക്കു വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്താ​ൻ ക​ഴി​യു​ന്ന​വ​ർ വേ​ണം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടാ​നെ​ന്നും ജ​നാ​ധി​പ​ത്യ​ത്തി​ന്‍റേയും മ​തേ​ത​ര​ത്വ​ത