• Logo

Allied Publications

Americas
ഗാ​ർ​ല​ന്‍റി​ൽ മൂ​ന്നു പേ​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ വെ​ടി​വ​യ്പി​ൽ പ​തി​നാ​ലു​കാ​ര​ൻ അ​റ​സ്റ്റി​ൽ
Share
ഗാർലന്‍റ് (ഡാളസ്) : ഡാളസ് കൺവീനിയന്‍റ് സ്റ്റോറിൽ നടന്ന വെടിവയ്പിൽ മൂന്നു കൗമാരപ്രായക്കാർ കൊല്ലപ്പെടുകയും ഒരാൾക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു.

സേവ്യർ ഗോൺസാലസ് (14), ഐവാൻ നൊയോള (15), റാഫേൽ ഗ്രാസിയ (17) എന്നിവരാണ് കൊല്ലപ്പെട്ടത്.

ഡിസംബർ 26നു രാത്രി 7.30നായിരുന്നു സംഭവം. ഒരു വെളുത്ത പിക്കപ്പ് ട്രക്കിൽ കൺവീനിയന്‍റ് സ്റ്റോറിന്‍റെ മുന്പിലെത്തിയ പതിനാലുകാരൻ യാതൊരു പ്രകോപനവും കൂടാതെ വാതിൽ തുറന്ന് 20 തവണ അകത്തേക്ക് വെടിയുതിർക്കുകയായിരുന്നു. ഈ സമയം കടയിലുണ്ടായിരുന്ന സേവ്യർ ഗോൺസാലസ് , ഐവാൻ നൊയോള , റാഫേൽ ഗ്രാസിയ എന്നിവർക്ക് വെടിയേൽക്കുകയായിരുന്നു. ഇവർ തത്ക്ഷണം മരിച്ചു. കടയിൽ ജോലിക്കാരനായിരുന്ന മറ്റൊരു പതിനഞ്ചുകാരനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ‌ഇയാളെക്കുറിച്ചുള്ള വിവരങ്ങൾ പോലീസ് വെളിപ്പെടുത്തിയിട്ടില്ല.

മരിച്ച രണ്ടുപേര് ഒരുമിച്ചാണ് സ്റ്റോറിൽ എത്തിയതെന്നും ‌ഇവർ കുടുംബാങ്ങൾക്കുവേണ്ടി ഭക്ഷണം വാങ്ങാനെത്തിയതാണെന്നും പോലീസ് പറഞ്ഞു.

വെടിവച്ച കൗമാരപ്രായക്കാരനെക്കുറിച്ച് പോലീസ് കൂടുതൽ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഇയാളുടെ വീഡിയോ ചിത്രങ്ങൾ മാധ്യമങ്ങൾക്കു നൽകി. പ്രതിയെ ഇത്തരുണത്തിൽ പ്രേരിപ്പിക്കാൻ ഇടയാക്കിയത് എന്താണെന്ന് വ്യക്തമല്ലെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പോലീസ് ചീഫ് ജെഫ് ബ്രയാൻ പറഞ്ഞു.

പതിനാലുകാരനെ രക്ഷപ്പെടുത്താൻ ശ്രമിച്ച ട്രക്ക് ഡ്രൈവറെ കണ്ടെത്തുന്നതിന് പോലീസ് പൊതുജനത്തിന്‍റെ സഹകരണം അഭ്യർഥിച്ചു.

പി.പി. ചെറിയാൻ

ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്
അ​ർ​ക്ക​ൻ​സാ​സ് ഗ​വ​ർ​ണ​ർ റി​പ്പ​ബ്ലി​ക്ക​ൻ പ്രൈ​മ​റി സാ​റാ ഹ​ക്ക​ബി​ക്കു തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം.
അ​ർ​ക​ൻ​സ: അ​ർ​ക്ക​ൻ​സാ​സ് പ്രൈ​മ​റി​യി​ൽ റി​പ്പ​ബ്ലി​ക്ക​ൻ സ്ഥാ​നാ​ർ​ഥി​ക​ളാ​യ സാ​റാ ഹ​ക്ക​ബി (39) ട്രം​പി​ന്‍റെ പി​ന്തു​ണ​യോ​ടെ മ​ത്സ​രി​ച്ച​പ്പോ​
ജോ​ർ​ജ് തോ​ട്ട​പ്പു​റ​ത്തെ ക​ണ്‍​വ​ൻ​ഷ​ൻ ഘോ​ഷ​യാ​ത്ര ചെ​യ​ർ​മാ​നാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
ഷി​ക്കാ​ഗോ: കെ​സി​സി​എ​ൻ​എ ക​ണ്‍​വ​ൻ​ഷ​ന്‍റെ ആ​രം​ഭ​ദി​വ​സ​മാ​യ ജൂ​ലൈ 21ന് ​വൈ​കി​ട്ട് ക​ണ്‍​വ​ൻ​ഷ​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തി​ന് മു​ന്പാ​യി ന​ട​ക്കു​ന്ന ക
ബി​ജു മാ​ത്യു കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി ചു​മ​ത​ല​യേ​റ്റു.
കൊ​പ്പെ​ൽ(​ഡാ​ള​സ്): ബി​ജു മാ​ത്യു​വി​നെ കൊ​പ്പെ​ൽ സി​റ്റി പ്രോ​ടെം മേ​യ​റാ​യി തെ​ര​ഞ്ഞെ​ടു​ത്തു.