• Logo

Allied Publications

Americas
ന്യൂയോര്‍ക്കില്‍ രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്
Share
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. ഡിസംബര്‍ 27 ന് പുറത്തിറക്കിയ റിപ്പോർട്ടു പ്രകാരം കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം 5526 ആയി ഉ‌യർന്നുവെന്ന് ആല്‍ബനിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ ന്യൂയോര്‍ക്ക് ഗവര്‍ണര്‍ ഹോച്ചുല്‍ പറഞ്ഞു.

ഈ വര്‍ഷം ജനുവരിക്കുശേഷം ഇത്രയും രോഗികളെ അധികം ഒരേ ദിവസം ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതു ആദ്യമായാണെന്ന് ഗവര്‍ണർ ചൂണ്ടികാട്ടി. 80 ശതമാനം വര്‍ധനവാണ് തിങ്കളാഴ്ച മാത്രം ഉണ്ടായിരിക്കുന്നത്.

രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ആശുപത്രിയില്‍ കിടക്കകളുടെ സൗകര്യവും സ്റ്റാഫ് അംഗങ്ങളുടെ എണ്ണവും വര്‍ധിപ്പിക്കുവാന്‍ നടപടികള്‍ സ്വീകരിച്ചതായും ഗവര്‍ണര്‍ അറിയിച്ചു.

സംസ്ഥാനത്തെ ഷട്ട് ഡൗണിലേക്ക് കൊണ്ടുപോകുന്നതിന് ആഗ്രഹിക്കുന്നില്ല. അതേസമയം സ്കൂളുകൾ തുറന്നു പ്രവര്‍ത്തിക്കുന്നതിനു നടപടികള്‍ സ്വീകരിക്കും. ഏതു സാഹചര്യത്തേയും അഭിമുഖീകരിക്കുവാന്‍ സംസ്ഥാനം സജ്ജമാണെന്നും ഗവര്‍ണര്‍ കൂട്ടിചേര്‍ത്തു.

ഡിസംബറിന്‍റെ ആദ്യ രണ്ടാഴ്ചകളില്‍ കോവിഡിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന കുട്ടികളുടെ എണ്ണം രണ്ടിരട്ടിയില്‍ കൂടുതലാണെന്ന് ഗവര്‍ണര്‍ പറഞ്ഞു. കുട്ടികള്‍ക്ക് കോവിഡ് ഉണ്ടാകുകയില്ലെന്ന പലരുടെയും ചിന്ത ശരിയല്ലെന്ന് സംസ്ഥാന ഹെല്‍ത്ത് കമ്മീഷണർ ഡോ.മേരി ബസ്സറ്റ് പറഞ്ഞു. ന്യൂയോര്‍ക്കിലെ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ക്രിസ്മസിനോടനുബന്ധിച്ചു 50,000 ആയി ഉയര്‍ന്നിട്ടുണ്ടെന്നും ഡോ.മേരി ബസ്സറ്റ് പറഞ്ഞു.

പി.പി. ചെറിയാൻ

സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍.
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍.
ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ