• Logo

Allied Publications

Americas
ഹൂസ്റ്റൺ എക്യുമെനിക്കൽ കമ്യൂണിറ്റിയുടെ ക്രിസ്മസ് ആഘോഷം വർണാഭമായി
Share
ഹൂസ്റ്റൺ : ഇന്ത്യൻ ക്രിസ്ത്യൻ എക്യുമെനിക്കൽ കമ്മ്യൂണിറ്റി ഓഫ് ഹൂസ്റ്റണിന്‍റെ ക്രിസ്മസ് ആഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചു.

ഡിസംബർ 25 നു ഹൂസ്റ്റൺ സെന്‍റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ്‌ കത്തീഡ്രൽ ഓഡിറ്റോറിയത്തിൽ നടന്ന ആഘോഷത്തിൽ സെന്‍റ് തോമസ് സിഎസ്‌ഐ ഇടവക വൈദികൻ റവ എ. വി. തോമസ് പ്രാരംഭ പ്രാർത്ഥന നടത്തി. ഐ സിഇസി എച്ചിന്‍റെ പ്രസിഡന്‍റെ ഫാ. ഐസക് ബി പ്രകാശ് അധ്യക്ഷത വഹിച്ചു. ഐ സി ഇ സിഎച്ചിന്‍റെ ഭാഗമായ ദേവാലയങ്ങളിൽ നിന്നും കഴിഞ്ഞ വർഷം സ്ഥലം മാറി പോയ വൈദികരുടെ സേവനങ്ങളെ നന്ദിയോടെ ഓർമിപ്പി ച്ചതോടൊപ്പം പുതുതായി ഈ വർഷം സ്ഥാനമേറ്റെടുത്ത വൈദികരെ പ്രസിഡന്‍റ് വേദിയിൽ പരിചയപ്പെടുത്തി. ചടങ്ങിൽ ഐ സി ഇ സിഎച്ചിന്‍റെ പുതിയ ഭാരവാഹികളെ പരിചയപ്പെടുത്തി. റേച്ചൽ ഡേവിഡ്സണും ആഡലിൻ ജെറിൽ തോമസും വേദപുസ്തക ഭാഗങ്ങൾ വായിച്ചു.

തുടർന്നു വൈദികരും ഐസിഇസി എച്ച്‌ ഭാരവാഹികളും ചേർന്ന് നില വിളക്ക് തെളിച്ച് ക്രിസ്മസ് ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തു. ഹൂസ്റ്റൺ സെന്‍റ് ജോസഫ് സീറോ മലബാർ കത്തോലിക്ക ഫൊറാന ദേവാലയത്തിലെ വികാരി ഫാ. ജോണിക്കുട്ടി ജോർജ് ക്രിസ്മസ് സന്ദേശം നൽകി. ഈ വർഷം ലഭിച്ച സ്തോത്രകാഴ്ച ഹൂസ്റ്റൺ സെന്റ് മേരീസ് മലങ്കര സിറിയക് ഓർത്തഡോക്സ് ദേവാലയത്തിന്‍റെ ആഭിമുഖ്യത്തിലുള്ള ചാരിറ്റി പ്രോജക്ടിന്‍റെ ഭാഗമായ ഭവന നിർമാണ പദ്ധതിയിലേക്കായി കേരളത്തിൽ ഒരു ഭവനം വച്ച് നല്കുന്നതിലേക്കു ഹൂസ്റ്റൺ ദേവാലയ വൈസ് പ്രസിഡന്റ് ബിജു ഇട്ടനെ ഏൽപ്പിച്ചു.

കഴിഞ്ഞ മൂന്നു വർഷക്കാലം ഐ സി ഇ സി എച്ചിനെ നയിച്ച ഫാ. ഐസക് ബി പ്രകാശിന്‍റെ സേവനങ്ങളെ പ്രകീർത്തിക്കുകയും ഐ സി ഇ സി എച്ചിന്‍റെ വൈസ് പ്രസിഡന്‍റ് ഫാ. ജോൺസൻ പുഞ്ചക്കോണവും 2022ലേക്ക് തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്‍റ് ഫാ. എബ്രഹാം സക്കറിയയും ചേർന്ന് ഉപഹാരം നൽകി ആദരിക്കുകയും ചെയ്തു

ആഘോഷങ്ങളുടെ ഭാഗമായി വിവിധ ദേവാലയങ്ങളുടെ നേതൃത്വത്തിൽ അവതരിപ്പിച്ച ക്രിസ്മസ് കലാപരിപാടികൾ ആഘോഷത്തിന്‍റെ മാറ്റു കൂട്ടി.

സബാൻ സാം പഠിപ്പിച്ചെടുത്ത ക്രിസ്മസ് ഗാനങ്ങൾ പിയാനിസ്റ് റോജിൻ സാം ഉമ്മാന്റെ നേതൃത്വത്തിൽ എക്യൂമെനിക്കൽ ക്വയർ ആലപിച്ചു. ഡോ അന്ന കെ. ഫിലിപ്പ് ക്വയർ കോർഡിനേറ്റർ ആയിരുന്നു.

പ്രോഗ്രാമിന്റെ വിജയത്തിനായി ഐ സി ഇ സി എച്ച് പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറർ എന്നിവരോടൊപ്പംപ്രോഗ്രാം കോഓർഡിനേറ്റർ ഷാജി പുളിമൂട്ടിൽ, വോളണ്ടറി ക്യാപ്റ്റൻ നൈനാൻ വീട്ടിനാൽ, ജോൺസൻകല്ലുംമൂട്ടിൽ, ജോൺസൻ ഉമ്മൻ എന്നിവർ പ്രവർത്തിച്ചു.

സ്പോൺസർമാരായ അപ്നാ ബാസാർ, മാസ്സ് മ്യൂച്ചൽ, ന്യൂഇന്ത്യ, സ്‌പൈസ് ഗ്രോസറി, ഗസൽ ഇന്ത്യ കഫേ, ചെട്ടിനാട് ഇന്ത്യൻ cusine, റീലിയബൽ റീയൽറ്റേഴ്‌സ്, ക്രൗൺഫർണിച്ചർ, ഐക്കൺ ഫർണിച്ചർ, ദേശി ഇന്ത്യൻ റസ്റ്ററന്‍റ്, ബെസ്റ്റ്‌ ഇന്ത്യൻ ഗ്രോസറി ആൻഡ് കെയർ, പ്രോംപ്റ്റ്റീയൽറ്റി, ആബ്‌ ജേക്കബ്സ് ഇൻഷ്വറൻസ് ഏജൻസി, ലോൺ സ്റ്റാർ മെഡോസ്, ഹാർട്ട് എൻ ലവ്, ഗ്രാഫിക്സ്, സണ്ണി ബ്ലൈൻഡ്‌സ്, ബി സാക്‌ റാക്ക് സ്യൂട്ട്സ്, അലാമൊ ട്രാവൽസ്,രെഞ്ചു രാജ് മോർട്ട്ഗേജ് എന്നിവർക്ക് പ്രത്യേകം നന്ദി പറഞ്ഞു. വൈസ് പ്രസിഡന്‍റ് ഫാ. ജോൺസൻ പുഞ്ചക്കോണം എംസി യായി പരിപാടികൾ നിയന്ത്രിച്ചു. സെക്രട്ടറി എബി.കെ.മാത്യു സ്വാഗതവും ട്രഷറർ രാജൻ അങ്ങാടിയിൽ നന്ദിയും പറഞ്ഞു. ട്രിനിറ്റി മാർത്തോമാ ഇടവക വികാർ ഇൻ ചാർജ് റവ റോഷൻ വി മാത്യൂസ് സമാപന പ്രാർഥന നടത്തി.

ജീമോൻ റാന്നി

സ്‌കൂള്‍ വെടിവയ്പില്‍ കൊല്ലപ്പെട്ട അധ്യാപികയുടെ ഭര്‍ത്താവ് കുഴഞ്ഞുവീണു മരിച്ചു.
ടെക്സസ്: ടെക്സസ് സ്കൂള്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട രണ്ടു അധ്യാപകരില്‍ ഒരാളായ ഇര്‍മാ ഗാര്‍സിയായുടെ ഭര്‍ത്താവ് സംസ്‌കാര ചടങ്ങുകള്‍ക്കുള്ള ഒരുക്കങ്ങള്‍
ഉവെള്‍ഡ സ്‌കൂള്‍ വെടിവെപ്പില്‍ ഉപയോഗിച്ച തോക്കിന്റെ വില 2000 ഡോളര്‍, ചിത്രം പുറത്തുവിട്ട് അധികൃതര്‍.
ടെക്സസ്: നിരപരാധികളായ 19 കുരുന്നുകളുടെയും രണ്ട് അധ്യാപികമാരുടെയും ജീവന്‍ കവര്‍ന്നെടുത്ത തോക്കിന് വിലയായി നല്‍കിയത് 2000 ഡോളര്‍.
ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ