• Logo

Allied Publications

Americas
നിൻപ നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും നടത്തി
Share
ന്യൂയോർക്ക്: നാഷണൽ ഇന്ത്യൻ നഴ്‌സ് പ്രാക്ടീഷണേഴ്സ് അസോസിയേഷൻ ഓഫ് അമേരിക്ക (നിൻപ) നഴ്സിംഗ് സെമിനാറും എൻ.പി. വാരാഘോഷവും നവംബർ ആറിന് ഓറഞ്ച് ബെർഗിലുള്ള സിതാർപാലസിൽ സംഘടിപ്പിച്ചു

രാവിലെ 7.30 ന് പ്രഭാത ഭക്ഷണത്തോടെ തുടങ്ങിയ “Nursing Now: Excellence, Leadership, and Innovation” എന്ന തീമിൽ നടത്തിയ കോൺഫറസിൽ ഡോ. മേരി കാർമൽ ഗർകോൺ DNP,FNP, മുഖ്യപ്രഭാഷണം നടത്തി.

ഡോ. വർഷ സിംഗ്, DNP,APRN, NEABC,FAHA, ഡോ. റോഷെൽ കേപ്സ് DNP,PMHNP, ഡോ. യൂജിൻ കായ്യുവിൻ DNP,FNPBC, ACHPN,CPE, ഡോ. സിബി മാത്യു DHA,FNP,GNC,OCN, ഡോ .സോഫി വിൽസൺ DNP,LNHA,NEBC. തുടങ്ങിയ പ്രഗത്ഭരായ പ്രാസംഗികർ വിവിധ വിഷയങ്ങളിൽ അവതരണങ്ങൾ നടത്തി. ലീന ആലപ്പാട്ടും സുനിത മേനോനും സെമിനാർ മോഡറ്റർ മാരായിരുന്നു.

തുടർന്നു നടന്ന എൻപി വീക്ക് ആഘോഷത്തിൽ ആബിഗേല്‍ കോശി അമേരിക്കൻ ദേശീയഗാനം ആലപിച്ചു. ചെയർമാനും ഫൗണ്ടിംഗ് പ്രസിഡന്‍റുമായ ഡോ. ആനി പോള്‍ DNP, MSN, PNP, MPH സ്വാഗതം ആശംസിച്ചു.

12 സംസ്ഥാനങ്ങളിൽനിന്നും പ്രധിനിത്യമുള്ള നിന്‍പാ അസോസിയേഷൻ ഒരു നെറ്റ് വർക്കിംഗ് ഗ്രൂപ്പ് ആയി പ്രവർത്തിക്കുന്നു എന്നും ഇന്ത്യയിലും അമേരിക്കയിലും നൽകുന്ന സ്കോളർഷിപ്പിനൊപ്പം ചാരിറ്റി സഹായം നൽകുന്നതും ഹെൽത്ത് സെമിനാർ, ഹെൽത്ത്ഫെയർ തുടങ്ങിയ സംഭാവനകളെ കുറിച്ചും പ്രസിഡന്‍റ് ഡോ. അനു വർഗീസ് അധ്യക്ഷ പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യൻ എൻപി മാരുടെ പ്രഫഷണൽ വളർച്ചയെ ഈ അസോസിയേഷൻ വളരെ സഹായകരമാണെന്നു പലരും അഭിപ്രായപ്പെട്ടു.

മുഖ്യ അതിഥി മൗണ്ട് സീനായ് ബേത്ത് ഇസ്രയേൽ ഫിലിപ്സ് നഴ്സിംഗ് സ്കൂളിലെ സീനിയർ അസോസിയേറ്റ് ഡീനും പ്രഫസറുമായ ഡോ. ലാലി ജോസഫ്, DNP,DVP,CNE, APRN, ANP,FNAP, നിലവിളക്കു കൊളുത്തി പരിപാടി ഉദ്ഘാടനം ചെയ്തു.

നഴ്സിംഗ് പഠനത്തിലും പ്രഫഷണൽ ജീവിതത്തിലും എങ്ങിനെ വിജയിക്കാം എന്നതിനെപറ്റി ഡോ. ലാലി ജോസഫ് സംസാരിച്ചു. കൊളംബിയ യൂണിവേഴ്സിറ്റിയിലെ ക്ലിനിക്കൽ പ്രഫസറും ഹോം ഹെൽത്ത് നഴ്സ് പ്രാക്റ്റീഷണറുമായ ഡോ. മരി ഗർകോൺ DNP,RN,FNPC, ന്യൂ യോർക്ക് എൻപി അസോസിയേഷൻ പ്രതിനിധി ഡോ. റോഷെൽ കേപ്സ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

എൻപിയും ഡിഎൻപിയും ബിരുദമെടുത്തവർക്കു നിന്‍പായുടെ അഭിനന്ദന സർഫിക്കറ്റുകൾ നല്‍കി ആദരിച്ചു. പത്തും, പതിനഞ്ചും, ഇരുപതും വർഷങ്ങളായി എൻ.പിയായി സേവനം അനുഷ്ഠിച്ചവർക്കു പ്രത്യേക സര്‍ട്ടിഫിക്കറ്റുകൾ നല്‍കി. ലീന ആലപ്പാട്ട് സ്കോളർഷിപ്പിന് അർഹയായി.

റീന സാബു സംഗീതവും ആബിഗേല്‍ കോശി കവിതയും ആലപിച്ചു. ഷൈനി ജോർജും റീന സാബുവും എംസിമാരായിരുന്നു. ന്യൂയോർക്ക് സ്റ്റേറ്റ് സെനറ്റര്‍ എ ലൈജ മേലെനിക്ക് സൈറ്റേഷൻ അയക്കുകയും റോക്‌ലാൻഡ് കൗണ്ടി ലെജിസ്ലേറ്റർസ് നവംബർ ആറിന് "എൻപി ഡേ " ആയി പ്രഖ്യാപിക്കുകയും ചെയ്തു . ബ്യൂല ജോൺ, പ്രസന്ന ബാബു, ഡോ. സ്മിത പ്രസാദ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നല്‍കി. പരിപാടിയിൽ പങ്കെടുത്തവർക്ക് ഡോ. സിജി മാത്യു നന്ദി പറഞ്ഞു. ജെസിൻ വർഗീസും റോഷിനി മാത്യൂസും സൂം മീറ്റിംഗ് കൈകാര്യം ചെയ്തു.

ജോയിച്ചൻ പുതുക്കുളം

പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​യു​ടെ ലൈ​ഫ് ആ​ൻ​ഡ് ലിം​ബ്.
ന്യൂ​യോ​ർ​ക്ക്: കാ​ലു​ക​ൾ ന​ഷ്ട​പ്പെ​ട്ട് ച​ല​ന ശേ​ഷി ഇ​ല്ലാ​ത്ത​വ​ർ​ക്ക് പി​ച്ച​വ​ച്ച് ന​ട​ക്കു​വാ​ൻ ഒ​രു കൈ​ത്താ​ങ്ങാ​യി സൗ​ജ​ന്യ കൃ​ത്രി​മ കാ​ലു​ക​
ഡോ. ​ജെ​ഫ് മാ​ത്യു അ​മേ​രി​ക്ക​യി​ൽ അ​ന്ത​രി​ച്ചു.
ന്യൂയോർക്ക്: ഉ​ഴ​വൂ​ർ വ​ട്ടാ​ടി​ക്കു​ന്നേ​ൽ ജോ​സ​ഫ് മാ​ത്യു​വി​ന്‍റെ (ബേ​ബി) മേ​രി​ക്കു​ട്ടി മാ​ത്യു പു​റ​യ​മ്പ​ള്ളി​യു​ടെ​യും മ​ക​ൻ ഡോ.
മോ​ളി മാ​ത്യു​വി​ന്‍റെ സം​സ്കാ​രം ശ​നി​യാ​ഴ്ച.
ന്യൂ​ജ​ഴ്‌​സി: ന്യൂ​ജ​ഴ്സി​യി​ൽ അ​ന്ത​രി​ച്ച മി​ഡ്‌​ലാ​ൻ​ഡ് പാ​ർ​ക്ക് സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ വി​കാ​രി റ​വ. ഡോ. ​ബാ​ബു കെ.
സി​ജു മാ​ളി​യേ​ക്ക​ൽ സി​യാ​റ്റി​ൽ അ​ന്ത​രി​ച്ചു.
വാ​ഷിം​ഗ്‌​ട​ൺ ഡി​സി: തൃ​ശൂ​ർ കൊ​ര​ട്ടി മാ​ളി​യേ​ക്ക​ൽ പ​രേ​ത​നാ​യ എം.​ഡി.
ഒക്‌ലഹോ​മ ന​ഗ​ര​ത്തി​ൽ ഒ​രു കു​ടും​ബ​ത്തി​ലെ അഞ്ച് പേരെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ചനി​ല​യി​ൽ ക​ണ്ടെ​ത്തി.
ഒക്‌ലഹോ​മ സി​റ്റി: തി​ങ്ക​ളാ​ഴ്ച രാ​വി​ലെ ഒക്‌ലഹോ​മ സി​റ്റി​യി​ലെ ഒ​രു കു​ടും​ബ​ത്തി​ലെ അ​ഞ്ച് പേ​രെ വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​