• Logo

Allied Publications

Americas
വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷനു പുതിയ നേതൃത്വം
Share
ന്യൂയോര്‍ക്ക് : വെസ്റ്റ് ചെസ്റ്റർ മലയാളി ‌അസോസിയേഷന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ഡോ.ഫിലിപ്പ് ജോര്‍ജ്(പ്രസിഡന്‍റ്), തോമസ് കോശി(വൈസ് പ്രസിഡന്‍റ്), ഷോളി കുമ്പിളുവേലി(സെക്രട്ടറി), കെ.ജി.ജനാര്‍ദനന്‍(ജോയിന്‍റ് സെക്രട്ടറി), ഇട്ടൂപ്പ് കണ്ടംകുളം (ട്രഷറര്‍) എന്നിവരെയും ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനാ‌‌യി വര്‍ഗീസ് എം .കുര്യനെ (ബോബന്‍) യും തെരഞ്ഞെടുത്തു.

കമ്മിറ്റി അംഗങ്ങളായി ജോയി ഇട്ടന്‍, ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോണ്‍ സി. വര്‍ഗീസ്(സലീം), ടെറസന്‍ തോമസ്, നിരീഷ് ഉമ്മന്‍, ചാക്കോ പി. ജോര്‍ജ്, ബിബിന്‍ ദിവാകരന്‍, ഷാജന്‍ ജോര്‍ജ്, എ.വി.വര്‍ഗീസ്, കുര്യാക്കോസ് വര്‍ഗീസ്, ജോ ഡാനിയേല്‍, തോമസ് ഉമ്മന്‍, ലിബിന്‍ ജോണ്‍, സുരേന്ദ്രന്‍ നായര്‍, കെ.കെ.ജോണ്‍സന്‍ എന്നിവരേയും കെ.ജെ.ഗ്രിഗറി, പി.വി.തോമസ്, ജോണ്‍ കുഴിയാഞ്ചല്‍, രാജന്‍ ടി.ജേക്കബ് എന്നിവരെ ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായും ഷൈനി ഷാജന്‍, അമ്പിളി കൃഷ്ണന്‍ എന്നിവരെ വിമന്‍സ് ഫോറം പ്രതിനിധികളായും യോഗം തെരഞ്ഞെടുത്തു. എം.ഐ.കുര്യന്‍, അലക്‌സാണ്ടര്‍ വര്‍ഗീസ് എന്നിവരാണ് സംഘടനയുടെ ഓഡിറ്റര്‍മാര്‍.

1975 ല്‍ സ്ഥാപിതമായ, അമേരിക്കയിലെ ഏറ്റവും വലിയ മലയാളി അസോസിയേഷനുകളില്‍ ഒന്നായ, വെസ്റ്റ്‌ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ 2022 വര്‍ഷത്തെ ഭാരവാഹികളായി ഡോ.ഫിലിപ്പ് ജോര്‍ജ്(പ്രസിഡന്‍റ്), തോമസ് കോശി(വൈസ് പ്രസിഡന്‍റ്), ഷോളി കുമ്പിളുവേലി(സെക്രട്ടറി), കെ.ജി.ജനാര്‍ദനന്‍(ജോയിന്‍റ് സെക്രട്ടറി), ഇട്ടൂപ്പ് കണ്ടംകുളം (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. വര്‍ഗീസ്.എം.കുര്യനാണ്(ബോബന്‍) പുതിയ ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍.ഡിസംബര്‍ 19 നു പ്ലെയിന്‍സിലുള്ള റോയല്‍ പാലസില്‍ കൂടിയ വാർഷിക പൊതുയോഗത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. പ്രസിഡന്‍റ് ഗണേഷ് നായര്‍ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടെറന്‍സന്‍ തോമസ് 2021 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ രാജന്‍ ടി.ജേക്കബ് ഫിനാന്‍സ് റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ ചാക്കോ പി.ജോര്‍ജ് പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനു നേതൃത്വം നല്‍കി.

വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട തോമസ് കോശി നിലവില്‍ ഫോമയുടെ കംപ്ലയന്‍സ് കമ്മിറ്റി വൈസ് ചെയര്‍മാനാണ്. അസോസിയേഷൻ പ്രസിഡന്റായി രണ്ടു തവണ പ്രവര്‍ത്തിച്ചിട്ടുള്ള അദ്ദേഹം വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടി ഹ്യൂമന്‍ റൈറ്റസ് കമ്മീഷണർ കൂടിയാണ്.

വിവിധ നേതാക്കള്‍ പുതിയ ഭാരവാഹികള്‍ക്ക് ആശംസകള്‍ നേര്‍ന്നു സംസാരിച്ചു. 2021 ല്‍ മരണമടഞ്ഞ വെസ്റ്റ് ചെസ്റ്റര്‍ മലയാളി അസോസിയേഷന്റെ മുന്‍ പ്രസിഡന്റുമാരായ കൊച്ചുമ്മന്‍ ജേക്കബ്, എം.പി.ചാക്കോ, ജോണ്‍ ജോര്‍ജ് എന്നിർക്ക് യോഗം അനുശോചനം രേഖപ്പെടുത്തി.

ഹാജർ നിലയിൽ ഉന്നത നിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു.
ഷിക്കാഗോ : സെന്‍റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിൽ ഈ അധ്യയന വർഷത്തിൽ ഹാജർ നിലയിൽ ഉന്നതനിലവാരം പുലർത്തിയ കുട്ടികളെ ആദരിച്ചു .
കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി മാതൃദിനാഘോഷങ്ങൾ ഹൃദ്യമായി.
ന്യൂജഴ്‌സി : അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനകളിൽ ഒന്നായ കേരള അസോസിയേഷൻ ഓഫ് ന്യൂജഴ്‌സി (കാൻജിന്‍റെ) മാതൃദിന ആഘോഷങ്ങൾ നടത്തപ്പെട്ടു, പ്രസിഡന്‍റ
മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ് അനുശോചിച്ചു.
ന്യൂയോർക്ക്: സാമൂഹിക ജീവകാരുണ്യ പ്രവർത്തനരംഗത്ത് സജീവ സാന്നിധ്യമായിരുന്ന ഫൊക്കാന മുൻ പ്രസിഡന്‍റ് മറിയാമ്മ പിള്ളയുടെ നിര്യാണത്തിൽ ഇന്ത്യ പ്രസ് ക്ലബ്
ഫോമാ ഗ്ലോബൽ കൺവെൻഷൻ രജിസ്ട്രേഷൻ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു..
ഹൂസ്റ്റൺ : 2022 സെപ്റ്റംബർ രണ്ടു മുതൽ അഞ്ചുവരെ മെക്സിക്കോയിലെ കാൺകൂൺ മൂൺ പാലസ് റിസോർട്ടിൽ വച്ച് നടക്കുന്ന ഫോമാ ഗ്ലോബൽ കൺവെൻഷന്‍റെ രജിസ്ട്രേഷൻ പ്രവർത്ത
ആ​റു​വ​യ​സു​കാ​ര​ൻ മൃ​ത​ദേ​ഹം വെ​ടി​യേ​റ്റ​നി​ല​യി​ൽ കാ​റി​നു​ള്ളി​ൽ; മാ​താ​വ് അ​റ​സ്റ്റി​ൽ.
മി​ന​സോ​ട്ട: ആ​റു വ​യ​സു​കാ​ര​ൻ മ​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം കാ​റി​ൽ സൂ​ക്ഷി​ച്ച മാ​താ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്