• Logo

Allied Publications

Middle East & Gulf
"മലപ്പുറം മനസ' ജിദ്ദയിൽ പ്രകാശനം ചെയ്തു
Share
ജിദ്ദ: മലപ്പുറത്തിന്‍റെ മതേതര വഴികളിലൂടെയുള്ള വാർത്താ യാത്ര "മലപ്പുറം മനസ്', ജിദ്ദയിൽ പ്രകാശനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസി ഷറഫിയ ഇമ്പാല ഗാർഡൻ വില്ല ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് വൈസ് കോൺസൽ പി. ഹരിദാസൻ മലയാളം ന്യൂസ് എഡിറ്റർ മുസാഫിറിനു ആദ്യ കോപ്പി നൽകി പ്രകാശനം ചെയ്തു.

ആദ്യമായാണ് ജിദ്ദയിൽ ഒരു പൊതു വേദിയിൽ പെങ്കെടുക്കുന്നതെന്നും പുസ്തക പ്രസാധന രംഗത്തേയ്ക്കു കൂടി കെഎംസിസി മുന്നോട്ട് വരുന്നതിൽ സന്തോഷമുണ്ടന്നും "മലപ്പുറം മനസ്' മുഴുവൻ നന്മയുടെ കഥകൾ ആണെന്നും ഇതു വായിക്കുന്നവർക്ക് നല്ല അനുഭവമായിരിക്കും സമ്മാനിക്കുക എന്നും അദ്ദേഹം പറഞ്ഞു. കിംഗ് അബ്ദുൽ അസീസ് യൂണിവേഴ്സിറ്റി പ്രഫ. ഡോ. ഇസ്മായിൽ മരുതേരി പുസ്തകം പരിചയപെടുത്തി.

മലപ്പുറത്തിന്റെ യഥാർത്ഥ സ്നേഹത്തിന്‍റെ നേർക്കാഴ്ച വരച്ചു കാണിക്കുന്ന പുസ്തകം അവസാനത്തിൽ വാർത്ത രൂപത്തിലേക്ക് പോകുന്നുവെങ്കിലും ഈ പുസ്തകം വലിയവർക്കും കുട്ടികൾക്കും മുതൽ കൂട്ടാകുമെന്ന് മരുതേരി പറഞ്ഞു.

കെഎംസിസി സെന്‍റർ കമ്മിറ്റി പ്രസിഡന്‍റ് അഹ്മദ് പാളയാട്ട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ജിദ്ദ മലപ്പുറം ജില്ല കെഎംസിസി ആക്ടിംഗ് പ്രസിഡന്‍റ് സീതി കൊളക്കാടൻ അധ്യക്ഷത വഹിച്ചു. മലപ്പുറം പ്രസ്ക്ലബ് പ്രസിഡന്‍റ് ശംസുദ്ദീൻ മുബാറക് ആണ് പുസ്തകത്തിന്‍റെ രചയിതാവ്. ജിദ്ദ മലപ്പുറം ജില്ലാ കെഎംസിസിയുടെ ഉപഘടകമായ 'ആസ്പെയർ' പബ്ലിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധികരിച്ചിട്ടുള്ളത്. മാധ്യമ രംഗത്തെ പ്രമുഖരായ ഹസ്സൻ ചെറുപ്പ, സാദിഖ് തൂവൂർ. മുസ്തഫ പെരുവള്ളൂർ, വഹീദ് സമ്മാൻ (മലയാളം ന്യൂസ്), തുടങ്ങിയവരും ശിഹാബ് സലഫി, ഹംസ മദാരി. ശിഹാബ് കരുവാരകുണ്ട്, ഹംസ പൊന്മള, ഇർഷാദ് തുടങ്ങി ജിദ്ദയിലെ മത രാഷ്ട്രീയ കലാ സാഹിത്യരംഗത്തെ പ്രമുഖരും പരിപാടിയിൽ പങ്കെടുത്തു. ജിദ്ദ മലപ്പുറം ജില്ലാ കെ എം സി സി ജനറൽ സെക്രട്ടറി ഹബീബ് കല്ലൻ സ്വാഗതം പറഞ്ഞു. ചരിത്ര ഗവേഷണ വിദ്യാർത്ഥികൾക്കും പൈതൃക പഠിതാക്കൾക്കും അധിക പഠനത്തിനുതകുന്ന റഫറൻസ് പുസ്തകങ്ങളുടെ പ്രസിദ്ധീകരണവുമായി ജിദ്ദമലപ്പുറം ജില്ലാ കെഎംസിസി മുന്നോട്ട് പോകുകയാണ് എന്നും അതിന്റെ ആദ്യപടിയാണ് "മലപ്പുറം മനസ്' എന്ന ആദ്യ പുസ്തകം പ്രകാശനം ചെയ്തതെന്നും ഹബീബ് പറഞ്ഞു.

ജിദ്ദാ പ്രവാസ ലോകത്തിന് പ്രത്യാശയുടെ പ്രതീകമായി മാറിയ ജില്ലാ കെഎംസിസിയുടെ മൂന്ന് പതിറ്റാണ്ട് കാലത്തെ ചരിത്ര സംഗ്രഹ സുവനീർ 2022 മാർച്ചിൽ പുറത്തിറങ്ങുമെന്നും ഹബീബ് പറഞ്ഞു.

കെ എം സി സി യുടെ വിവിധ കമ്മിറ്റി ഭാരവാഹികളായ നാസ്സർ വെളിയങ്കോട്, ശിഹാബ് താമരകുളം, റസാക്ക് മാസ്റ്റർ, ഇസ്മായിൽ മുണ്ടക്കുളം, ബാവ എം കെ , ഹിസ്‌ഹാഖ്‌ പൂണ്ടോളി, നാസ്സർ മച്ചിങ്ങൽ, ഇൽയാസ് കല്ലിങ്ങൽ, സാബിൽ മമ്പാട്, ജലാൽ തേഞ്ഞിപ്പലം, അശ്റഫ് വി.വി, നാസർ കാടാമ്പുഴ എന്നിവർ പരിപാടിക്ക് നേതൃത്തം നൽകി സുൽഫീക്കർ ഒതായി നന്ദി പറഞ്ഞു.

കെ.ടി. മുസ്തഫ പെരുവള്ളൂർ

കേ​ളി നാ​യ​നാ​ർ അ​നു​സ്മ​ര​ണം ന​ട​ത്തി.
റി​യാ​ദ് : മു​ൻ കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും മു​തി​ർ​ന്ന സി​പി​എം നേ​താ​വു​മാ​യി​രു​ന്ന ഇ.​കെ.
പൊടിക്കാറ്റ്; കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്ന് അധികൃതര്‍.
കുവൈറ്റ് സിറ്റി : രാജ്യത്തെ കാലാവസ്ഥ മെച്ചപ്പെട്ടു വരികയാണെന്നും അന്തരീക്ഷത്തില്‍ നേരിയ പൊടി അടുത്ത ദിവസം വരെ തുടരുമെന്നും അധികൃതര്‍ അറിയിച്ചു.
മോഹൻലാലിന്‍റെ ജന്മദിനം : ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ്.
കുവൈറ്റ്‌ സിറ്റി: മോഹൻലാലിന്‍റെ ജന്മദിനത്തോടനുബന്ധിച്ച് ശ്രദ്ധേയ ജീവകാരുണ്യ പ്രവർത്തനങ്ങളുമായി ലാൽ കെയേഴ്‌സ് കുവൈറ്റ് ചാപ്റ്റർ.
വർണാഭമായി കെഎംഫ് സ്പർശം 2022.
കുവൈറ്റ് സിറ്റി :കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളലൈറ്റ്സ്‌ മെഡിക്കൽ ഫോറം കുവൈറ്റ് നഴ്സസ് ദിനത്തോട് അനുബന്ധിച്ചു
അൽ സഹ്‌റ ചിൽഡ്രൻ സ്കിൽ ഡെവലപ്മെന്റ് സെന്‍റർ കിഡ്സ് ഫെസ്റ്റ്‌ സംഘടിപ്പിച്ചു.
ഷാർജ: കഴിഞ്ഞ ഒന്പതു വർഷക്കാലമായി ഷാർജ മുവൈലയിൽ പ്രവർത്തിക്കുന്ന സ്‌കിൽ ഡെവലപ്മെന്‍റ് സെന്‍ററായ അൽ സഹ്‌റ കിഡ്‌സ് ഫെസ്റ്റ് സംഘടിപ്പിച്ചു.