സൗത്ത് ഫ്ളോറിഡ: ചാരിറ്റി പ്രവർത്തനങ്ങൾക്കു എന്നും പ്രസിദ്ധിയാർജിച്ച കൈരളി ആര്‍ട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ളോറിഡായുടെ ക്രിസ്മസ് സെലബ്രേഷനും ഫൊക്കാന കണ്വന്ഷന് രജിസ്ട്രേഷന് കിക്ക് ഓഫും ചെയ്തു.
പ്രസിഡന്റ് വർഗീസ് ജേക്കബിന്റെ അധ്യക്ഷതയിൽ ഡിസംബര്‍ 19 നു ഡേവിയിലുള്ള മാർത്തോമ ചർച്ച് ഓഡിയോറിയത്തിൽ നടത്തിയ സമ്മേളനത്തിൽ ഡേവി സിറ്റി മേയര്‍ ജൂഡി പോള്‍ മുഖ്യാതിഥി ആയിരുന്നു.
ഫൊക്കാന പ്രസിഡന്റ് ജോര്‍ജി വര്‍ഗീസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. ഫൊക്കാന ജനറല്‍ സെക്രട്ടറി സജിമോന്‍ ആന്റണി, ട്രഷറർ സണ്ണി മറ്റമന, വൈസ് പ്രസിഡന്റ് തോമസ് തോമസ്, ഇന്റർനാഷണൽ കോഓര്‍ഡിനേറ്റര്‍ പോള്‍ കറുകപ്പള്ളില്‍, ഫ്ലോറിഡ ആർ വി പി കിഷോർ പീറ്റർ, ഫൊക്കാനാ കൺവൻഷൻ പേട്രൺ ഡോ. മാമ്മൻ സി. ജേക്കബ്, കൈരളി സെക്രട്ടറി ഡോ. മഞ്ജു സാമുവേൽ, ഡേറ്റാനാ ബീച്ച് അസോസിയേഷൻ ( മാഡ് ) പ്രസിഡന്റ് ലിൻഡോ ജോളി, മലയാളി അസോസിയേഷൻ ഓഫ് ടാമ്പാ പ്രസിഡന്റ് ബിഷിൻ ജോസഫ്. മാറ്റ് ടാമ്പാ 2022 പ്രസിഡന്റ് അരുൺ ചാക്കോ, ഇന്ത്യാ പ്രസ് ക്ലബ് നാഷണൽ പ്രസിഡന്റ് സുനിൽ തൈമറ്റം, പ്രസ് ക്ലബ് ഫ്ലോറിഡ ചാപ്റ്റർ പ്രസിഡന്റ് മാത്യു വർഗീസ് , ഫൊക്കാന പൊളിറ്റികൽ ഫോറം വൈസ് ചെയർമാൻ സാജൻ കുര്യൻ, ഫൊക്കാനാ കൺവൻഷൻ കമ്മിറ്റി കോഓർഡിനേറ്റർ സുരേഷ് നായർ ടാമ്പാ എന്നിവർ സംസാരിച്ചു.
ഒർലാൻഡോയിൽ 2022 ജൂലൈ 7 മുതൽ 10 വരെ നടക്കുന്ന ഫൊക്കാന കൺവൻഷൻ കിക്ക് ഓഫിൽ 5 സ്പോൺസർമാർ ഉൾപ്പെടെ 25 ലധികം കുടുംബങ്ങൾ രജിസ്റ്റർ ചെയ്തു. ഡോ. എബ്രഹാം മാത്യു( എബി ), ഡോ. ഷീലാ വർഗീസ് എന്നിവർ പ്ലാറ്റിനം സ്പോൺസർമാരും വറുഗീസ് ജേക്കബ്, ഡോ. മാമ്മൻ സി ജേക്കബ്, പ്രഫ. ഫിലിപ്പ് കോശി & ഷേർലി ഫിലിപ്പ് എന്നിവർ ഗോൾഡ് സ്പോൺസർമാരുമാണ് .
കൈരളി പ്രോഗ്രാം കോഓർഡിനേറ്റർ അവിനാഷ് ഫിലിപ്പ് സംവിധാനം ചെയ്തു കൈരളി പ്രവർത്തകർ അഭിനയിച്ച "അവൻ ഇമ്മാനുവേൽ' എന്ന നാടകം ഏറെ ജനശ്രദ്ധ പിടിച്ചു പറ്റി. അനു ഷെറിയുടെയും ഡോ. ഷീലാ വറുഗീസിന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച 10 സ്ത്രീകൾ ഉൾപ്പെട്ട ക്രിസ്മസ് കാൻഡിൽ ഡാൻസും അനു അവിനാശ്, ആനു മാത്യു, അർച്ചന ജോൺ, ലിൻസി എബി, ഡോ .മഞ്ജു സാമുവേൽ, പ്രീതി ശാമുവേൽ, ഡോ. ഷീല വർഗീസ്, സ്മിത രാജു, ഡോ. സൂസൻ ചെറിയാൻ എന്നിവർ പങ്കെടുത്ത വിവിധ നൃത്തനിർത്യങ്ങളും ഏവരുടെയും മനം കവർന്നു. സിനിതാ ജെയ്സൺ, ജിയാ വർഗീസ്, അവിനാഷ് ഫിലിപ്പ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. സെക്രെട്ടറി ഡോ. മഞ്ജു സാമുവേലും ഡോ. മാമ്മൻ സി ജേക്കബും എം സി മാരായി പ്രവർത്തിച്ചു . കൈരളി ട്രസ്റ്റീ ബോർഡ് ചെയർമാൻ വറുഗീസ് സാമുവേൽ നന്ദി പറഞ്ഞു.
ശ്രീകുമാർ ഉണ്ണിത്താൻ
|