• Logo

Allied Publications

Delhi
ഡൽഹി മലയാളി സംഘത്തിന്‍റെ ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾ
Share
ന്യൂ ഡൽഹി: കരോൾ ഗീതങ്ങളുടെ ശീലുകൾ അലയടിച്ച ധനുമാസരാവിന്‍റെ കുളിരുമായി മലയാളി സംഘത്തിന്‍റെ ക്രിസ്‌മസ് പുതുവത്സര ആഘോഷങ്ങൾ ആസ്വാദക ഹൃദയങ്ങൾക്ക് നവ്യാനുഭൂതിയായി.

ജോജോ കുഴിക്കാട്ടിലിന്‍റെ സംവിധാനത്തിൽ ഷീജാ ജോജോ, ലിമി തോമസ്‌കുട്ടി, സ്‌മിതാ സന്തോഷ് എന്നിവർ ആലപിച്ച കരോൾ ഗാനങ്ങൾ, ആർ വി ത്യാഗരാജന്‍റെ സംവിധാനത്തിൽ ത്യാഗരാജാ സെന്റർ ഫോർ മ്യൂസിക് & ഡാൻസ് അവതരിപ്പിച്ച നൃത്ത നൃത്യങ്ങൾ, പ്രീജിത് ദേവ് നയിച്ച കോഴിക്കോട് മിമിക്‌സ് അൾട്രായുടെയും അജികുമാർ മേടയിലിന്റെ നേതൃത്വത്തിൽ ലയം ഓർക്കസ്‌ട്രാ കൾച്ചറൽ ഗ്രൂപ്പും അവതരിപ്പിച്ച ഗാനമേള എന്നിവ സൂമിലൂടെ നടന്ന ആഘോഷ രാവിന് മിഴിവേകി.

പരിപാടികളോടനുബന്ധിച്ചു നടന്ന സാംസ്‌കാരിക സമ്മേളനം ഡിഎംഎസ് പ്രസിഡന്‍റ് കെ. സുന്ദരേശൻ ഉദ്ഘാടനം ചെയ്‌തു. അടൂർ പ്രകാശ് എംപി ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുത്തു. ഉത്തം നഗർ സെന്റ് സ്റ്റീഫൻ പള്ളി വികാരി ഫാ. രാജീവ് തോമസ് ക്രിസ്‌മസ് സന്ദേശം നൽകി.

ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി സി ചന്ദ്രൻ, എൻഎസ്എസ് ഡൽഹി പ്രസിഡന്‍റ് എംകെജി പിള്ള, ശ്രീനാരായണ കേന്ദ്ര ഡൽഹി, പ്രസിഡന്‍റും പവലിയൻ ഇന്റീരിയേഴ്സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ബീന ബാബുറാം, എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി സികെ പ്രിൻസ്, ഡിഎംഎസ് ചെയർമാൻ എസ് ജിതേന്ദ്രനാഥ്, ശ്രീനാരായണ കേന്ദ്രം ഡൽഹി വൈസ് പ്രസിഡന്‍റ് ജി ശിവശങ്കരൻ, ഡൽഹി വിശ്വകർമ സഭ ട്രഷറർ എആർ രവി, ഡിഎംസി ചെയർ പേഴ്സൺ ദീപാ ജോസഫ്, ബിപിഡി കേരളം സെക്രട്ടറി സി. കൃഷ്‌ണകുമാർ, ഡിഎംഎസ് വൈസ് പ്രസിഡന്‍റ് വിജയൻ നായർ തുടങ്ങിയവർ പ്രസംഗിച്ചു.

വർഷാ കൃഷ്‌ണ കുമാറും പ്രദീപ് സദാനന്ദനും പരിപാടിയുടെ അവതാരകരായിരുന്നു. രാത്രി പത്തു മണിയോടെയാണ് പരിപാടികൾ സമാപിച്ചത്.

പി.എൻ. ഷാജി

ദശവാർഷിക നിറവിൽ ഫരീദാബാദ് രൂപത.
ന്യൂഡൽഹി: ഡൽഹി ആസ്ഥാനമായുള്ള ഫരിദാബാദ് രൂപത പത്താം വർഷത്തിലേക്ക് പ്രവേശിക്കുന്നു.
രക്തദാനവും കേശദാനവും സംഘടിപ്പിക്കുന്നു.
ന്യൂഡൽഹി: ഫരീദാബാദ് രൂപത ഡി എസ് വൈ എം നേതൃത്വത്തിൽ ഞായറാഴ്ച രാവിലെ പത്തിനു ജസോള ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ വച്ച് രക്തദാനവും കേശദാനവും സംഘടിപ്പി
ഗ്രേ​റ്റ​ർ നോ​യി​ഡ​യി​ൽ മ​ല​യാ​ള ഭാ​ഷാ​പ​ഠ​ന പ്ര​വേ​ശ​നോ​ത്സ​വ​വും ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ​യും കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ഗ്രേ​റ്റ​ർ നോ​യി​ഡ​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ഗ്രേ​റ്റ​ർ നോ
എം​ജ​ഐ​സ്എ​സ്എ സ​ണ്‍​ഡേ സ്കൂ​ൾ ബാ​ല​ക​ലോ​ത്സ​വം: സെ​ന്‍റ് പീ​റ്റേ​ഴ്സി​ന് ഒ​ന്നാം സ്ഥാ​നം.
ന്യൂ​ഡ​ൽ​ഹി: യാ​ക്കോ​ബാ​യ സ​ഭ​ഡ​ൽ​ഹി ഭ​ദ്രാ​സ​ന സ​ണ്‍​ഡേ സ്കൂ​ൾ കു​ട്ടി​ക​ളു​ടെ എം​ജ​ഐ​സ്എ​സ്എ ഈ ​വ​ർ​ഷ​ത്തെ ഭ​ദ്രാ​സ​ന ത​ല ബാ​ല​ക​ലോ​ത്സ​വം ന്യൂ​ഡ​
ന​ജ​ഫ്ഗ​ഡ് ക്ഷേ​ത്ര​ത്തി​ൽ കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു.
ന്യൂ​ഡ​ൽ​ഹി: ന​ജ​ഫ്ഗ​ഡ് ശ്രീ​ചോ​റ്റാ​നി​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​ത്തി​ൽ വി​ജ​യ​ദ​ശ​മി ദി​ന​ത്തി​ൽ ധാ​രാ​ളം കു​രു​ന്നു​ക​ൾ വി​ദ്യാ​രം​ഭം കു​റി​ച്ചു.