• Logo

Allied Publications

Middle East & Gulf
പൽപകിന് പുതിയ നേതൃത്വം
Share
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റിന്‍റെ 2021 വർഷത്തെ വാർഷിക സമ്മേളനത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികളായി സുരേഷ് പുളിക്കൽ (പ്രസിഡന്‍റ്), വേണു അലനല്ലൂർ (വൈസ് പ്രസിഡന്‍റ്), സുരേഷ് മാധവൻ (ജനറൽ സെക്രട്ടറി), സി.പി. ബിജു (ജോയിന്‍റ് സെക്രട്ടറി), പ്രേംരാജ് (ട്രഷറർ), സുനിത പദ്മകൃഷ്ണൻ (ആട്സ് സെക്രട്ടറി) , സുരേഷ് കുമാർ (സാമൂഹ്യ വിഭാഗം സെക്രട്ടറി) , രാജേഷ് പരിയാരത്ത് (മീഡിയ സെക്രട്ടറി), നൗഷാദ് (സ്പോട്സ് സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

അബാസിയ ഏരിയ പ്രസിഡന്‍റ് ജയൻ നമ്പ്യാർ, അബാസിയ ഏരിയ സെക്രട്ടറി മുഹമദ് ഹനീഫ, ഫഹാഹീൽ ഏരിയ പ്രസിഡന്‍റ് ശശികുമാർ ,ഫഹാഹീൽ ഏരിയ സെക്രട്ടറി ഷാജു തീത്തുണ്ണി, ഫർവാനിയ ഏരിയ പ്രസിഡൻറ് സക്കീർ പുതുനഗരം, ഫർവാനിയ ഏരിയ സെക്രട്ടറി ശ്രീജു കുമാർ , സാൽമിയ ഏരിയ പ്രസിഡൻറ് നന്ദകുമാർ , സാൽമിയ ഏരിയ സെക്രട്ടറി ബിന്ദു വരദ , വനിതാവേദി ജനറൽ കൺവീനർ ഐശ്വര്യാ രാജേഷ്, ബാലസമിതി ജനറൽ കൺവീനർ വിമലാ വിനോദ് എന്നിവരെയും തെരഞ്ഞെടുത്തു.

കേന്ദ്ര കമ്മിറ്റി അംഗങ്ങളായി ശ്രീജ മധു , സലാം പട്ടാമ്പി, ഹരീഷ് പാറകോട്ടിൽ, ശ്രുതി ഹരീഷ്, ജിജു മാത്യു, രതീഷ്, സുധീർ എന്നിവരെയും ഓഡിറ്റർയായി രാജേഷ് കുമാറിനെയും തെരഞ്ഞെടുത്തു.

മംഗഫിലെ ജോഷി പീറ്റർ നഗറിൽ നടന്ന സമ്മേളനം പൽപക് രക്ഷാധികാരി പി.എൻ. കുമാർ ഉദ്ഘാടനം ചെയ്തു. പ്രസിഡന്‍റ് പ്രേംരാജ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ജിജു മാത്യുവും ട്രഷറർ ശ്രീഹരിയും 2021 വർഷത്തെ പ്രവർത്തന റിപ്പോർട്ടുകൾ അവതരിപ്പിച്ചു. ശിവദാസ് വാഴയിൽ സ്വാഗതം പറഞ്ഞു. പുതിയതായി തെരഞ്ഞെടുത്ത ജനറൽ സെക്രട്ടറി സുരേഷ് മാധവൻ നന്ദി പറഞ്ഞു.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി