• Logo

Allied Publications

Middle East & Gulf
കോവിഡ് ബൂസ്റ്റർ ഡോസ് മുൻകൂട്ടി ബുക്കു ചെയ്യാതെ സീകരിക്കാം
Share
കുവൈറ്റ് സിറ്റി :മുൻകൂട്ടി ബുക്കു ചെയ്യാതെ ഷെയ്ഖ് ജാബർ പാലത്തിലെ വാക്സിനേഷൻ കേന്ദ്രത്തില്‍ ഡിസംബർ 27 (തിങ്കൾ) മുതൽ കോവിഡ് ബൂസ്റ്റർ ഡോസ് നൽകി തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.

ആറു മാസം മുമ്പ് രണ്ടാമത്തെ ഡോസ് പൂർത്തിയാക്കിയവർക്കാണ് ബൂസ്റ്റർ ഡോസിന് അർഹത. ശനിയാഴ്ച ഒഴികെ ആഴ്ചയിലെ എല്ലാ ദിവസവും വൈകുന്നേരം 4 മുതൽ രാത്രി 10 വരെയാണ് ജാബർ പാലത്തില്‍ ബൂസ്റ്റർ ഡോസ് നല്‍കുക.

നേരത്തെ മിഷ്രിഫ് വാക്‌സിനേഷൻ സെന്‍ററിൽ മുൻകൂട്ടി അനുമതി ഇല്ലാതെ വാക്സിനേഷന്‍ നല്‍കി തുടങ്ങിയിരുന്നു. രാജ്യത്തെ മറ്റു വാക്സിനേഷന്‍ കേന്ദ്രങ്ങളില്‍ വെബ്‌സൈറ്റ് വഴി മുൻകൂട്ടി അനുമതി ആവശ്യമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജനുവരി രണ്ടുമുതല്‍ കുവൈറ്റിലേക്ക് വരുന്നവർക്ക് ബൂസ്റ്റർ ഡോസ് വാക്‌സിൻ നിർബന്ധമാക്കിയിരുന്നു. രണ്ടാം ഡോസ് എടുത്ത് ഒമ്പതു മാസം കഴിഞ്ഞവർക്കാണ് നിബന്ധന ബാധകമാകുക.

സലിം കോട്ടയിൽ

റിയാദ് വില്ലാസ് കേളി വടംവലി മത്സരം: കനിവ് എ ടീം ജേതാക്കൾ.
റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ പ്രവാസികൾക്കായി വടംവലി മത്സരം സംഘടിപ്പിച്ചു.
നഴ്സസ് ഡേ ദിനാഘോഷം "സ്പർശം2022' മേയ് 21 ന്.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്സ് മെഡിക്കൽ ഫോറം കുവൈറ്റ്‌ "സ്പർശം 2022' എന്ന പേരിൽ നഴ്സ
കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ "ഉത്സവപിറ്റേന്ന്' സംഘടിപ്പിച്ചു.
കുവൈറ്റ് സിറ്റി: കാസർഗോഡ് ജില്ലാ അസോസിയേഷൻ കെഇഎ കുവൈത്ത് ഖൈത്താൻ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച "ഉത്സവപിറ്റേന്ന്' കുടുംബ സംഗമം കബദ് റിസോർട്ടിൽ അരങ്ങേറി.
"ഫത്ഹേ മുബാറക്’.
കുവൈറ്റ് സിറ്റി : ഇസ് ലാമിക് എഡ്യൂക്കേഷൻ ബോർഡിനു കീഴിൽ പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ഐസിഎഫ് സാൽമിയ മദ്രസയിൽ പുതിയ അധ്യയന വർഷത്തെ പ്രവേശനോത്സവം "ഫത്
കോഴിക്കോട് ജില്ലാ അസോസിയേഷന്‍, കുവൈറ്റിനു നവ സാരഥികൾ.
കുവൈറ്റ്‌ സിറ്റി: കോഴിക്കോട് ജില്ലാ അസോസിയേഷനു പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി റിജിൻ രാജ് (പ്രസിഡന്‍റ്), സി. ഹനീഫ്, കെ.