• Logo

Allied Publications

Middle East & Gulf
"കോവിഡ് ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കണം'
Share
കുവൈറ്റ് സിറ്റി : ഒമിക്രോൺ ലോകത്ത് അതിവേഗം പടരുകയാണെന്നും ഇതു സംബന്ധമായ ഏറ്റവും പുതിയ സംഭവവികാസങ്ങൾ നിരീക്ഷിച്ചു വരികയാണെന്നും പുതിയ വകഭേദത്തിനെതിരെ പോരാടാൻ രാജ്യം സർവസജ്ജമാണെന്നും സർക്കാർ വക്താവ് താരിഖ് അല്‍ മസ്റം പറഞ്ഞു.

ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ഷെയ്ഖ് ഹമദ് ജാബർ അൽ അലി അൽസബാഹിന്‍റെ അധ്യക്ഷതയിൽ ബയാൻ കൊട്ടാരത്തിൽ നടന്ന കോവിഡ് ഉന്നതതല സമിതി യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ പ്രതിദിന രോഗബാധിതരുടെ കണക്കിലും കഴിഞ്ഞ ദിവസങ്ങളില്‍ ചെറിയ വര്‍ധന രേഖപ്പെടുത്തിയിരുന്നു. ഒമിക്രോൺ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിക്കാനും ജാഗ്രത തുടരാനും ആരോഗ്യ മന്ത്രാലയം നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അടച്ചിട്ട സ്ഥലങ്ങള്‍ രോഗവ്യാപനത്തിന് കാരണമായതിനാല്‍ മുറികളിലും ഹാളുകളിലും വായു സഞ്ചാരം ഉറപ്പാക്കണം.വളരെ വേഗത്തില്‍ പടര്‍ന്നുപിടിക്കുന്നതാണ് ഒമിക്രോണെന്നും അതിനാല്‍ തന്നെ ആള്‍ക്കൂട്ടം പരമാവധി ഒഴിവാക്കണം. പ്രായമായവര്‍, കുട്ടികള്‍, രോഗബാധിതര്‍ എന്നിവര്‍ ഏറെ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇനിയും വാക്‌സിന്‍ എടുക്കാന്‍ ബാക്കിയുള്ളവര്‍ അടിയന്തരമായി വാക്‌സിന്‍ എടുക്കണമെന്നും മാസ്‌ക് ധരിക്കലും സാമൂഹ്യ അകലവും കർശനമായി പാലിക്കണമെന്നും താരിഖ് മസ്റം ആവശ്യപ്പെട്ടു.

സലിം കോട്ടയിൽ

എ​യ​ർ അ​റേ​ബ്യ​യു​ടെ പ്ര​ത്യേ​ക ഓ​ഫ​ർ; ഗ​ൾ​ഫി​ലേ​ക്ക് 5677 രൂ​പ മു​ത​ൽ ടി​ക്ക​റ്റ്.
ഷാ​ർ​ജ: ഗ​ൾ​ഫ് മേ​ഖ​ല​യി​ലേ​ക്ക് ചെ​ല​വു കു​റ‌​ഞ്ഞ വി​മാ​ന സ​ർ​വീ​സു​ക​ൾ ന​ട​ത്തു​ന്ന ക​മ്പ​നി​യാ​യ എ​യ​ർ അ​റേ​ബ്യ പ്ര​ത്യേ​ക ഓ​ഫ​ർ പ്ര​ഖ്യാ​പി​ച്ചു.
രാ​ജു സ​ഖ​റി​യ​യു​ടെ ഓ​ർ​മ​ക​ളു​മാ​യി അ​നു​സ്മ​ര​ണ യോ​ഗം സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: ത​നി​മ കു​വൈ​റ്റി​ന്‍റെ ഹാ​ർ​ഡ്കോ​ർ അം​ഗ​വും കു​വൈ​റ്റി​ലെ സാ​മൂ​ഹി​ക സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലെ നി​റ​സാ​ന്നി​ധ്യ​വു​മാ​യി​രു​ന്
ഭവൻസ് കുവൈറ്റ് മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് പ്രസംഗ മത്സരം സംഘടിപ്പിക്കുന്നു.
കു​വൈ​റ്റ് സി​റ്റി : കു​വൈ​റ്റ് മ​ല​യാ​ളി​ക​ൾ​ക്കാ​യി ഭ​വ​ൻ​സ് കു​വൈ​റ്റ് മ​ല​യാ​ളം ടോ​സ്റ്റ് മാ​സ്റ്റേ​ഴ്സ് ക്ല​ബിന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സം​ഗ
നി​മി​ഷ പ്രി​യ​യു​ടെ അ​മ്മ പ്രേ​മ​കു​മാ​രി യെ​മ​നി​ലേ​ക്ക് യാ​ത്ര തി​രി​ച്ചു.
കൊ​ച്ചി: യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​ള്‍ മ​ഹ്ദി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ വി​ധി​ക്ക​പ്പെ​ട്ട് ജ​യി​ലി​ല്‍ ക​ഴി​യു​ന്ന നി​മി​ഷ​
മി​ഡി​ല്‍ ഈ​സ്റ്റ് സം​ഘ​ർ​ഷം; എ​ണ്ണ​വി​ല കു​തി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ആ​ഗോ​ള ത​ല​ത്തി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല കു​തി​ക്കു​ന്നു.