• Logo

Allied Publications

Middle East & Gulf
കുവൈറ്റിൽ ക്വാറന്‍റീൻ, പിസിആർ വ്യവസ്ഥകള്‍ നിലവില്‍ വന്നു
Share
കുവൈറ്റ് സിറ്റി : ഒമിക്രോണ്‍ വ്യാപനത്തെ തുടര്‍ന്നു രാജ്യത്ത് ല്‍ ക്വാറന്‍റീൻ, പിസിആർ പുതിയ വ്യവസ്ഥകള്‍ നിലവില്‍ വന്നു. ഇതോടെ മൂന്നു ദിവസം ക്വാറന്‍റൈൻ നിർബന്ധമായി. അതോടൊപ്പം രാജ്യത്തേക്ക് വരുന്നവര്‍ 48 മണിക്കൂറിനുള്ളിൽ പിസിആർ പരിശോധന നടത്തി നെഗറ്റിവ് തെളിയിക്കണം.

രാജ്യത്തേക്ക് പ്രവേശിച്ച് 72 മണിക്കൂറിനു ശേഷം നടത്തിയ പിസിആർ പരിശോധന ഫലം നെഗറ്റീവാണെങ്കില്‍ ക്വാറന്റൈനില്‍ നിന്നും പുറത്ത് കടക്കുവാന്‍ കഴിയും. രാജ്യത്തേക്ക് പ്രവേശിച്ച യാത്രക്കാർക്ക് 72 മണിക്കൂറിനു ശേഷം പിസിആർ ടെസ്റ്റ് നടത്തുന്നതുവരെ ഇമ്മ്യൂൺ ആപ്പ് പർപ്പിൾ നിറമായിരിക്കും പ്രദര്‍ശിപ്പിക്കുക. 72 മണിക്കൂറിനു ശേഷം പിസിആർ ടെസ്റ്റ് നടത്തി ഫലം നെഗറ്റീവ് ആണെങ്കിൽ മാത്രമേ ഗ്രീന്‍ നിറം കാണിക്കുകയുള്ളൂ.

കുവൈറ്റിലേക്കു വരുന്ന യാത്രക്കാര്‍ ഷ്ലോനക്ക്, മൈ ഐഡി തുടങ്ങിയ ആപ്പുകള്‍ ഡൗൺലോഡ് ചെയ്യണമെന്നും രാജ്യത്തിനു പുറത്ത് വാക്സിനേഷൻ എടുത്തവർ നിർബന്ധമായും ഇമ്മ്യൂൺ ആപ്പിൽ വാക്സിനേഷൻ സർട്ടിഫിക്കറ്റ് അപ് ലോഡ് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.

വിദേശത്ത് ബൂസ്റ്റർ ഡോസ് സ്വീകരിച്ചവര്‍ക്ക് മൂന്നാമത്തെ വാക്സിനേഷൻ ഡോസ് സർട്ടിഫിക്കറ്റ് ഇമ്മ്യൂൺ ആപ്പിൽ അപ്‌ലോഡ് ചെയ്യാമെന്ന് അധികൃതര്‍ കൂട്ടിച്ചേര്‍ത്തു.

വിവിധ രാജ്യങ്ങളിൽ ഒമിക്രോൺ വൈറസ് പടരുകയും കുവൈറ്റിൽ പ്രതിദിന കോവിഡ് കേസുകൾ വർധിക്കുകയും ചെയ്ത പശ്ചാത്തലത്തിൽ തിങ്കളാഴ്ച വൈകുന്നേരം ചേർന്ന കുവൈത്ത് മന്ത്രിസഭ യോഗമാണ് ക്വാറന്‍റൈൻ, പിസിആർ വ്യവസ്ഥകൾ പരിഷ്കരിക്കാൻ തീരുമാനിച്ചത്.

സലിം കോട്ടയിൽ

ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ക​പ്പ​ലി​ലെ ഇ​ന്ത്യ​ക്കാ​ർ​ക്കെ​ല്ലാം മ​ട​ങ്ങാ​ൻ അ​നു​മ​തി.
ന്യൂ​ഡ​ൽ​ഹി: ഇ​റാ​ൻ പി​ടി​ച്ചെ​ടു​ത്ത ഇ​സ്ര​യേ​ൽ ബ​ന്ധ​മു​ള്ള ച​ര​ക്കു​ക​പ്പ​ലി​ലെ എ​ല്ലാ ഇ​ന്ത്യ​ക്കാ​ർ​ക്കും മ​ട​ങ്ങാ​ൻ അ​നു​മ​തി ന​ൽ​കി​യ​താ​യി ഇ​ന
പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് മേ​യ് ഒ​ന്നി​ന്.
മ​നാ​മ: ലോ​ക തൊ​ഴി​ലാ​ളി ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് മേ​യ് ഒ​ന്നി​ന് സി​ഞ്ചി​ലു​ള്ള പ്ര​വാ​സി സെ​ന്‍റ​റി​ൽ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന
ഗ​ൾ​ഫ് വി​മാ​ന സ​ർ​വീ​സു​ക​ൾ സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി​യി​ല്ല.
നെ​ടു​മ്പാ​ശേ​രി: ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് താ​ളം തെ​റ്റി​യ ഗ​ൾ​ഫി​ൽ​നി​ന്നു​ള്ള വി​മാ​ന സ​ർ​വീ​സു​ക​ൾ വ്യാ​ഴാ​ഴ്ച സാ​ധാ​ര​ണ നി​ല​യി​ലേ​ക്ക് എ​ത്തി
നി​മി​ഷപ്രി​യ​യു​ടെ അ​മ്മ യെ​മ​നി​ലേ​ക്ക്; ദ​യാ​ധ​നം സം​ബ​ന്ധി​ച്ച് ച​ർ​ച്ച ന‌​ട​ത്തും.
ന്യൂ​ഡ​ല്‍​ഹി: യെ​മ​ന്‍ ജ​യി​ലി​ല്‍ വ​ധ​ശി​ക്ഷ​യ്ക്ക് വി​ധി​ക്ക​പ്പെ​ട്ട് ക​ഴി​യു​ന്ന മ​ല​യാ​ളി ന​ഴ്‌​സ് നി​മി​ഷപ്രി​യെ കാ​ണാ​ൻ അ​മ്മ പ്രേ​മ​കു​മാ​രി
ദു​ബാ​യി വി​മാ​ന​ത്താ​വ​ളം ഭാ​ഗി​ക​മാ​യി തു​റ​ന്നു.
ദു​ബാ​യി: യു​എ​ഇ​യി​ലെ ക​ന​ത്ത മ​ഴ​യി​ലും വെ​ള്ള​പ്പൊ​ക്ക​ത്തി​ലും താ​റു​മാ​റാ​യ ജ​ന​ജീ​വി​തം സാ​ധാ​ര​ണ നി​ല​യി​ലാ​യി​ല്ല.