• Logo

Allied Publications

Americas
ക്രിസ്മസ് രാവിൽ കാമുകനെ കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ
Share
മിസ്സോറി: ക്രിസ്മസ് രാവിൽ കാമുകനെ വാൾ കൊണ്ടു നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തു. ബ്രിട്ടണി വിൽസൺ (32) എന്ന യുവതിയാണ് കാമുകനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായത്.

സൗത്ത് ഈസ്റ്റ് മിസ്സോറിയിൽ നിന്നും 115 മൈൽ ദൂരെയുള്ള കേപ് ജിറാർഡി യുവിലായിരുന്നു സംഭവം. ക്രിസ്മസ് രാവിൽ രക്തത്തിൽ കുളിച്ച വസ്ത്രവുമായി നിന്നിരുന്ന ബ്രിട്ടണി ആ രാത്രി കാമുകനോടൊപ്പമാണു ചെലവഴിച്ചത്. പോലിസ് സംഭവ സ്ഥലത്തെത്തുമ്പോൾ ഒന്നും സംഭവിക്കാത്ത മട്ടിൽ ബ്രിട്ടണി വീടിനു മുൻ വശത്തുണ്ടായിരുന്നു. വെട്ടാൻ ഉപയോഗിച്ച വാളും മുൻവശത്തു തന്നെ കിടന്നിരുന്നു.

സംഭവത്തിൽ ദൃക് സാക്ഷിയായി ഒരു സ്ത്രീയാണ് പോലീസിനെ വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ പോലീസ് വീട്ടിൽ പരിശോധിച്ചപ്പോൾ 34 കാരനായ കാമുകൻ ഹാരിസൺ സ്റ്റീഫൻ ഫോസ്റ്ററുടെ മൃതശരീരം നിരവധി വെട്ടുകളേറ്റ നിലയിൽ കണ്ടെത്തുകയായിരുന്നു. രാത്രിയിൽ രണ്ടുപേരും മയക്കുമരുന്ന് കഴിച്ചിരുന്നതായും കാമുകന്‍റെ ശരീരത്തിൽ മറ്റു പലരും കയറിയിരുന്നതായും അവരിൽ നിന്നും മോചനം നൽകുന്നതിനാണു വെട്ടിക്കൊലപ്പെടുത്തിയതെന്നും ബ്രിട്ടണി പോലിസിനോടു പറഞ്ഞു.

ഡിസംബർ 26 നു കോടതിയിൽ ഹാജരാക്കിയ ബ്രിട്ടണിക്ക് 2 മില്യൺ ഡോളറിന്‍റെ ജാമ്യം അനുവദിച്ചു. ഫസ്റ്റ് ഡിഗ്രി മർഡറിനു ഇവർക്കെതിരെ കേസെടുത്തിട്ടുണ്ട്.

പി.പി. ചെറിയാൻ

നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ വി​ഷു ആ​ഘോ​ഷി​ച്ചു.
ഷി​ക്കാ​ഗോ: നാ​യ​ര്‍ അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് ഗ്രേ​റ്റ​ര്‍ ഷി​ക്കാ​ഗോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ വി​ഷു ആ​ഘോ​ഷം നൈ​ന്‍​സി​ലു​ള്ള ഗോ​ള്‍​ഫ് മെ​യ്നി പാ​ര്‍​
ലീ​ലാ​മ്മ കു​രു​വി​ള ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഡാ​ള​സ്: മ​ണ്ണം​പ​റ​മ്പി​ലാ​യ ത​കി​ടി​യി​ൽ പ​രേ​ത​നാ​യ കു​രു​വി​ള​യു​ടെ ഭാ​ര്യ ലീ​ലാ​മ്മ കു​രു​വി​ള (74) ഡാ​ള​സി​ൽ അ​ന്ത​രി​ച്ചു.
ഫൊ​ക്കാ​ന പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ 202426 കാ​ല​യ​ള​വി​ലേ​ക്ക് പെ​ൻ​സി​ൽ​വാ​നി​യ റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ഭി​ലാ​ഷ് ജോ​ൺ മ​ത്സ​രി​ക്കു​ന്നു.
രാ​ജ്യാ​ന്ത​ര പ്രെ​യ​ര്‍​ലൈ​നി​ൽ ഡോ. ​മു​ര​ളി​ധ​ര​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം നടത്തി.
ഡി​ട്രോ​യി​റ്റ്: ക്രി​സ്തു പ​ഠി​പ്പി​ച്ച ​സർ​ഗ​സ്ഥ​നാ​യ ഞ​ങ്ങ​ളു​ടെ പി​താ​വേ​ എ​ന്നാ​രം​ഭി​ക്കു​ന്ന പ്രാ​ർ​ഥ​ന നാം ​ആ​ത്മാ​ർ​ഥ​മാ​യി പ്രാ​ർ​ഥി​ക്കു​മ
ന​വ​കേ​ര​ള മ​ല​യാളി​ അ​സോ​സി​യേ​ഷ​ൻ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ചി​ച്ചു.
സൗ​ത്ത് ഫ്ളോ​റി​ഡ:​ ന​വ​കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് സൗ​ത്ത് ഫ്ളോ​റി​ഡ​യു​ടെ മു​ൻ പ്ര​സി​ഡ​ന്‍റ് വി​ൻ​സെ​ന്‍റ് ലൂ​ക്കോ​സ് വേ​ല​ശേ​രി​യു​ടെ(67)