• Logo

Allied Publications

Middle East & Gulf
ഇന്ത്യൻ അംബാസഡർ ക്രിസ്മസ് പുതുവത്സരാശംസകൾ നേർന്നു
Share
കുവൈറ്റ്‌ സിറ്റി: ഇന്ത്യൻ സ്ഥാനപതി സിബി ജോർജും കുടുംബവും കുവൈറ്റിലെ ഇന്ത്യക്കാർക്ക് ക്രിസ്മസും പുതുവത്സരാംശകളും നേർന്നു.

സോഷ്യൽ മീഡിയ വഴിയാണു അദ്ദേഹം ആശംസകൾ നേർന്നത്‌. ക്രിസ്മസ്‌, പുതുവത്സരാലങ്കാരങ്ങളും കുടുംബത്തോടൊപ്പം ചേർന്നുള്ള ചിത്രങ്ങളും അദ്ദേഹം സോഷ്യൽ മീഡിയയില്‍ പങ്കുവച്ചു.

കോവിഡ് ഭീഷണിയെ തുടര്‍ന്നു കഴിഞ്ഞ രണ്ടു വര്‍ഷമായി ക്രിസ്മസ്‌ പുതുവത്സരാഘോഷങ്ങള്‍ ഉണ്ടായിരുന്നില്ലെങ്കിലും കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ട് ഈ വര്‍ഷം ആഘോഷ പരിപാടികള്‍ രാജ്യത്തിന്‍റെ പലയിടത്തായി നടക്കുന്നുണ്ട്. ആഘോഷത്തിന്‍റെ ഭാഗമായി കോവിഡ് മാനദണ്ഡങ്ങളോടെ ക്രിസ്ത്യന്‍ പള്ളികളില്‍ പ്രത്യേകം പ്രാര്‍ഥനകളും മറ്റു ചടങ്ങുകളും ക്രമീകരിച്ചിട്ടുണ്ട്.

വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ കാരൾ ഗാനാലാപനം, പുൽക്കൂട്‌ ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ മത്സരപരിപാടികളും സംഘടിപ്പിക്കുന്നുണ്ട്. വിശ്വാസികൾ വീടുകളില്‍ നക്ഷത്രവിളക്കുകള്‍ തൂക്കിയും ഉണ്ണിയേശുവിന് പുല്‍ക്കൂടുകള്‍ ഒരുക്കിയുമാണ് ക്രിസ്മസിനെ വരവേറ്റത്.

ക്രൈസ്തവ ദേവാലയങ്ങളില്‍ നടന്ന പാതിരാകുര്‍ബാനയില്‍ നിരവധി വിശ്വാസികള്‍ പങ്കെടുത്തു. ക്രിസ്മസിന്‍റെ ഭാഗമായി വിവിധ തിരുക്കർമങ്ങളും നടന്നു. വിശ്വാസികളുടെ 25 നോമ്പാചരണത്തിനും ഇതോടെ സമാപനമായി.

മലയാളികള്‍ ഏറെ തിങ്ങിപ്പാര്‍ക്കുന്ന അബാസിയയില്‍ മിക്ക കെട്ടിടങ്ങളും വ്യാപാരസ്ഥാപനങ്ങൾ നക്ഷത്രാലംകൃതമാണ്.

സലിം കോട്ടയിൽ

യാത്രയയപ്പു നൽകി.
റിയാദ് : പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന മുഹമ്മദ് ശരീഫിന് കേളി കലാസാംസ്‌കാരിക വേദി യാത്രയയപ്പു നൽകി.
ഡി​സി​എ​ൽ ഭ​ക്ഷ്യോ​ത്പ​ന്ന​ങ്ങ​ളി​ലെ ഗ്ലൂ​റ്റെ​ൻ ക​ണ്ടെ​ത്തു​ന്ന​തി​നു​ള്ള ഉ​പ​ക​ര​ണം വി​ക​സി​പ്പി​ച്ചു.
ദുബായ്: ദുബായ് സെൻട്രൽ ലബോറട്ടറി (ഡിസിഎൽ) എൻസൈംലിങ്ക്ഡ് ഇമ്യൂണോസോർബന്‍റ് അസെ (എലിസ) സാങ്കേതികവിദ്യ ഉപയോഗിച്ച് വിവിധ ഭക്ഷ്യോത്പന്നങ്ങളിലെ ഗ്ലൂറ്റെൻ
യുഎഇ എമിറേറ്റ്സ് ഐഡി, റെസിഡൻസി പുതുക്കൽ സേവനം താത്കാലികമായി നിർത്തിവച്ചു.
അബുദാബി: ഫെഡറൽ അതോറിറ്റി ഓഫ് ഐഡന്‍റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) സേവനങ്ങൾ മേയ് 16 മുതൽ പുറപ്പെടുവിക്കുന്നതും പു
‌യുഎഇ‌ ‌‌യിൽ പൊടിക്കാറ്റ് മൂന്നറിയിപ്പ്.
അബുദാബി: യുഎഇയുടെ പല ഭാഗങ്ങളിലും പൊടിക്കാറ്റ് മുന്നറിയിപ്പു നൽകി.
യാത്രയയപ്പു നൽകി.
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രവാസമവസാനിപ്പിച്ചു യൂകെയിലേക്ക് പോകുന്ന ഫോക്കസ് കുവൈറ്റ് മുൻ ട്രഷററും യൂണിറ്റ് മൂന്നിലെ സജീവാംഗവും ബെഹ്‌ബഹാനി കമ്പനിയി