• Logo

Allied Publications

Americas
ലോകത്തിനു ദൈവം നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാണു ക്രിസ്തു: ഫിലിക്സിനോസ് എപ്പിസ്കോപ്പ
Share
ഡാളസ്: അന്ധകാരം തളംകെട്ടി കിടന്നിരുന്ന ജീവിതപന്ഥാവിൽ ഒരടിപോലും മുമ്പോട്ടു പോകാൻ കഴിയാതെ തടഞ്ഞിരുന്ന ലോക ജനതക്ക് പ്രകാശമായി മാറുന്നതിനും ശരിയായ ദിശ ഏതെന്നു കാണിച്ചുകൊടുക്കുന്നതിനും പിതാവായ ദൈവം ലോകത്തിനു നൽകിയ വിലമതിക്കാനാകാത്ത സമ്മാനമാണു മിശിഹായായ യേശുക്രിസ്തുവെന്നു നോർത്ത് അമേരിക്ക– യൂറോപ്പ് മാർത്തോമ ഭദ്രാസനാധിപൻ റവ.ഡോ.ഐസക്ക് മാർ ഫിലിക്സിനോസ് പറഞ്ഞു.
ഡിസംബർ 24 നു ഡാളസ് സെന്‍റ് പോൾസ് മാർത്തോമ ചർച്ചിൽ നടന്ന ക്രിസ്മസ് കാരൾ പരിപാടിയിൽ പങ്കെടുത്തു സന്ദേശം നൽകുകയായിരുന്നു അദ്ദേഹം.

നമ്മുടെ ജീവിതപാതയിൽ തന്‍റെ രക്ഷയുടെ സന്തോഷ കിരണങ്ങൾ വിതറുന്നതിനായി 2000 വർഷങ്ങൾക്കു മുന്പ് സാക്ഷാൽ വെളിച്ചമായ യേശു ഈ പാപലോകത്തെ സന്ദർശിച്ച മഹാസംഭവത്തെ കുറിച്ച് ഈ ക്രിസ്മസ് ദിനത്തിൽ ഓർത്ത് നമുക്ക് സന്തോഷിക്കാം. അനുതാപത്തോടും വിനയത്തോടും ഭക്ത്യാദരവോടും കൂടെ യേശുനാഥന്‍റെ മുമ്പിൽ വണങ്ങുന്നവർക്ക് അവനെ രക്ഷകനും കർത്താവുമായി അംഗീകരിക്കുന്നവർക്ക് ഭൗമികമായ അന്ധകാരത്തെ എന്നെന്നേക്കുമായി തുടച്ചുമാറ്റുന്ന ജീവന്‍റെ പ്രകാശത്തിൽ നടക്കുവാൻ കഴിയുമെന്നും തിരുമേനി ഓർമിപ്പിച്ചു. ക്രിസ്തുവിന്‍റെ പ്രകാശം വെളിപ്പെടുമ്പോൾ പാപത്തിന്‍റെ അന്ധകാരം പിൻമാറുമെന്നും വ.ഡോ.ഐസക്ക് മാർ ഫിലിക്സിനോസ് കൂട്ടിച്ചേർത്തു.

ജോൺ തോമസ് പ്രാരംഭ പ്രാർഥന നടത്തി. ഇടവക സെക്രട്ടറി ഈശോ തോമസ് സ്വാഗതം പറഞ്ഞു. ടെസി കോരുത്ത്, സുമ ഫിലിപ്പ് എന്നിവർ പാഠഭാഗങ്ങൾ വായിച്ചു. ഇടവക മലയാളം, ഇംഗ്ലീഷ് ഗായക സംഘാംഗങ്ങൾ മനോഹരമായ ക്രിസ്മസ് ഗാനങ്ങൾ ആലപിച്ചു. തുടർന്നു സൺഡേ സ്കൂൾ വിദ്യാർഥികൾ അവതരിപ്പിച്ച ക്രിസ്മസ് നാറ്റിവിറ്റി സീൻ ക്രിസ്മസിന്‍റെ പൂർണ സന്ദേശം ഉൾക്കൊള്ളുന്നതായിരുന്നു.

ഇടവകയുടെ നിയുക്ത വികാരി റവ. ഷൈജു സി. ജോയി പ്രസംഗിച്ചു. ക്വയർ സെക്രട്ടറി ലിജി സ്കറിയ നന്ദി പറഞ്ഞു. രാജൻ കുഞ്ഞ് ചിറയിലിന്റെ സമാപന പ്രാർഥനക്കും ഷൈജു അച്ചന്‍റെ പ്രാർഥനക്കും ശേഷം ലഘുഭക്ഷണത്തോടെ ക്രിസ്മസ് ആഘോഷങ്ങൾ സമാപിച്ചു.

പി.പി. ചെറിയാൻ

തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
തോ​മ​സ് മാ​ല​ക്ക​ര​യു​ടെ നോ​വ​ൽ പ്ര​കാ​ശ​നം ചെ​യ്തു.
എ​ഡ്മ​ന്‍റ​ൺ: മാ​ത്യു മാ​ല​ക്ക​ര എ​ഴു​തി​യ "ലൈ​വ്‌​സ് ബി​ഹൈ​ൻ​ഡ് ലോ​ക്ക​ഡ് ഡോ​ർ​സ്'​എ​ന്ന നോ​വ​ൽ എ​ഡ്‌​മ​ന്‍റ​ണി​ൽ പ്ര​കാ​ശ​നം ചെ​യ്‌​തു.
ആ​ക്സി​ല​റേ​റ്റ​ർ പെ​ഡ​ൽ ത​ക​രാ​ർ: 3,878 വാ​ഹ​ന​ങ്ങ​ൾ തി​രി​ച്ചു​വി​ളി​ച്ച് ടെ​സ്‌​ല.
ന്യൂ​യോ​ർ​ക്ക്: ആ​ക്‌​സി​ല​റേ​റ്റ​ർ പെ​ഡ​ലി​ൽ ത​ക​രാ​ർ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ടെ​സ്‌​ല 3,878 സൈ​ബ​ർ​ട്ര​ക്കു​ക​ൾ തി​രി​ച്ചു​വി​ളി​ക്കും.
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​