• Logo

Allied Publications

Americas
കാമുകനെ ആത്മഹത്യക്ക് പ്രേരിപ്പിച്ച് ഫോൺ സന്ദേശം; കോളജ് വിദ്യാർഥിനിക്ക് ശിക്ഷ വിധിച്ചു
Share
ബോസ്റ്റൺ ∙ യുവതി തുടർച്ചയായി ഫോൺ സന്ദേശമയച്ചത് കാമുകനെ ആത്മഹത്യയിലേക്ക് നയിച്ചതായി കോടതിയുടെ കണ്ടെത്തൽ. തുടർന്ന് 30 മാസത്തെ തടവുശിക്ഷയ്ക്ക് വിധിച്ചു. തടവുശിക്ഷ നൽകാനും നടപ്പാക്കേണ്ടെന്നും പത്തു വർഷത്തെ പ്രൊബേഷൻ അനുവദിച്ച് പ്രതിയെ നിരീക്ഷിക്കണമെന്നും കോടതി വിധിച്ചു.

മനപൂർവ്വമല്ലാത്ത നരഹത്യക്കാണ് ബോസ്റ്റൺ കോളജ് മുൻ വിദ്യാർഥിനിയായ ഇൻയംഗ് യുവിനെ (23) സഫ്‌ലോക്ക് സുപ്പീരിയർ കോടതി ജഡ്ജ് റോബർട്ട് യുൽമാൻ ശിക്ഷിച്ചതെന്ന് ഡിസ്ട്രിക്റ്റ് അറ്റോർണി ഓഫീസ് ഡിസംബർ 23 വ്യാഴാഴ്ച അറിയിച്ചു. 75000 ഫോൺ സന്ദേശങ്ങൾ ഇരുവരും കൈമാറിയതിൽ 47000 ഇൻയംഗിന്റേതായിരുന്നു.

ബോസ്റ്റൺ കോളജ് വിദ്യാർഥി അലക്സാണ്ടർ ആർട്ടുല (22) യുമായി ഇൻയംഗ് സ്നേഹബന്ധം സ്ഥാപിച്ച് 18 മാസത്തിനുള്ളിൽ 47000 ടെക്സ്റ്റ് മെസേജുകളാണ് ഇൻയംഗ് ആർട്ടുലക്ക് അയച്ചത്. ഇവരുടെ ബന്ധം വഷളായതിനെ തുടർന്ന് കാമുകനോട് നീ മരിക്കണം എന്ന സന്ദേശം പല തവണയാണ് കാമുകി അയച്ചത്. ഒടുവിൽ മനസ് നൊന്ത് ആർട്ടുല 2019 മേയ് 20ന് ആത്മഹത്യ ചെയ്യുകയായിരുന്നു.

ബോസ്റ്റൺ കോളജിൽ നിന്നും ഗ്രാജുവേറ്റ് ചെയ്യേണ്ട ദിവസമാണ് കാമുകൻ കെട്ടിടത്തിൽ നിന്നും ചാടി ജീവനൊടുക്കിയത്. ഗ്രാജുവേഷനിൽ പങ്കെടുക്കുന്നതിന് കുടുംബാംഗങ്ങൾ കോളജിൽ എത്തിയ ദിവസം നടന്ന ആത്മഹത്യ എല്ലാവരേയും മാനസികമായി തളർത്തിയിരുന്നു.

ആത്മഹത്യക്ക് മുമ്പു അർട്ടുല ഇൻയംഗിന് ടെക്സ്റ്റ് മെസേജ് അയച്ചത് ജീവിതത്തിന്‍റെ അവസാന ശ്വാസം വരെ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നതായിരുന്നു. പ്രതികുറ്റം സമ്മതിക്കുകയും തുടർന്ന് ആർട്ടുലയെ സംസാരത്തിലൂടെയും ശാരീരികമായും മാനസീകമായും പീഡിപ്പിച്ചതായി കോടതി കണ്ടെത്തി ശിക്ഷ വിധിക്കുകയായിരുന്നു.

പി.പി. ചെറിയാൻ

ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ യു​എ​സ് റീ​ജി​യ​ണി​ന് പു​തി​യ നേ​തൃ​ത്വം.
ന്യൂ​യോ​ർ​ക്ക്: ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ അ​ല​ക്സ് തോ​മ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​തി​യ ഭ​ര​ണ​സ​മി​തി ചു​മ​ത​ല​യേ​റ്റു.
ഫി​സാ​റ്റ് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​മേ​രി​ക്ക​ൻ അം​ഗീ​കാ​രം.
അ​​​ങ്ക​​​മാ​​​ലി: ഫി​​​സാ​​​റ്റ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ മെ​​​ക്കാ​​​നി​​​ക്ക​​​ൽ എ​​​ൻ​​​ജി​​​നി​​
ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
ഷി​ക്കാ​ഗോ: വീ​ട്ടി​ലേ​ക്ക് വാ​ഹ​ന​മോ​ടി​ച്ച് പോ​കു​ന്ന​തി​നി​ടെ ഷി​ക്കാ​ഗോ പോ​ലീ​സ് ഓ​ഫീ​സ​ർ ലൂ​യി​സ് ഹ്യൂ​സ്‌​ക വെ​ടി​യേ​റ്റ് മ​രി​ച്ചു.
പ്ര​ശ​സ്ത മാ​ധ്യ​പ്ര​വ​ർ​ത്ത​ക​ൻ ടെ​റി ആ​ൻ​ഡേ​ഴ്സ​ൺ അ​ന്ത​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: 1985ൽ ​യു​ദ്ധം ത​ക​ർ​ത്ത ലെ​ബ​ന​നി​ലെ തെ​രു​വി​ൽ നി​ന്ന് ഭീ​ക​ര​ർ ത​ട്ടി​ക്കൊ​ണ്ടു​പോ​യി ഏ​ഴ് വ​ർ​ഷ​ത്തോ​ളം ത​ട​വി​ലാ​ക്കി​യ അ​മേ​രി​ക
ബി​റ്റ്‌​കോ​യി​ൻ എ​ടി​എം കേ​ന്ദ്ര​ങ്ങ​ൾ ഇ​ര​ക​ളെ വേ​ട്ട​യാ​ടു​ക​യാ​ണോ?.
ഡാ​ള​സ്: സാ​മ്പ​ത്തി​ക വേ​ട്ട​യാ​ട​ൽ സ​ർ​വ​സാ​ധാ​ര​ണ​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്.