• Logo

Allied Publications

Europe
യു കെ മലയാളികളുടെ കൂട്ടായ്മ്മയിൽ ചിത്രീകരിച്ച ഹ്രസ്വ ചിത്രം "സാന്നിധ്യം' ശ്രദ്ധേയമാകുന്നു.
Share
ലണ്ടൻ: ക്രിസ്തു പിറക്കുന്നത് വേദനകളിലാണ്. അസ്വസ്ഥതകളുടെ പുൽത്തകിടികൾ പരുക്കൻ ഭാവം പേറുമ്പോഴും സാന്നിധ്യം "ഉണ്ണീശോയുടേതാണെങ്കിൽ അത് ഗ്ലോറിയാ ഗാനത്തിന്‍റെ അഭൗമികത പേറുന്ന പുൽക്കൂടുകളായി മാറും. "സാന്നിധ്യം' ഇതൊരു എളിയ ക്രിസ്മസ് സമ്മാനമാണ്. യുകെയിലെ സ്ടീടൺ എന്ന സ്ഥലത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സ്നേഹമാണിത്.

പലർക്കും അനുഭവപ്പെട്ടിട്ടുള്ള അറിയാവുന്ന ഒരു കുഞ്ഞ് ആശയത്തിന്‍റെ അവതരണമാണ് ഈ ഷോർട്ട് ഫിലിം. കാഴ്ച്ചയുടെ പരിമിതികൾ കാഴ്ചപ്പാടുകൾ മാറ്റുമെന്ന് വിശ്വസിച്ച് ഞങ്ങളിത് സമർപ്പിക്കുന്നു.

ശാലോം ടീവിയിൽ സംപ്രേക്ഷണം ചെയ്ത ഈ ഷോർട്ട് ഫിലിമിന് മികച്ച പ്രതികരണം ആണ് പ്രേക്ഷകർക്കിടയിൽ നിന്നും ലഭിച്ചത്. പ്രേഷിത പ്രവർത്തനത്തിന്റെ എളിയ സംരംഭമായ SVM KARUKUTTY YOUTUBE ചാനലിലും ചിത്രം റിലീസ് ചെയ്തട്ടുണ്ട്.

സിനിമ ടെലിവിഷൻ മേഖലയിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന സിനോ ആലുക്കൽ കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ തയാറാക്കിയത് സിനോ ആലുക്കൽ, ജോജോ കരപ്പിള്ളി, സുമേഷ് കറുകുറ്റി എന്നിവർ ചേർന്നാണ്. യു കെയിൽ മീഡിയ പ്രൊഡക്ഷൻ ഹൗസിൽ ജോലി ചെയുന്ന ആദർശ് കുര്യൻ ആണ് കാമറയും എഡിറ്റിംഗും ചെയ്തിരിക്കുന്നത്.

നവാഗതരായ ടോണി, ലിഞ്ചു എന്നിവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ബാക്ക്ഗ്രൗണ്ട് സ്കോർ ചെയ്തിരിക്കുന്നത് മികച്ച ടെലിവിഷൻ സൗണ്ട് എഞ്ചിനിയർക്കുള്ള കേരള സംസഥാന അവാർഡ് ജേതാവ് കൂടിയായ ബിജു പൈനാടത്താണ്.ഷൈമോൻ തോട്ടുങ്കൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.