• Logo

Allied Publications

Middle East & Gulf
കുവൈറ്റ് സെന്‍റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ
Share
കുവൈറ്റ്: സെന്‍റ് തോമസ് ഇവാഞ്ചെലിക്കൽ ചർച്ച് ഓഫ് ഇന്ത്യ കുവൈറ്റ് ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് സ്വർഗീയ സ്നേഹം ഡിസംബർ 17 വെള്ളിയാഴ്ച വൈകിട്ട് എൻസി കെ, നോർത്ത് ടെന്റിൽ വച്ച് നടത്തപ്പെട്ടു.

ഇടവക വികാരി റവ . എൻ .എം. ജയിംസ് കരോൾ സർവീസിന് നേതൃത്വം നൽകുകയും റവ . ഷിബു .കെ (സെന്‍റ് ജെയിംസ് മാർത്തോമാ ഇടവക വികാരി ) ക്രിസ്മസ് ദൂതും നൽകുകയും ചെയ്തു. . റോയ്. കെ. യോഹന്നാൻ ( സെക്രട്ടറി , കെ.ടി.എം.സി.സി) ആശംസകൾ അർപ്പിച്ചു സംസാരിച്ചു . കൊയർ മാസ്റ്റർ .സിജുമോൻ എബ്രഹാമിന്റെ നേതൃത്വത്തിൽ ഇടവകയുടെ ക്വയർ കരോൾ ഗാനങ്ങൾ ആലപിച്ചു. സൺ‌ഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു.

ഇടവക വികാരി റവ . എൻ .എം. ജെയിംസ് പ്രാരംഭ പ്രാർത്ഥനയും, ഇടവക ട്രസ്റ്റി ബിജു സാമുവേൽ സ്വാഗതവും സെക്രട്ടറി റെക്സി ചെറിയാൻ നന്ദിയും പ്രകാശിപ്പിച്ചു. എം. തോമസ് ജോൺ സമാപന പ്രാർത്ഥനയും റവ . എൻ. എം . ജയിംസിന്‍റെ ആശീർ വാദത്തോടും കരോൾ സർവീസ് സമാപിച്ചു. ഇടവക അംഗങ്ങളെ കൂടാതെ സഹോദരി സഭകളിൽ നിന്നുമുള്ള നിരവധി പേർ കരോൾ സർവീസിൽ വന്നു സംബന്ധിച്ചു. ക്രിസ്മസ് കരോൾ സർവീസിന് മിനി ഡാനിയേൽ അവതാരക ആയിരുന്നു.

മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​കൂ​ടം.
റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 26 മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത
ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി.
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ്.
ദോഹ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ് .
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി.
50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.