• Logo

Allied Publications

Middle East & Gulf
കു​വൈ​റ്റ് ക​ല ട്ര​സ്റ്റ് അ​വാ​ർ​ഡ് വി​ത​ര​ണം ചെ​യ്തു
Share
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള ആ​ർ​ട്ട് ല​വേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ല കു​വൈ​റ്റി​ന്‍റെ കേ​ര​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന കു​വൈ​റ്റ് ക​ല ട്ര​സ്റ്റി​ന്‍റെ ഈ ​വ​ർ​ഷ​ത്തെ വി. ​സാം​ബ​ശി​വ​ൻ സ്മാ​ര​ക പു​ര​സ്കാ​രം പാ​ള​യം അ​യ്യ​ങ്കാ​ളി ഹാ​ളി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ വ​കു​പ്പ് മ​ന്ത്രി എം.​വി.​ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്എ​സ്എ​ൽ​സി പാ​സാ​യി​ട്ടു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ട്ര​സ്റ്റ് ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ൽ മ​ന്ത്രി നി​ർ​വ​ഹി​ച്ചു. ഈ ​വ​ർ​ഷ​ത്തെ സാം​ബ​ശി​വ​ൻ പു​ര​സ്കാ​രം പ്ര​ശ​സ്ത ക​വി മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​ക്ക് മ​ന്ത്രി​യും, വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റി​ന്‍റെ വി​ത​ര​ണം നോ​ർ​ക്ക വൈ​സ് ചെ​യ​ർ​മാ​ൻ വി. ​ശ്രീ​രാ​മ​കൃ​ഷ്ണ​നും നി​ർ​വ​ഹി​ച്ചു.

പ​ട്ടി​ണി​കി​ട​ക്കു​ന്ന ഒ​രാ​ൾ പോ​ലു​മി​ല്ലാ​ത്ത നാ​ടാ​യി കേ​ര​ള​ത്തെ മാ​റ്റു​മെ​ന്ന് മ​ന്ത്രി എം.​വി. ഗോ​വി​ന്ദ​ൻ മാ​സ്റ്റ​ർ പ​റ​ഞ്ഞു. അ​തി ദാ​രി​ദ്ര​മി​ല്ലാ​ത്ത പ​ദ്ധ​തി താ​മ​സി​യാ​തെ സ​ർ​വേ പൂ​ർ​ത്തി​യാ​ക്കും. രാ​ജ്യ​ത്ത് ആ​ളോ​ഹ​രി വ​രു​മാ​നം കു​റ​വു​ള്ള സം​സ്ഥാ​ന​മാ​ണ് കേ​ര​ള​മെ​ങ്കി​ലും എ​ല്ലാം വി​ഭാ​ഗ​വും അ​ന്ത​സോ​ടെ ജീ​വി​ക്കു​ന്ന​ത് കേ​ര​ള​ത്തി​ലാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. സി​പി​എം തി​രു​വ​ന്ത​പു​രം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​നാ​വൂ​ർ നാ​ഗ​പ്പ​ൻ അ​ധ്യ​ക്ഷ​ത​യി​ൽ ക​ല ട്ര​സ്റ്റ് സെ​ക്ര​ട്ട​റി ച​ന്ദ്ര​മോ​ഹ​ൻ പ​ന​ങ്ങാ​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.

സ്വാ​ഗ​ത സം​ഘം ക​ണ്‍​വീ​ന​ർ മൈ​ക്കി​ൾ ജോ​ണ്‍​സ​ണ്‍ ആ​ദ​ര​പ​ത്രം വാ​യി​ച്ചു. കേ​ര​ള തൊ​ഴി​ലാ​ളി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സി. ​ജ​യ​ൻ ബാ​ബു, സാ​ക്ഷ​ര​ത മി​ഷ​ൻ ഡ​യ​റ​ക്ട​ർ പ്ര​ഫ. ശ്രീ​ക​ല, പ്ര​ഫ. മു​ര​ളി, സ​ജീ​വ് തൈ​ക്കാ​ട്, ക​ല കു​വൈ​റ്റ് കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം മാ​ത്യു ജോ​സ​ഫ്, വി ​സു​ദ​ർ​ശ​ൻ, ജെ ​ആ​ൽ​ബ​ർ​ട്ട്, മൈ​ക്കി​ൾ ജോ​ണ്‍​സ​ണ്‍ എ​ന്നി​വ​ർ സം​സാ​രി​ച്ചു. മു​രു​ക​ൻ കാ​ട്ടാ​ക്ക​ട മ​റു​പ​ടി പ​റ​ഞ്ഞു. സി. ​പ്ര​സ​ന്ന​കു​മാ​ർ സ്വാ​ഗ​ത​വും പ്രി​ൻ​സ്റ്റ​ൻ ഡി​ക്രൂ​സ് ന​ന്ദി​യും പ​റ​ഞ്ഞു. ബാ​ല​സം​ഘം പ്ര​വ​ർ​ത്ത​ക​ർ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ ’മ​നു​ഷ്യ​നാ​ക​ണം’ എ​ന്ന് തു​ട​ങ്ങു​ന്ന ക​വി​ത ആ​ല​പി​ച്ചു. മ​റ്റു ജി​ല്ല​ക​ളി​ലെ തി​ര​ഞ്ഞെ​ടു​ത്ത കു​ട്ടി​ക​ൾ​ക്കു​ള്ള വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റി​ന്‍റെ വി​ത​ര​ണം പി​ന്നീ​ട് ന​ട​ക്കും. 14 ജി​ല്ല​ക​ളി​ലാ​യി 35 കു​ട്ടി​ക​ളെ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ വി​ദ്യാ​ഭ്യാ​സ എ​ൻ​ഡോ​വ്മെ​ന്‍റി​നാ​യി തെ​ര​ഞ്ഞെ​ടു​ത്തി​ട്ടു​ള്ള​ത്.

സ​ലിം കോ​ട്ട​യി​ൽ

മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി ഭ​ര​ണ​കൂ​ടം.
റി​യാ​ദ്: മ​ക്ക​യി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന​ത്തി​ന് സൗ​ദി അ​റേ​ബ്യ​യി​ലെ താ​മ​സ​ക്കാ​രാ​യ വി​ദേ​ശി​ക​ൾ​ക്ക് മേ​യ് 26 മു​ത​ൽ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത
ലുലുവില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കമായി.
കുവൈറ്റ് സിറ്റി : ലുലു ഹൈപ്പര്‍മാര്‍ക്കറ്റില്‍ മാംഗോ ഫെസ്റ്റിവലിനു തുടക്കം കുറിച്ചു.
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ്.
ദോഹ: ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിക്ക് ബിസിനസ് കേരള എക്‌സലന്‍സ് അവാര്‍ഡ് .
വേൾഡ് ഫുഡ് ഫെസ്റ്റിവലിന് തുടക്കമായി.
കുവൈറ്റ് സിറ്റി: ലുലു ഹൈപ്പർ മാർക്കറ്റ് ശാഖകളിൽ 'വേൾഡ് ഫുഡ് ഫെസ്റ്റ് 2022' ഭക്ഷ്യമേളക്ക് തുടക്കമായി.
50,000 കോടിയുടെ ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്കിന് നേതൃത്വം കൊടുക്കുന്നത് മലയാളി.
മസ്കറ്റ് : ലോകത്തിലെ പ്രഥമ റോബോട്ടിക് പാർക്ക് ഒമാന്‍റെ തലസ്ഥാന നഗരിയായ മസ്‌കറ്റിൽ സാൻഡി വാലി റോബോട്ടിക് പാർക്ക് എന്ന പേരിലറിയപ്പെടും.