• Logo

Allied Publications

Europe
ക​ർ​ഷ​ക​സ​മ​ര വി​ജ​യാ​ഹ്ളാ​ദ സ​മ്മേ​ള​നം ആ​വേ​ശ​ക​ര​മാ​ക്കി എ​ഐ​സി ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി
Share
ല​ണ്ട​ൻ: ഇ​ന്ത്യ​ൻ ക​ർ​ഷ​ക​രു​ടെ ഐ​തി​ഹാ​സി​ക സ​മ​ര​വി​ജ​യ​ത്തി​ൽ ആ​ഹ്ളാ​ദം പ്ര​ക​ടി​പ്പി​ച്ചു യു​കെ​യി​ൽ വി​ജ​യാ​ഹ്ളാ​ദ​സ​മ്മേ​ള​നം ന​ട​ന്നു. അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ക​മ്മ്യൂ​ണി​സ്റ്റ്സ് (അ​ക​ഇ) ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി പ​ങ്കാ​ളി​ത്തം കൊ​ണ്ടു ശ്ര​ദ്ധേ​യ​മാ​യി. ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​പ്ര​സി​ഡ​ന്‍റ് ലി​യോ​സ് പോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ജ​യ​ൻ എ​ട​പ്പാ​ൾ സ്വാ​ഗ​തം ആ​ശം​സി​ച്ചു. ആ​മു​ഖ​മാ​യി പ്രി​യാ രാ​ജ​ൻ അ​തി​ഥി​ക​ളെ സ​ദ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി.

സ​മ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ക​യും ഇ​ന്ത്യ​ൻ പാ​ർ​ല​മെ​ൻ​റി​ൽ ക​ർ​ഷ​ക​രു​ടെ ശ​ബ്ദം ഉ​യ​ർ​ത്തി​കൊ​ണ്ടു​വ​രു​ന്ന​തി​ൽ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ക​യും ചെ​യ്ത എ​ള​മ​രം ക​രീം എം​പി ക​ർ​ഷ​സ​മ​ര​ത്തി​ന്‍റെ പ്ര​സ​ക്തി​യും ഇ​ന്ത്യ​യി​ൽ ഇ​ന്ന് ന​ട​ന്നു​വ​രു​ന്ന കോ​ർ​പ്പ​റേ​റ്റു​ക​ൾ​ക്ക് വേ​ണ്ടി​യു​ള്ള ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ളെ​ക്കു​റി​ച്ചും ത​ന്‍റെ പ്ര​ഭാ​ഷ​ണ​ത്തി​ൽ വി​ശ​ദീ​ക​രി​ച്ചു. വി​ജ​യ​ദി​നാ​ഘോ​ഷം ഉ​ദ്ഘാ​ട​നം ചെ​യ്ത കേ​ര​ള കൃ​ഷി​മ​ന്ത്രി പി ​പ്ര​സാ​ദ് കൃ​ഷി​യു​ടെ​യും ക​ർ​ഷ​ക​രു​ടെ​യും പ്രാ​ധാ​ന്യം വി​ശ​ദീ​ക​രി​ച്ചു.
യോ​ഗ​ത്തി​ൽ മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ ക​വി ആ​ല​ങ്കോ​ട് ലീ​ലാ​കൃ​ഷ്ണ​ൻ സാം​സ്കാ​രി​ക​സം​ഘ​ട​ന​ക​ൾ​ക്കു സ​മൂ​ഹ​ത്തി​നു​വേ​ണ്ടി ചെ​യ്യാ​നു​ള്ള കാ​ര്യ​ങ്ങ​ൾ നി​ര​ത്തി. ഇ​ന്ത്യ​ൻ സ്വാ​ത്ര​ന്ത്ര്യ​സ​മ​ര​ത്തി​ലും ന​വോ​ദ്ധാ​ന​പ്ര​സ്ഥാ​ന​ങ്ങ​ളി​ലും ക​ർ​ഷ​ക​സം​ഘ​ട​ന​ക​ൾ​ക്കും സാം​സ്കാ​രി​ക​പ്ര​വ​ർ​ത്ത​ക​രും വ​ഹി​ച്ച പ​ങ്ക് അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

സ​മ്മേ​ള​ന​ത്തി​ൽ നേ​രി​ട്ട് പ​ങ്കെ​ടു​ക്കു​വാ​ൻ ക​ഴി​യാ​തി​രു​ന്ന ജോ​സ് കെ. ​മാ​ണി എം​പി റെ​ക്കോ​ർ​ഡ​ഡ് വീ​ഡി​യോ​യി​ലൂ​ടെ​യാ​ണ് വി​ജ​യ​ദി​നാ​ഘോ​ഷ​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്കു​ള്ള ആ​ശം​സ​ക​ൾ അ​റി​യി​ച്ച​ത്. ഇ​ന്ത്യ​ൻ വ​ർ​ക്കേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വൈ​സ് പ്ര​സി​ഡ​ന്‍റ് ഹ​ർ​സെ​വ് ബെ​യ്ൻ​സ് ക​ര്ഷ​ക​സ​മ​ര​ത്തി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ചു യു​കെ​യി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ത്തി​യ ബോ​ധ​വ​ൽ​ക്ക​ര​ണ​വും സ​മ​ര​പ​രി​പാ​ടി​ക​ളെ​ക്കു​റി​ച്ചും വി​ശ​ദീ​ക​രി​ച്ചു.

ഇ​ട​തു​പ​ക്ഷ​ജ​നാ​ധി​പ​ത്യ​മു​ന്ന​ണി യു​കെ ക​ണ്‍​വീ​ന​ർ രാ​ജേ​ഷ് കൃ​ഷ്ണ, പ്ര​വാ​സി കേ​ര​ള കോ​ണ്‍​ഗ്ര​സ് യു​കെ പ്ര​സി​ഡ​ന്‍റ് ഷൈ​മോ​ൻ തോ​ട്ടു​ങ്ക​ൽ, എ​ഐ​സി ക​ൾ​ച്ച​റ​ൽ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി മു​ഖ്യ ര​ക്ഷാ​ധി​കാ​രി രാ​ജേ​ഷ് ചെ​റി​യാ​ൻ തു​ട​ങ്ങി​യ​വ​ർ സ​മ്മേ​ള​ന​ത്തെ അ​ഭി​വാ​ദ്യം ചെ​യ്തു പ്ര​സം​ഗി​ച്ചു.

ബി​ജു ഗോ​പി​നാ​ഥ്

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം