• Logo

Allied Publications

Europe
പ്രവാസി കേരളാ കോൺഗ്രസ് സ്വിറ്റ്സർലൻഡ് : ജയിംസ് പ്രസിഡന്‍റ്, പയസ് സെക്രട്ടറി
Share
സൂറിച്ച്: പ്രവാസി കേരളാ കോൺഗ്രസ് സ്വിസ് ചാപ്റ്ററിനു പുതിയ ഭാരവാഹികൾ. സൂറിച്ചിൽ വച്ച് നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ ഐക്യകണ്ഠ്യേന തെരഞ്ഞെടുത്തത്.

കേരളാ പ്രവാസി കോൺഗ്രസ് (എം) സ്വിറ്റ്സർലൻഡിന്‍റെ പ്രസിഡന്‍റായി ജയിംസ് തെക്കേമുറി തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പള്ളി സ്വദേശിയായ ജയിംസ് കേരള യൂത്ത് ഫ്രണ്ടിന്‍റെ സാംസ്ഥന ജനറൽസെക്രട്ടറിയായിരുന്നു.

സ്വിറ്റ്സർലൻഡിലെ സൂറിച്ചിൽ നടന്ന യോഗം പാർട്ടി ചെയർമാൻ ജോസ് കെ.മാണി ഓൺലൈനിൽ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡന്‍റുമാരായി അഡ്വ. ജോജോ വിച്ചിട്ട്. തോമസ് നാഗരൂർ.ജിനു കളങ്ങര എന്നിവരെയും ജനറൽ സെക്രട്ടറിയായി പയസ് പാലാത്രക്കടവിലിനെയും ജോയിന്‍റ് സെക്രട്ടറി മാരായി ജസ്വിൻ പുതുമന , ആൽബി ഇരുവേലിക്കുന്നേൽ , ബോബൻ പള്ളിവാതുക്കൽ എന്നിവരെയും ട്രഷർ ആയി ജോസ് പെരുംപള്ളിയെയും എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായി ജിജി മാധവത്ത് , ടോണി ഐക്കരേട്ട് , ജിജി പാലത്താനം , ടോം കൂട്ടിയാനിയിൽ , ജോണി കാശാംകാട്ടിൽ ,ജോസ് പുതിയിടം ,മാത്യം ആവിമൂട്ടിൽ എന്നിവരെയും തെരഞ്ഞെടുത്തു.

ജേക്കബ് മാളിയേക്കൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.