• Logo

Allied Publications

Europe
മ്യൂസിക് മഗിലെ പുതിയ ഗാനം പുറത്തിറങ്ങി
Share
ഡബ്ലിൻ: ഫോർ മ്യൂസിക്സിന്‍റെ ഒറിജിനൽ സിരീസ് ആയ "മ്യൂസിക് മഗി’ലെ ഏറ്റവും പുതിയ ഗാനം പുറത്തിറങ്ങി. ഫോർ മ്യൂസിക്സ് ഈണമിട്ട, ശ്രീജിത് കൂത്താളി രചന നിർവഹിച്ച "മഞ്ഞുതുള്ളിയോടും'എന്ന ഗാനം പാടി അഭിനയിച്ചിരിക്കുന്നത് അയർലൻഡിലുള്ള ഈഫ വർഗീസും റിയ നായരും ചേർന്നാണ്. ചടുലവും കുസൃതി നിറഞ്ഞതുമായ ആലാപനവും, അയർലൻഡിന്‍റെ ദൃശ്യഭംഗിയും ഒത്തു ചേർന്ന ഈ ഗാനം ചുരുങ്ങിയ സമയത്തിനുള്ളിൽത്തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.

ഫോർ മ്യൂസിക്സിന്‍റെ ഒറിജിനൽ സിരീസ് ആയ മ്യൂസിക് മഗിന്‍റെ അയർലൻഡ് എപ്പിസോഡിലൂടെയാണ് ഈഫയെയും റിയയെയും ഫോർ മ്യൂസിക്സ് കണ്ടെത്തിയത്. സംഗീതരംഗത്ത് മുന്നേറാൻ കൊതിക്കുന്നവർക്ക് അവസരമൊരുക്കുന്ന ന്ധന്ധമ്യൂസിക് മഗ്’’ലൂടെ അയർലൻഡിൽ നിന്നുള്ള പത്തൊൻപതോളം പുതിയ പാട്ടുകാരെയാണ് ഫോർ മ്യൂസിക്സ് സംഗീതലോകത്തിന് സമ്മാനിക്കുന്നത്.

ഇവരിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ഫോർ മ്യൂസിക്സിന്‍റെ വരാനിരിക്കുന്ന പ്രൊജക്ടുകളിൽ അവസരവുമുണ്ട്.

അയർലൻഡിന്‍റെ മനോഹരമായ ദൃശ്യഭംഗി ക്യാമറയിലാക്കിയിരിക്കുന്നത് അലൻ ജേക്കബ്, ഷൈജു ലൈവ്, അജിത് കേശവൻ, ടോബി വർഗീസ് എന്നിവർ ചേർന്നാണ്.കിരണ്‍ വിജയ് എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നു.

തങ്ങളുടെ സ്വപ്നലോകത്തു തുള്ളിച്ചാടി പാറി നടക്കുന്ന കുട്ടികളുടെ കാഴ്ചകളാണ് ന്ധമഞ്ഞുതുള്ളിയോടുംന്ധ എന്ന മനോഹരമായ ഗാനത്തിന്‍റെ ഇതിവൃത്തം. കളിച്ചു ചിരിച്ചു നടന്ന കുട്ടിക്കാലത്തെ ഓർമിപ്പിക്കുന്ന ഈ മനോഹരമായ ഗാനത്തിന്‍റെ സംഗീതവും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ഫോർ മ്യൂസിക്സ് ആണ്. മ്യൂസിക് 24 7 ചാനലിലൂടെ ആണ് പാട്ടുകൾ റീലീസ് ആയിരിക്കുന്നത്.

മ്യൂസിക് മഗിലെ ബാക്കിയുള്ള ഗാനങ്ങൾ ഉടൻ തന്നെ റിലീസിനൊരുങ്ങുകയാണ്. ഗ്ലോബൽ മ്യൂസിക് പ്രൊഡക്ഷന്‍റെ കീഴിൽ ജിംസണ്‍ ജെയിംസ് ആണ് "മ്യൂസിക് മഗ്’ എന്ന പ്രോഗ്രാം അയർലൻഡിൽ പരിചയപ്പെടുത്തുന്നത്. കൂടുതൽ പുതുമകളോടെ "മ്യൂസിക് മഗ്' രണ്ടും മൂന്നും സീസണുകൾ 2022 ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ അയർലൻഡിലും യുകെയിലുമായി നടക്കുന്നതാണ്.

ജെയ്സണ്‍ കിഴക്കയിൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.