ന്യൂഡൽഹി: സാമൂഹ്യ പ്രവർത്തകനും നജഫ്ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ പ്രസിഡന്റുമായിരുന്ന പ്രേംജിയെന്ന പി.ആർ. പ്രേമചന്ദ്രന്റെ നിര്യാണത്തെത്തുടർന്ന് സഹപ്രവർത്തകരും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും അടങ്ങുന്ന മലയാളി സമൂഹം സ്നേഹാഞ്ജലികളർപ്പിച്ചു.
നജഫ് ഗഡ് ശ്രീ ഭഗവതി ക്ഷേത്രത്തിന്റെ രക്ഷാധികാരി ആർപി പിള്ളയുടെ അധ്യക്ഷതയിൽ വികാസ്പുരി കേരളാ സ്കൂളിൽ ചേർന്ന യോഗത്തിൽ ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെജി രാഘുനാഥൻ നായർ, കേരളാ എഡ്യൂക്കേഷൻ സൊസൈറ്റി മാനേജരും എൻഎസ്എസ് ഡൽഹി വൈസ് പ്രസിഡന്റുമായ രാജശേഖരൻ നായർ, എസ്എൻഡിപി ഡൽഹി യൂണിയൻ സെക്രട്ടറി സികെ പ്രിൻസ്, സാമൂഹ്യ പ്രവർത്തകനായ സി. കേശവൻ കുട്ടി, മാനുവൽ മലബാർ ജൂവല്ലേഴ്സ് സിഇഒ മാനുവൽ മെഴുക്കനാൽ, ശ്രീഭവതി ക്ഷേത്രം ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി പിഎൻ ഷാജി, ക്ഷേത്രം ട്രസ്റ്റ് അംഗം ആർകെ നായർ, പ്രേംജിയുടെ സഹോദരൻ പിആർ മനോജ് തുടങ്ങിയവർ പ്രസംഗിച്ചു.
കേരളാ സ്കൂൾ മുൻ ചെയർമാൻ പികെജി നായർ, എസ്എൻഡിപി ബോർഡ് അംഗം കെ.പി പ്രകാശ്, എൻഎസ്എസ് വികാസ്പുരി കരയോഗം ചെയർമാൻ ആർഎംഎസ് നായർ, സെക്രട്ടറി രാജശേഖരൻ നായർ, എസ്എൻഡിപി വികാസ്പുരിഹസ്തസാൽ ഏരിയ സെക്രട്ടറി കെജി സിജി, ജനസംസ്കൃതി വികാസ്പുരിഹസ്തസാൽ ഏരിയ ചെയർമാൻ സുരേഷ് കുമാർ, സെക്രട്ടറി ബിനു, ഡൽഹി മലയാളി അസോസിയേഷൻ വികാസ്പുരിഹസ്തസാൽ ഏരിയ ചെയർമാൻ വെങ്കിടാചലം, ബാലഗോകുലം ഡൽഹിഎൻസിആർ ജനറൽ സെക്രട്ടറി ഇന്ദുശേഖരൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് മുൻ സെക്രട്ടറിയും ഡൽഹി മലയാളി സംഘം ട്രഷറാറുമായ ഇകെ ശശിധരൻ, ഡിഎംഎ ജനക് പുരി ഏരിയ വൈസ് ചെയർമാൻ ജി തുളസീധരൻ, മുൻ ചെയർമാൻ ജി. പദ്മകുമാരൻ നായർ, നജഫ് ഗഡ് ശ്രീഭഗവതി ക്ഷേത്രം ട്രഷറർ വികഐസ് നായർ, മുൻ ട്രഷറർ രാജേശ്വരി പിള്ള, സാബു മുതുകുളം, പിഎൻ വെങ്കിടേശ്വരൻ പോറ്റി, വികെ സുരേന്ദ്ര കുറുപ്പ്, രാധാകൃഷ്ണൻ അമൃതപുരി, പ്രസാദ് ഹരിനഗർ, ചന്ദ്രൻ പിള്ള വികാസ്പുരി തുടങ്ങിയവരും പ്രേംജിയോടൊത്തുള്ള ഓർമ്മകൾ പങ്കുവച്ചു.
പി.എൻ. ഷാജി
|