• Logo

Allied Publications

Europe
വി. യൗസേപ്പിതാവിന്‍റെ വർഷാചരണത്തിനു ഭക്തിനിർഭരമായ സമാപനം
Share
ഡബ്ലിൻ: അയർലൻഡ് സീറോ മലബാർ സഭയിൽ കഴിഞ്ഞ ഒരുവർഷമയി നടന്നുവരുന്ന വി. യൗസേപ്പിതാവിനോടുള്ള പ്രാർഥനാ പരിപാടി ന്ധസാദര’ ത്തിന്‍റെ സമാപനം ’പാട്രിസ് കോർദേ ’പിതൃഹൃദയത്തോടെ സൂം മീറ്റിംഗിലൂടെ നടന്നു. അയർലൻഡ് നാഷണൽ പിതൃവേദിയുടെ ആഭിമുഖ്യത്തിലായിരുന്നു പരിപാടി.

ഷിക്കാഗോ സെന്‍റ് തോമസ് സീറോ മലബാർ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് സന്ദേശം നൽകി. കുടുംബങ്ങളുടെ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ നമ്മുടെ ജീവിതത്തിൽ മാതൃകയാക്കണമെന്ന് ബിഷപ്പ് ഉദ്ബോദിപ്പിച്ചു. സമാധാനവും സന്തോഷവും നിറഞ്ഞ കുടുംബ ജീവിതം നയിക്കുന്നതിനും, കുടുംബത്തിന്‍റെ കെട്ടുറപ്പിനും കുടുംബ മൂല്യങ്ങൾക്ക് ഇന്നത്തെ തലമുറ കൊടുക്കേണ്ട പ്രാധാന്യത്തെ പിതാവ് തന്‍റെ സന്ദേശത്തിൽ ഉൗന്നിപ്പറഞ്ഞു.

സീറോ മലബാർ ചർച്ച് നാഷണൽ കോർഡിനേറ്റർ റവ. ഡോ. ക്ലെമന്‍റ് പാടത്തിപറന്പിൽ ആമുഖപ്രസംഗം നടത്തി. യൗസേപ്പിതാവിനോടുള്ള നൊവേനക്കും തിരുകർമ്മങ്ങൾക്കും റവ. ഡോ. ജോസഫ് കറുകയിൽ കാർമ്മികനായിരുന്നു.

പിതൃവേദി നാഷണൽ ഡയറക്ടർ ഫാ. മാത്യു ചന്ദ്രൻകുന്നേൽ, കാറ്റിക്കിസം ഡയറക്ടർ ഫാ. റോയി വട്ടക്കാട്ട്, പിതൃവേദി നാഷണൽ പ്രസിഡന്‍റ് തോംസണ്‍ തോമസ്, വൈസ് പ്രഡിഡന്‍റ് രാജു കുന്നക്കാട്ട്, സെക്രട്ടറി ഫ്രാൻസിസ് ജോസഫ് എന്നിവർ സംസാരിച്ചു.

വടക്കൻ അയർലൻഡിലേയും റിപ്പബ്ലിക് ഓഫ് അയർലൻഡിലേയും വിവിധ കുർബാന സെന്‍ററുകളിൽനിന്ന് നാനൂറോളം പേർ പരിപാടിയിൽ പങ്കെടുത്തു.

തിരുകുടുംബ പാലകനായ വിശുദ്ധ യൗസേപ്പിതാവിനെ സാർവത്രിക സഭയുടെ രക്ഷാധികാരിയായി പ്രഖ്യാപിച്ചതിന്‍റെ 150ാം വാർഷികത്തോടനുബന്ധിച്ച് ഫ്രാൻസിസ് മാർപ്പാപ്പ 2021 വർഷം യൗസേപ്പിതാവിനു സമർപ്പിച്ചു. ന്ധപാട്രിസ് കോർഡ്’ എന്നപേരിൽ അപ്പസ്തോലിക കത്തും മാർപാപ്പ പുറത്തിറക്കി. പരിശുദ്ധ കന്യകാ മറിയത്തിന്‍റെ അമലോത്ഭവ തിരുനാൾ ദിനമായ 2020 ഡിസംബർ 8 മുതൽ ആരംഭിച്ച യൗസേപ്പിതാവിന്‍റെ വർഷാചരണത്തിന്‍റെ ഭാഗമായി ഒട്ടേറെ പരിപാടികളാണ് അയർലൻഡ് സീറോ മലബാർ സഭയിൽ സംഘടിപ്പിച്ചത്. കഴിഞ്ഞ ഒരുവർഷമായി എല്ലാ ബുധനാഴ്ചയും വൈകിട്ട് ന്ധസാദരം’ എന്നപേരിൽ സംഘടിപ്പിച്ച സൂം കൂട്ടായ്മയിൽ യൗസേപ്പിതാവിനോടുള്ള നൊവേനയും പ്രത്യേക പ്രാർഥനകളും നടത്തി.

ജെയ്സണ്‍ കിഴക്കയിൽ

ഡെപ്യൂട്ടി ചീഫ് വിപ്പ് രാജിവച്ചു; ബോറിസ് ജോണ്‍സണ്‍ വീണ്ടും പ്രതിസന്ധിയില്‍.
ലണ്ടന്‍: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഡെപ്യൂട്ടി ചീഫ് വിപ്പ് ക്രിസ് പിഞ്ചര്‍ രാജിവച്ചതോടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ കൂടുതല്‍ പ്രത
ജര്‍മനിയിലെ കോവിഡ് ടെസ്റ്റ് മാനദണ്ഡങ്ങളില്‍ മാറ്റം.
ബര്‍ലിന്‍: ജര്‍മനിയില്‍ സൗജന്യമായി കോവിഡ്~19 റാപ്പിഡ് ടെസ്ററ്എടുക്കാനുള്ള സൗകര്യം ഇനി എല്ലാവര്‍ക്കും ലഭ്യമാകില്ല.
സംസ്കാരവേദി മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍.
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്(എം)സംസ്കാരവേദിയുടെ ആഭിമുഖ്യത്തില്‍ പ്ളസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗനിര്‍ദ്ദേശക വെബിനാര്‍ ജൂലൈ 2 ശനിയാഴ്ച വൈകുന്
ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം