• Logo

Allied Publications

Europe
ഇന്‍റർനാഷണൽ കരോൾ ഗാന മത്സരം സംഗീത സംവിധായകൻ ജെറി അമൽദേവ് മുഖ്യതിഥി
Share
ലണ്ടൻ: കലാഭവൻ ലണ്ടൻ സംഘടിപ്പിക്കുന്ന ഇന്റർനാഷണൽ കരോൾ ഗാന മത്സരത്തിന്‍റെ (ഓൺലൈൻ) ഗ്രാൻഡ്ഫിനാലെയിൽ പ്രശസ്ത സംഗീത സംവിധായകരായ ജെറി അമൽദേവും ഇഗ്‌നേഷ്യസും (ബേണി ഇഗ്‌നേഷ്യസ്) മുഖ്യാഥികളും പ്രധാന വിധികർത്താക്കളുമായി എത്തുന്നു. മത്സരത്തിന്റെ മറ്റൊരു വിധികർത്താവ് ചലച്ചിത്രപിന്നണി ഗായികയും കൈരളി ടീവി യിലെ പട്ടുറുമാൽ എന്ന റിയാലിറ്റി ഷോയുടെ വിധികർത്താവുമായ ജിഷാനവീൻ ആണ്.

ഗ്രാൻഡ്‌ ഫിനാലെ 2022 ജനുവരി 9 ഞായറാഴ്ച്ച 3 മണി മുതൽ കൊച്ചിൻ കലാഭവൻ ലണ്ടന്റെ ഫേസ്ബുക്പേജിൽ ലൈവ് ഷോ ആയി അരങ്ങേറും

മത്സരത്തിലേക്കുള്ള (സോളോ & ഗ്രൂപ്പ്) രജിസ്‌ട്രേഷൻ പുരോഗമിക്കുന്നു. മത്സരത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാളം ഉൾപ്പെടെയുള്ള ഏതു ഭാഷയിലുള്ള ഗാനങ്ങളും ആലപിക്കാം. സോളോ, ഗ്രൂപ്പ് തലങ്ങളിൽ ആണ് മത്സരങ്ങൾ. ഏതു രാജ്യത്തു നിന്നുള്ളവർക്കുംമത്സരത്തിൽ പങ്കെടുക്കാം. ഭാഷ/രാജ്യ /വയസ്/ ആൺ / പെൺ വ്യത്യാസങ്ങൾ ഇല്ല.

റെക്കോഡ് ചെയ്‌ത വിഡിയോകൾ ഡിസംബർ 30 വരെയുംസ്വീകരിക്കുന്നതാണ്. വിജയികളാകുന്നവർ ക്ക് ക്യാഷ്‌അവാർഡുകളും കലാഭവൻ ലണ്ടൻ സർട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തിൽ പങ്കാളികളാകുന്നവരെല്ലാംകലാഭവൻ ലണ്ടന്റെ സർട്ടിഫിക്കറ്റിന് അർഹരായിരിക്കും.

തെരഞ്ഞെടുക്കപ്പെടുന്ന സോളോ/ഗ്രൂപ്പ് പെർഫോമൻസുകൾ, 2022 ജനുവരി 9 ന് കൊച്ചിൻ കലാഭവൻ ലണ്ടൻഫേസ്ബുക് പേജിൽ നടക്കുന്ന ലൈവ് ഗ്രാൻഡ് ഫിനാലെയിൽ അവതരിപ്പിക്കപ്പെടും.

ഇന്‍റർനാഷണൽ കരോൾ ഗാന മത്സരം ഗ്രൂപ്പ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനം : 1,00,000 രൂപ രണ്ടാംസമ്മാനം : 50,000 രൂപ മൂന്നാം സമ്മാനം : 25,000 രൂപ സോളോ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനം : 50,000 രൂപ രണ്ടാം സമ്മാനം : 25,000 രൂപ മൂന്നാം സമ്മാനം : 10,000 രൂപ.

പെർഫോർമൻസ് വീഡിയോ പൂർണ്ണമായും ലൈവ് റെക്കോർഡിങ് ആയിരിക്കണം, സ്റ്റുഡിയോ റെക്കോർഡിങ്അനുവദനീയമല്ല. കരോക്കയോ ഓർക്കെഷ്ട്രേഷനോ പശ്ചാത്തലമായി ഉപയോഗിക്കാം.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്‌ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +44 7841613973 എന്നവാട്ട്സ്ആപ്പ് നമ്പറിലോ kalabhavanlondon@gmail.com എന്ന ഈമെയിലിലോ കലാഭവൻ ലണ്ടൻ ടീംഅംഗങ്ങളുമായി ബന്ധപ്പെടുക.

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.