• Logo

Allied Publications

Europe
പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളക്ക് ഇന്നു തുടക്കം
Share
ല‌ണ്ടൻ: പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 18നു (ശനി) നെടുമുടി വേണു നഗറിൽ (വെർച്വൽ പ്ലാറ്റ്ഫോം) രാവിലെ 11.30 നു നടക്കും.പ്രശസ്ത സാഹിത്യകാരി സാറാ ജോസഫ് കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും. യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ വൈകുന്നേര അഞ്ചി (ഇന്ത്യ) നായിരിക്കും ഉദ്ഘാടന സമ്മേളനം നടക്കുന്നതതെന്ന് യുക്മ പ്രസിഡൻ്റ് മനോജ് കുമാർ പിള്ള അറിയിച്ചു.

യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന സമ്മേളനത്തിൽ പ്രമുഖ ടിവി ആർട്ടിസ്റ്റും നർത്തകിയുമായ അനുശ്രീ എസ്. നായർ അവതാരകയാകും. യുക്മ ദേശീയ വൈസ് പ്രസിഡന്‍റ് അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. യുകെയിലെ പ്രശസ്ത നർത്തകി മഞ്ജു സുനിലിൻ്റെ വെൽക്കം ഡാൻസിനെ തുടർന്ന് യുക്മ പ്രസിഡന്‍റ് മനോജ്കുമാർ പിള്ള അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരി പ്രഫ. സാറാ ജോസഫ് പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും. കലാമേളയുടെ രജിസ്ട്രേഷൻ്റെ ചുമതല വഹിച്ചിരുന്ന ജോയിൻറ് സെക്രട്ടറി സാജൻ സത്യൻ നിലവിളക്ക് തെളിക്കും. യുക്മ കലാമേള 2021 നെക്കുറിച്ച് ദേശീയ വൈസ് പ്രസിഡൻറ് ലിറ്റി ജിജോ അവലോകനം നടത്തും. യുക്മ നാഷണൽ ജനറൽ സെക്രട്ടറി അലക്സ് വർഗീസ് നന്ദി പറയും.

തുടർന്നു ജൂ‌ണിയർ വിഭാഗം ഫോക്ക് ഡാൻസ് മത്സരങ്ങൾ സംപ്രേക്ഷണം ചെയ്യും. തുടർന്നുള്ള ദിവസങ്ങളിൽ കലാമേളയിലെ മത്സരാർഥികളുടെ പ്രകടനങ്ങൾ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യും. വിധി നിർണയം പൂർത്തിയാക്കി വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്യും.

ഉദ്ഘാടന പരിപാടികളിലേക്ക് യുകെയിലെയും ലോകമെങ്ങുമുള്ള എല്ലാ കലാ സ്നേഹികളെയും സഹൃദയരേയും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗീസ് സ്വാഗതം ചെയ്തു.

ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.
ല​ണ്ട​ൻ ടിസിഎ​സ് മി​നി മാര​ത്തോ​ണി​ൽ തു​ടർ​ച്ച​യാ​യി മൂ​ന്നാ​മ​തും മെ​ഡ​ൽ നേട്ടവുമായി മലയാളി സ​ഹോ​ദ​രി​മാ​ർ.
ല​ണ്ട​ൻ: 2024ലെ ​ല​ണ്ട​ൻ ടി ​സി എ​സ് മി​നി മ​രാ​ത്തോ​ണി​ൽ തു​ടു​ർ​ച്ച​യാ​യി മൂ​ന്നാ​മ​തും പ​ങ്കെ​ടു​ത്ത് മെ​ഡ​ൽ ക​ര​​സ്ഥമാ​ക്കി​യ സ​ഹോ​ദ​രി​മാ​രാ​യ ആ​