• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ ക്രിസ്മസിന് ഒരുക്കമായുള്ള പ്രാർഥനയും വീഡിയോ പ്രകാശനവും 18 ന്
Share
ബെർമിംഹാം: ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതയുടെ നേതൃത്വത്തിൽ യുകെയിയിലെ വിവിധ യൂണിവേഴ്സിറ്റികളിൽ പഠിക്കുന്ന മലയാളികളായ ഇന്‍റർനാഷണൽ സ്റ്റുഡൻസിന് ക്രിസ്മസിന് ഒരുക്കമായി നടത്തുന്ന പ്രാർഥനയും വീഡിയോ പ്രകാശനവും ഡിസംബർ 18 നു (ശനി) നടക്കും.
സൂമിൽ രാത്രി ഒന്പതു മുതൽ പത്തു വരെയാണ് പരിപാടി.

രൂപതയിലെ മൈഗ്രന്‍റ്സ്, യൂത്ത്, ഇവാഞ്ചലൈസേഷൻ കമ്മീഷനുകൾ സംയുക്തമായി നടത്തുന്ന പരിപാടിയിൽ ഫാ ജോജോ മഞ്ഞളി ക്രിസ്മസ് സന്ദേശം നൽകും. ചടങ്ങിൽ വിവിധ യൂണിവേഴ്‌സിറ്റികളിൽ എത്തിച്ചേർന്നിട്ടുള്ള ഗായകരായ സഭാമക്കൾ ആലപിച്ച് ഒരുക്കിയിട്ടുള്ള ക്രിസ്മസ് ആശംസ ഗാനത്തിന്‍റെ വീഡിയോ രൂപതാധ്യക്ഷൻ മാർ ജോസഫ്‌ സ്രാമ്പിക്കൽ പ്രകാശനം ചെയ്യും.

ക്രിസ്മസിനൊരുക്കമായിട്ടുള്ള പ്രാർത്ഥനകൾക്ക് രൂപത ഇവാഞ്ചലൈസേഷൻ കമ്മീഷൻ ചെയർമാൻ സിസ്റ്റർ ആൻ മരിയ ‌എസ്എച്ച്, ബ്ലെസി കുര്യൻ, ലിന്‍റ രാജു എന്നിവർ നേതൃത്വം നൽകും.

ഷൈമോൻ തോട്ടുങ്കൽ

മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച്‌ സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
ഡ​ബ്ലി​ൻ: വി​ക്ലോ കൗ​ണ്ടി​യി​ൽ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ല​യാ​ളം ഈ​വ​നിം​ഗ് ച​ർ​ച്ച് സ​ർ​വീ​സ് ആ​രം​ഭി​ച്ചു.
യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.