• Logo

Allied Publications

Europe
ജർമൻ ചാന്‍സലര്‍ ഷോള്‍സ് യൂറോപ്യന്‍ നേതാക്കളുമായി ചർച്ച നടത്തി
Share
ബ്രസല്‍സ് :ജർമൻ ചാന്‍സലര്‍ ബ്രസല്‍സിൽ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുമായും വിവിധ സര്‍ക്കാരുകളുമായും ചർച്ചകൾ നടത്തി.

റഷ്യയുമായുള്ള കൂടുതല്‍ ഇടപാടുകള്‍. യൂറോപ്പിലെ കൊറോണ സാഹചര്യം, ബെലാറസിലെ അഭയാര്‍ഥി പ്രശ്നം, ഉക്രെയ്ൻ അതിർത്തി സംഘർഷം, കാലാവസ്ഥാ പ്രതിസന്ധിയെക്കുറിച്ചും ലോകത്ത് യൂറോപ്യന്‍ യൂണിയന്‍റെ പങ്കിനെക്കുറിച്ചും ചാന്‍സലര്‍ ഷോള്‍സ് യൂറോപ്യന്‍ യൂണിയന്‍ കമ്മീഷന്‍ പ്രസിഡന്‍റ് വോണ്‍ ഡെര്‍ ലെയ്നുമായും ചർച്ച നടത്തി.

ജര്‍മനിയില്‍ കൊറോണ വകഭേദം ആഞ്ഞടിക്കുന്ന സാഹചര്യത്തില്‍ ഏറ്റവും അടുത്ത സര്‍ക്കിളില്‍ മാത്രം ക്രിസ്മസ് ആഘോഷിക്കണമെന്ന് ജര്‍മന്‍ ഹെല്‍ത്ത് ഏജന്‍സി മേധാവി പറഞ്ഞു.

ഒമിക്രോണ്‍ വ്യാപനം മന്ദഗതിയിലാക്കാന്‍ ക്രിസ്മസ് കാലത്ത് സാമൂഹിക സമ്പര്‍ക്കം കുറയ്ക്കണമെന്ന് റോബര്‍ട്ട് കോഹ് ഇൻസ്റ്റിറ്റ്യൂട്ട് പ്രസിഡന്‍റ് ലോതര്‍ വീലര്‍ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു. ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹുമായി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ വൈലര്‍, അടുത്ത കുടുംബത്തിന്‍റേയും സുഹൃക്കളുടെയും ഒരു ചെറിയ കൂട്ടമായി മാത്രം ക്രിസ്മസ് ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തു.

ജനങ്ങളുടെ ആഘോഷം വൈറസിന്‍റെ ആഘോഷമാകാത്ത വിധത്തില്‍ ക്രിസ്മസ് സീസണ്‍ ചെലവഴിക്കാന്‍ ആരോഗ്യ മന്ത്രി ലൗട്ടര്‍ബാഹ് ജര്‍മൻ ജനതയോട് അഭ്യര്‍ത്ഥിച്ചു. കൊറോണ വൈറസിന്റെ ഒമൈക്രോണ്‍ വേരിയന്റിനെതിരെ ഒരു നാലാമത്തെ വാക്സിനേഷന്‍ ചിലപ്പോള്‍ വേണ്ടി വന്നേക്കുമെന്നും ഫെഡറല്‍ മന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു. ഭാവിയില്‍ പൂര്‍ണ്ണമായി വാക്സിനേഷന്‍ എടുക്കാന്‍ ആഗ്രഹിക്കുന്ന ഏതൊരാള്‍ക്കും ഉടന്‍ തന്നെ മൂന്നാം ഡോസും വാക്സിനേഷന്‍ നല്‍കേണ്ടിവരും, അതായത് ബൂസ്ററ് ചെയ്യപ്പെടാന്‍ മൂന്നാമത്തെ കൂടിയേ തീരു.

അതേസമയം ഒമിക്രോണിനെതിരെയുള്ള നാലാമത്തെ വാക്സിനേഷനെപ്പറ്റി ചര്‍ച്ച ഉയരുന്നുവെങ്കിലും ഉണ്ടെന്ന് ഉറപ്പില്ല, പക്ഷേ സ്പെഷ്യലിസ്റ്റ് സര്‍ക്കിളുകളിലെ വിവിരം അനുസരിച്ച് ഒരു പ്രത്യേക ഒമൈക്രോണ്‍ വാക്സിനേഷന്‍ ഉണ്ടാകാം. ജര്‍മ്മനിയില്‍ 22.9 ദശലക്ഷം ആളുകള്‍ ഇതിനകം വാക്സിന്‍ ബൂസ്റ്റ് ചെയ്തിട്ടുണ്ട്.

രാജ്യത്തെ പുതിയ അണുബാധകരുടെ എണ്ണം 56,677ഉം ആശുപത്രികളിൽ പ്രവേശനിക്കുന്നവരുടെ എണ്ണം 5.17 ഉം ഇന്‍സിഡെന്‍സ് റേറ്റ് 340.1. 24 ഉം ആമ്. മരണ നിരക്ക്
മണിക്കൂറിൽ 522 ആണ്.

ജോസ് കുമ്പിളുവേലില്‍

റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്നു; അ​യ​ർ​ല​ൻ​ഡി​ൽ വാ​ഹ​ന​പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഡ​ബ്ലി​ൻ: റോ​ഡ​പ​ക​ട​ങ്ങ​ൾ കു​ത്ത​നെ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ അ​യ​ർ​ല​ൻ​ഡി​ൽ അ​ധി​കൃ​ത​ർ വാ​ഹ​ന പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി.
ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ചാ​ര​ണ കാ​മ്പ​യി​ൻ ശ​നി​യാ​ഴ്ച; ഉ​ദ്ഘാ​ട​ക​ൻ എം. ​ലി​ജു.
ല​ണ്ട​ൻ: യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പ്ര​ചാ​ര​ണാ​ർ​ഥം ഐ​ഒ​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന മു​ഴു​ദി​ന പ്ര​ചാ​ര​ണ കാമ്പ​യി​ൻ "എ ​ഡേ ഫോ​ർ ഇ​ന്ത്യ' ശ​ന
അ​യ​ര്‍​ലൻഡിലെ​ സ​ത്ഗ​മ​യ വി​ഷു ആ​ഘോ​ഷം പ്രൗ​ഢ​ഗം​ഭീ​ര​മാ​യി.
ഡ​ബ്ലി​ൻ: വി​ഷു​ദി​ന​ത്തി​ൽ പ​ര​മ്പ​രാ​ഗ​ത രീ​തി​യി​ൽ ഒ​ട്ടു​രു​ളി​യി​ൽ ഒ​രു​ക്കി​യ സ​മൃ​ദ്ധി​യേ​യും ക​ണ്ണ​നാം ഉ​ണ്ണി​യേ​യും ക​ൺ​നി​റ​യെ ക​ണ്ട്, കൈ​പ
ഗ്രീ​സി​ല്‍ മ​ഹാ​സ​മു​ദ്രം​ സ​മ്മേ​ള​നം ന​ട​ന്നു.
ആ​ഥ​ന്‍​സ്: മ​നു​ഷ്യപ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ മൂ​ല​മു​ണ്ടാ​കു​ന്ന നാ​ശ​ന​ഷ്ട​ങ്ങ​ളി​ല്‍ നി​ന്ന് ലോ​ക സ​മു​ദ്ര​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ യൂ​റോ​പ്യ​ന്‍
ബേ​സിം​ഗ്സ്റ്റോ​ക്ക് നൈ​റ്റ് വി​ജി​ൽ "എ​ഫാ​ത്താ​' വെള്ളിയാഴ്ച; ​ഫാ. ​ജോ​സ​ഫ് ക​ണ്ട​ത്തി​പ്പ​റ​മ്പി​ൽ ശു​ശ്രൂ​ഷ​ക​ൾ​ ന​യിക്കും.
ബേ​സിം​ഗ് സ്റ്റോ​ക്ക്: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ മ​ല​ബാ​ർ രൂ​പ​ത​യു​ടെ കീ​ഴി​ലു​ള്ള സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ്രൊ​പ്പോ​സ്ഡ് മി​ഷ​ൻ ആ​തി​ഥേ​യ​ത്വം വ​ഹ