• Logo

Allied Publications

Europe
കാരൂർ സോമന് യുആർഎഫ് റിക്കാർഡ്
Share
കോൽക്കത്ത :സാഹിത്യകാരൻ കാരൂർ സോമന് യുആർഎഫ് ലോക റിക്കാർഡ്. ഒരു ദിവസം ഒരു വ്യക്തി രചിച്ച ഏറ്റവും കൂടുതൽ ഗ്രന്ഥങ്ങൾ പ്രകാശനം ചെയ്തതിനുള്ള അംഗികാരമായിട്ടാണ് ലോക റിക്കോർഡിൽ ഇടം പിടിച്ചത്.

യു.ആർഎഫ് വേൾഡ് റിക്കാർഡ്സ് പ്രൈവറ്റ് ലിമിറ്റഡ് സിഇഒ ഡോ.സൗദീപ് ചാറ്റർജി , അന്തർ ദേശീയ ജൂറി ഡോ.ഗിന്നസ് സുനിൽ ജോസഫ്, അംബാസിഡർ ഡോ. ബെർനാൾഡ് ഹോളെ (ജർമനി), ഏഷ്യൻ ജൂറി ഡോ :ജോൺസൺ. വി.ഇടിക്കുള എന്നിവരടങ്ങിയ സമിതിയാണ് റിക്കോർഡിന് പരിഗണിച്ചത്.ജനുവരി ആദ്യ ആഴ്ചയിൽ സർട്ടിഫിക്കറ്റും,അംഗികാര മുദ്രയും സമ്മാനിക്കും.

മാവേലിക്കര ചാരുംമൂട് കാരൂർ സാമുവേൽ റെയിച്ചൽ ദമ്പതികളുടെ മകനായ ദാനിയേൽ സാമുവേൽ, കാരൂർ സോമൻ എന്ന തൂലിക നാമത്തിൽ അറിയപെടുന്നു.ലണ്ടനിൽ സ്ഥിരതാമസക്കാരനാണ്. ഹൈ സ്കൂളിൽ പഠിക്കുന്ന കാലത്ത് തന്നെ റേഡിയോ നാടകങ്ങൾ വഴിയും "ബാലരമ"യിൽ കവിതകൾ എഴുതിയുമാണ് സാഹിത്യ രംഗത്തേക്ക് പ്രവേശിച്ചത്.

നാലരപതിറ്റാണ്ടിനിടയിൽ നാടകം, സംഗീത നാടകം, നോവൽ, ബാല നോവൽ, ഇംഗ്ലീഷ് നോവൽ, ഇംഗ്ലീഷ് കഥകൾ,കഥ, ചരിത്ര കഥ, കവിത, ഗാനം, ലേഖനം, യാത്ര വിവരണം, ജീവചരിത്രം, ആത്മകഥ, ശാസ്ത സാങ്കേതിക കായിക ടൂറിസം രംഗത്ത് അറുപത്തി മൂന്ന് കൃതികൾ രചിച്ചിട്ടുണ്ട്. 1985 മുതൽ ഇറങ്ങിയ പുസ്തകങ്ങളുടെയല്ലാം പേര് "ക'യിലാണ് തുടങ്ങിയിരിക്കുന്നത്. ഇത് മലയാളത്തിലും ആഗോളതലത്തിലും ആദ്യവും അത്യപൂർവ്വമായ സംഭവമാണ്. ഇതിൽ മൂന്ന് പുസ്തകങ്ങളുടെ ഇംഗ്ലീഷ് പരിഭാഷയും ഇറങ്ങിയിട്ടുണ്ട്. 2012 ൽ മാധ്യമം ദിനപത്രത്തിന് വേണ്ടി ലണ്ടൻ ഒളിമ്പിക്‌സ് റിപ്പോർട്ട് ചെയ്തു.

വേൾഡ് മലയാളി കൗൺസിൽ മിഡിൽ ഈസ്റ്റ് ആഫ്രിക്കയുടെ കലാസാംസ്കാരിക വിഭാഗം ചെയർമാൻ, യൂറോപ്പിലെ ഏറ്റവും വലിയ മലയാളി സംഘടനയായ ബ്രിട്ടനിലെ "യുക്മ"യുടെ കലാ സാഹിത്യ വിഭാഗം കൺവീനർ, ജ്വാല മാഗസിൻ ചീഫ് എഡിറ്ററായും പ്രവർത്തിച്ചു. ലിമ വേൾഡ് ലൈബ്രറി സാഹിത്യ ഓൺലൈൻ, കാരൂർ പബ്ലിക്കേഷൻസ്, കെ.പി.ആമസോൺ പബ്ലിക്കേഷൻസിന്റെ ചീഫ് എഡിറ്റർ ആണ്.ഇതിനോടകം മുപ്പത്തിയെട്ട് രാജ്യങ്ങൾ സഞ്ചരിച്ചു. ആമസോൺ ഇന്റർനാഷണൽ എഴുത്തുകാരൻ എന്ന ബഹുമതിയടക്കം ഇരുപതോളം പുരസ്‌കാരങ്ങൾ ലഭിച്ചു.ഭാര്യ :ഓമന തീയാട്ടുകുന്നേൽ. മക്കൾ : രാജീവ്, സിമ്മി, സിബിൻ.

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.