• Logo

Allied Publications

Europe
യുക്മ ദേശീയ കലാമേളക്ക് 18 നു തിരിതെളിയും; സാറാ ജോസഫ് ഉദ്ഘാടക
Share
ലണ്ടൻ: പന്ത്രണ്ടാമത് യുക്മ ദേശീയ കലാമേളയുടെ ഔപചാരികമായ ഉദ്ഘാടനം ഡിസംബർ 18 നു (ശനി) നെടുമുടി വേണു നഗറിൽ (വെർച്വൽ പ്ലാറ്റ്ഫോം) രാവിലെ 11.30 നു നടക്കും.

പ്രശസ്ത കഥാകാരി സാറാ ജോസഫ് ഔപചാരികമായ ഉദ്ഘാടനം നിർവഹിക്കും. യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ 11.30 (‌ഇന്ത്യൻ സമയം വൈകുന്നേരം അഞ്ചിനു) നായിരിക്കും ഉദ്ഘാടന സമ്മേളനം . യുക്മ പ്രസിഡന്‍റ് മനോജ് കുമാർ പിള്ള അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങൾ സംബന്ധിക്കും.

അഡ്വ. എബി സെബാസ്റ്റ്യൻ സ്വാഗതം ആശംസിക്കും. യുക്മ കലാമേളയുടെ ചുമതല വഹിക്കുന്ന ദേശീയ വൈസ് പ്രസിഡൻ്റ് ലിറ്റി ജിജോ, ജോയിന്‍റ് സെക്രട്ടറി സാജൻ സത്യൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും. ജനറൽ സെക്രട്ടറി അലക്സ് വർഗീസ് നന്ദി പറയും തുടർന്നു വിവിധ കലാപരിപാടികളും കലാമേളയുടെ ഏതാനും മത്സരങ്ങളും സംപ്രേക്ഷണം ചെയ്യും.

കലാമേളയുടെ ഉദ്ഘാടനത്തിനു ശേഷം തുടർന്നുള്ള ദിവസങ്ങളിൽ കലാമേളയിലെ മത്സരാർഥികളുടെ പ്രകടനങ്ങൾ യുക്മ ഫെയ്സ് ബുക്ക് പേജിലൂടെ സംപ്രേക്ഷണം ചെയ്യും. തുടർന്നു വിധി നിർണയം പൂർത്തിയാക്കി വിജയികൾക്ക് സമ്മാനം വിതരണവും നടത്തും.

ലോകത്തെ ഏറ്റവും വലിയ പ്രവാസി മലയാളി ദേശിയ സംഘടനയായ യുക്മ, ലോകമെങ്ങുമുള്ള ഒരു പ്രവാസി പ്രസ്ഥാനത്തിനും അവകാശപ്പെടാനാകാത്ത വിധത്തിൽ, തുടർച്ചയായി സംഘടിപ്പിച്ചിരിക്കുന്ന പന്ത്രണ്ടാമത് ദേശീയ കലാമേളക്കാണ് പതിനെട്ടിന് ശനിയാഴ്ച തിരിതെളിയുന്നത്. ലോകമെങ്ങും കോവിഡിന്‍റെ ഭീതി ഏറ്റവും പാരമ്യത്തിലെത്തി വിറങ്ങലിച്ച് നിന്ന കാലഘട്ടത്തിൽ പോലും യുക്മ കലാമേളകൾക്ക് മുടക്കം വന്നില്ല എന്നത് തികച്ചും അഭിമാനാർഹമായ കാര്യമാണ്.

യുക്മ ദേശീയ കലാമേളയുടെ ഉദ്ഘാടന പരിപാടിയിലേക്ക് യുകെയിലേയും ലോകമെങ്ങുമുള്ള എല്ലാ കലാ സ്നേഹികളേയും സഹൃദയരേയും യുക്മ ദേശീയ സമിതിക്കു വേണ്ടി ജനറൽ സെക്രട്ടറി അലക്സ് വർഗീസ് സ്വാഗതം ചെയ്തു.

ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത സം​യു​ക്ത പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ സ​മ്മേ​ള​നം ശ​നി​യാ​ഴ്ച ലെ​സ്റ്റ​റി​ൽ.
ബ​ർ​മിം​ഗ്ഹാം: ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത​യി​ലെ മു​ൻ​പു​ണ്ടാ​യി​രു​ന്ന അ​ഡ്‌​ഹോ​ക് പാ​സ്റ്റ​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ളു​ടെ​യും പു​തു​താ​
പ്ര​വാ​സി​ക​ൾ​ക്കു​വേ​ണ്ടി​യു​ള്ള യൂ​റോ​പ്യ​ൻ ഡാ​ന്‍​സ് ഫെ​സ്റ്റ് ജൂ​ൺ ഒ​ന്നി​ന് വി​യ​ന്ന​യി​ൽ.
വി​യ​ന്ന: കൈ​ര​ളി നി​കേ​ത​ന്‍ വി​യ​ന്ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് വേ​ണ്ടി സം​ഘ​ടി​പ്പി​ക്കു​ന്ന യൂ​റോ​പ്യ​ൻ ഗ്രൂ​പ്പ് ഡാ​
ബി​എം​കെ​എ സം​ഘ​ടി​പ്പി​ക്കു​ന്ന ഈ​സ്റ്റ​ർ വി​ഷു ആ​ഘോ​ഷം ശ​നി​യാ​ഴ്ച.
ബെ​ഡ്ഫോ​ർ​ഡ്: ബെ​ഡ്‌​ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ "ബെ​ഡ്ഫോ​ർ​ഡ് മാ​സ്റ്റ​ൺ കേ​ര​ള അ​സോ​സി​യേ​ഷ​ൻ' ഒ​രു​ക്കു​ന്ന ഈ​സ്റ്റ​ർ ​ വി​ഷ
വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കു​ന്നു.
ഡ​ബ്ലി​ൻ: വാ​ട്ട​ർ​ഫോ​ർ​ഡി​ൽ മേ​യ് ദി​നാ​ഘോ​ഷ പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കു​ന്നു.
ഫാ. ജോ ജോൺ ചെട്ടിയാകുന്നേൽ ലാസലെറ്റ് സന്യാസസഭ സുപ്പീരിയർ ജനറൽ.
അ​ൻ​സി​റാ​ബെ (മ​ഡ​ഗാ​സ്ക​ർ): 178 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള ലാ​സ​ലെ​റ്റ് സ​ന്യാ​സ സ​ഭ​യു​ടെ പു​തി​യ സു​പ്പീ​രി​യ​ർ ജ​ന​റ​ലാ​യി മ​ല​യാ​ളി​യാ​യ ഫാ.