ചെങ്ങന്നൂർ: ലണ്ടൻ മലയാളി കൗൺസിൽ ഏർപ്പെടുത്തിയ പുരസ്കാരം കാരൂർ സോമനും (സാഹിത്യം), മിനി സുരേഷിനും (കഥ) സമ്മാനിച്ചു. 25,000 രൂപയും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം.
പെണ്ണുക്കര വിശ്വഭാരതി ഗ്രന്ഥശാലയിൽ സഹൃദയകൂട്ടത്തിന്‍റെ നേതൃത്വത്തിൽ ലണ്ടൻ മലയാളി കൗൺസിൽ സംഘടിപ്പിച്ച ചടങ്ങ് ഫ്രാൻസിസ് ടി. മാവേലിക്കര ഉദ്ഘാടനം ചെയ്തു. സഹൃദയകൂട്ടായ്മ ചെയർമാൻ ആലാ രാജൻ അധ്യക്ഷത വഹിച്ചു. ലണ്ടൻ മലയാളി കൗൺസിൽ കോഓർഡിനേറ്റർ ജഗദീദ് കരിമുളയ്ക്കൽ, ചുനക്കര ജനാർദനൻ നായർ, വിശ്വൻ പടനിലം, ഗിരീഷ് ഇലഞ്ഞിമേൽ, കെ.ആർ.മുരളീധരൻ പിള്ള, പ്രവീൺ ഇറവങ്കര, സോമൻ പ്ലാപ്പള്ളി, കൃഷ്ണകുമാർ കാരയ്ക്കാട് തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ കാരൂർ സോമൻ രചിച്ച 34 പുസ്തകങ്ങളുടെ പ്രകാശനവും ആർട്ടിസ്റ്റ് എ.വി.ജോസഫ് പേരിശേരിയുടെ ഏകാംഗ ചിത്രപ്രദർശനവും സാഹിത്യ സദസും നടന്നു.
 സാഹിത്യ സദസിൽ വേലൂർ പരമേശ്വരൻ നമ്പൂതിരി , അഡ്വ.അനൂപ് കുറ്റൂർ, സുരേഷ് തിരുവല്ല, ഡോ. ശ്രീരഞ്ജിനി, ജിജി ഹസ്സൻ കൊല്ലകടവ് , സജികുമാർ ഓതറ, പ്രിയംവദ പെരിങ്ങാല, രാജേന്ദ്രൻ ചെങ്ങന്നൂർ, ജോൺസ് കൊല്ലകടവ് , മുരുകൻ ആചാരി ചെങ്ങന്നൂർ, പന്തളം പ്രഭ, ലാൽ തൈക്കൂടം, എൻ.വിജയൻ, ഉഷ അനാമിക, തോട്ടത്തിൽ സുരേന്ദ്രനാഥ്, ഹരിദാസ് ചെറിയനാട്, തടിയൂർ ഭാസി എന്നിവർ പങ്കെടുത്തു.
|