• Logo

Allied Publications

Europe
ജര്‍മനിയിൽ ആരോഗ്യ ജീവനക്കാർക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കി
Share
ബെര്‍ലിന്‍: ആരോഗ്യ വിഭാഗത്തിലെ ജീവനക്കാർക്ക് കോവിഡ് വാക്സിന്‍ നിര്‍ബന്ധമാക്കിക്കൊണ്ടുള്ള നിയമം പാര്‍ലമെന്‍റ് അംഗീകരിച്ചു.

രാജ്യത്തു വർധിച്ചുവരുന്ന കോവിഡ് നാലാം തരംഗത്തെ പ്രതിരോധിക്കുന്നതിനുള്ള മുന്നൊരുക്കമായിട്ടാണ് സർക്കാർ കൊണ്ടുവന്ന അണുബാധ സംരക്ഷണ നിയമം വെള്ളിയാഴ്ച പാര്‍ലമെന്‍റിന്‍റെ ഉപരിസഭയായ ബുണ്ടെസ്ററാഗിലെ അംഗങ്ങള്‍ അനുകൂലമായി വോട്ട് ചെയ്തത്. 2022 മാര്‍ച്ച് 15 വരെയാണ് ഇതിന് സാധുത.

രാജ്യത്തിതാദ്യമായാണ് ആശുപത്രികളിലെയും നഴ്സിംഗ് ഹോമുകളിലെയും ആരോഗ്യവിഭാഗം ജീവനക്കാർക്ക് കോവിഡ് വാക്സിൻ നിർബന്ധമാക്കിയത്. പുതുതായി അംഗീകരിച്ച നിയമങ്ങള്‍ അനുസരിച്ച് ദന്തഡോക്ടര്‍മാര്‍ക്കും മൃഗഡോക്ടര്‍മാര്‍ക്കും പ്രതിരോധ വാക്സിൻ നല്‍കുന്നതിനു അനുമതി നല്‍കി.

ക്രിസ്മസ് അവധികള്‍ അടുക്കുന്തോറും കോവിഡ് കേസുകളുടെ പുതിയ വര്‍ധനവിനെക്കുറിച്ചുള്ള ആശങ്കകള്‍ വര്‍ധിക്കുന്നതിനാല്‍, ചാന്‍സലര്‍ ഒലാഫ് ഷോള്‍സിന്‍റെ സര്‍ക്കാര്‍, പകര്‍ച്ചവ്യാധിയെ ചെറുക്കുന്നതിനുള്ള മുന്നോടിയായാണ് രാജ്യത്തെ ജനങ്ങൾക്ക് വാക്സിനേഷന്‍ നല്‍കലും ബൂസ്റ്റർ ഡോസ് കാന്പയിൻ വേഗത്തിലാക്കാനുമുള്ള നടപടികൾ സ്വീകരിച്ചുവരുന്നത്.

പുതിയ നിയമം നിലവിൽവന്നതോടെ ആശുപത്രികള്‍, നഴ്സിംഗ് ഹോമുകള്‍, ഡോക്ടര്‍മാരുടെ ഓഫീസുകള്‍, വികലാംഗര്‍ക്കുള്ള സൗകര്യങ്ങള്‍, മറ്റ് ആരോഗ്യ വിഭാഗം എന്നിവിടങ്ങളിലെ ജീവിനക്കാർ വാക്സിനേഷന്‍ നടത്തിയതിന്‍റെ‌യോ കോവിഡ് വീണ്ടെടുത്തതിന്‍റെയോ തെളിവ് നൽകേണ്ടിവരും. എന്തെങ്കിലും ആരോഗ്യപരമായ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ നിർബന്ധിത വാക്സിനേഷനിൽനിന്നും ഒഴിവാക്കപ്പെടുകയുള്ളു.

അതേസമയം വാക്സിനേഷൻ എടുക്കാത്ത ജീവനക്കാർ പകർച്ചവ്യാധി നിയമപ്രകാരമുള്ള നടപടികൾ നേരിടേണ്ടിവരുമെന്ന് ആരോഗ്യമന്ത്രി കാള്‍ ലൗട്ടര്‍ബാഹ് പറഞ്ഞു. ജര്‍മന്‍ പാര്‍ലമെന്‍റ് മെഡിക്കല്‍, കെയര്‍ തൊഴിലാളികള്‍ക്കുള്ള വാക്സിന്‍ ഉത്തരവിനായി വോട്ടുചെയ്തപ്പോള്‍, നിര്‍ബന്ധിത കോവിഡ് വാക്സിനേഷൻ ഒഴിവാക്കുന്ന ആളുകള്‍ക്ക് ജയില്‍ ശിക്ഷക്കു പകരം അവരിൽനിന്നും പിഴ ഈടാക്കുമെന്നാണ് ആരോഗ്യമന്ത്രി വ്യക്തമാക്കിയത്. ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരുത്താൻ വിദഗ്ധൻമാരുമായി ആലോചിച്ചുതീരുമാനിക്കുമെന്നും മുന്ത്രി കൂട്ടിചേർത്തു.

ജോസ് കുന്പിളുവേലിൽ

ഇയുവിൽ ജ്വലന എഞ്ചിന്‍ വാഹനങ്ങള്‍ ചരിത്രമാവും.
ബ്രസല്‍സ്: യുറോപ്യൻ യൂണിയൻ രാജ്യങ്ങളിൽ 2035 ഓടെ യൂറോപ്പില്‍ ജ്വലന എൻജിൻ വാഹനങ്ങൾ ചരിത്രത്തിൽ ഇടംപിടിക്കും.
ഗ്രേറ്റ് ബ്രിട്ടൻ രൂപതയിൽ യുവജന ക്യാമ്പ് നടത്തി.
ബിർമിങ്ഹാം : ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത എസ് എം വൈ എമ്മിന്‍റെ നേതൃത്വത്തിൽ രൂപതയിലെ യുവതീ യുവാക്കൾക്കായി നടത്തിയ ത്രിദിന യുവജന ക്യാമ്പ് ‘മാർഗം
യുകെയിലെ മലയാറ്റൂർ തിരുനാൾ ശനിയാഴ്ച; ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ.
മാഞ്ചസ്റ്റർ: മാഞ്ചസ്റ്റർ ദുക്റാന തിരുനാൾ ശനിയാഴ്ച നടക്കും.
യുക്മ കേരളപൂരം വള്ളംകളി 2022 ലോഗോ മത്സരത്തിന് അപേക്ഷകൾ ക്ഷണിച്ചു.
ലണ്ടൻ: യുക്മ സംഘടിപ്പിക്കുന്ന നാലാമത് കേരളപൂരം വള്ളംകളി 2022 ന്‍റെ ലോഗോ തിരഞ്ഞെടുക്കുവാൻ യുക്മ ദേശീയ സമിതി മത്സരം നടത്തുകയാണ്.
നോട്ടിംഗ് ഹാം സെന്‍റ് ജോൺ മിഷനിൽ സംയുക്ത തിരുനാൾ ആഘോഷവും , വിശുദ്ധ കുർബാന സ്വീകരണവും.
നോട്ടിംഗ് ഹാം: ഭാരത അപ്പോസ്തലനായ വിശുദ്ധ തോമാ ശ്ലീഹായുടെയും, വി ശുദ്ധ അൽഫോൻസാമ്മയുടെയും, വി.