• Logo

Allied Publications

Europe
‌ഇന്‍റർനാഷ‌ണൽ കാരൾ ഗാന മത്സരം; രജിസ്റ്റർ ചെയ്യാനുള്ള ‌അവസാന തീയതി ഡിസംബർ 22
Share
ലണ്ടൻ: കലാഭവൻ ലണ്ടൻ ഒരുക്കുന്ന ഇന്‍റർനാഷണൽ കാരൾ ഗാന മത്സരത്തിലേക്ക് ( ഓണ്‍ലൈൻ സോളോ & ഗ്രൂപ്പ്) രജിസ്ട്രേഷൻ പുരോഗമിക്കുന്നു. രജിസ്ട്രേഷനുള്ള ‌അവസാന തീയതി ഡിസംബർ 22 വരെ നീട്ടിയിട്ടുണ്ട്. കൂടുതൽ ടീമുകൾക്ക് പങ്കെടുക്കാനും വീഡിയോ റിക്കാർഡ് ചെയ്യാനുമുള്ള സമയം ലഭിക്കുന്നതിനു വേണ്ടിയാണ് സമയം നീട്ടി നൽകിയിരിക്കുന്നത്.

കാരൾ ഗാന മത്സരത്തിന് വിവിധ രാജ്യങ്ങളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏതു രാജ്യത്തു നിന്നുള്ളവർക്കും മത്സരത്തിൽ പങ്കെടുക്കാം. മലയാളം ഉൾപ്പെടെയുള്ള ഏതു ഭാഷയിലും ഗാനങ്ങൾ ആലപിക്കാം. സോളോ, ഗ്രൂപ്പ് തലങ്ങളിലാണ് മത്സരങ്ങൾ.

ഭാഷ/രാജ്യം /വയസ് / ആണ്‍ / പെണ്‍ വ്യത്യാസങ്ങൾ ഇല്ല. ഡിസംബർ 22 വരെ രജിസ്ട്രേഷനും റിക്കാർഡ് ചെയ്ത വീഡിയോകൾ ഡിസംബർ 30 വരെയും സ്വീകരിക്കും. വിജയികൾക്ക് കാഷ് അവാർഡുകളും കലാഭവൻ ലണ്ടൻ സർട്ടിഫിക്കറ്റുകളും ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്കെല്ലാം കലാഭവൻ ലണ്ടന്‍റെ സർട്ടിഫിക്കറ്റ് ലഭിക്കും.

ഗ്രൂപ്പ് തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 1,00,000 രൂപയും രണ്ടാം സമ്മാനമായി 50,000 രൂപയും മൂന്നാം സമ്മാനമായി 25,000 രൂപയും സോളോ തല മത്സര വിജയികൾക്ക് ഒന്നാം സമ്മാനമായി 50,000 രൂപയും രണ്ടാം സമ്മാനമായി 25,000 രൂപയും മൂന്നാം സമ്മാനമായി 10,000 രൂപയും ലഭിക്കും.

തിരഞ്ഞെടുക്കപ്പെടുന്ന സോളോ/ഗ്രൂപ്പ് പെർഫോമൻസുകൾ, 2022 ജനുവരി 9 ന് കൊച്ചിൻ കലാഭവൻ ലണ്ടൻ ഫേസ്ബുക് പേജിൽ നടക്കുന്ന ലൈവ് ഗ്രാൻഡ് ഫിനാലെയിൽ അവതരിപ്പിക്കും.

പെർഫോർമൻസ് വീഡിയോ പൂർണമായും ലൈവ് റിക്കാർഡിംഗ് ആയിരിക്കണം, സ്റ്റുഡിയോ റിക്കാർഡിംഗ് അനുവദനീയമല്ല. കരോക്കയോ ഓർക്കസ്ട്രേഷനോ പശ്ചാത്തലമായി ഉപയോഗിക്കാം.

പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും +44 7841613973 എന്ന വാട്ട്സ്ആപ്പ് നന്പറിലോ kalabhavanlondon@gmail.com എന്ന ഇമെയിലിലോ കലാഭവൻ ലണ്ടൻ ടീം അംഗങ്ങളുമായി ബന്ധപ്പെടുക.

ജോസ് കുന്പിളുവേലിൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.