• Logo

Allied Publications

Europe
കേളി സ്വിറ്റ്സർലൻഡിന് പുതിയ സാരഥികൾ
Share
സൂറിച്ച്: സ്വിറ്റ്സർലൻഡിലെ പ്രമുഖ കലാ സാമൂഹ്യ സാംസ്‌കാരിക സംഘടനയായ കേളിക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി ടോമി വിരുത്തിയേൽ (പ്രസിഡന്‍റ്), ടോം കുളങ്ങര (വൈസ് പ്രസിഡന്‍റ്), ബിനു വാളിപ്ലാക്കൽ (സെക്രട്ടറി), ജെയിംസ് സേവ്യർ (ജോയിന്‍റ് സെക്രട്ടറി), ബിജു ഊക്കൻ (ട്രഷറർ), ജോയി വെള്ളൂക്കുന്നേൽ (പി‌ആർഒ), ജോൺസൻ ഏബ്രഹാം (പ്രോഗ്രാം ഓർഗനൈസർ), ബേബി ചാലക്കൽ (‌ആർട്സ് സെക്രട്ടറി), പയസ് പാലത്രകടവിൽ (സോഷ്യൽ സർവീസ് കോ‌ഓർഡിനേറ്റർ) എന്നിവരേയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ജെനി മുണ്ടിയാനി, ജോൺ താമരശേരിൽ, ജോസ് കോയിത്തറ, അനീഷ് മുണ്ടിയാനി, നിക്സൺ നിലവൂർ, സുജീഷ് സുരേന്ദ്രൻ എന്നിവരേയും തെരഞ്ഞെടുത്തു.

ഡിസംബർ 4 ന് സൂറിച്ചിലെ ഹിർഷൻ ഹാളിൽ പ്രസിഡന്‍റ് ജോസ് വെളിയത്തിന്‍റെ അധ്യക്ഷതയിൽ കൂടിയ വാർഷിക പൊതുയോഗത്തിൽ സെക്രട്ടറി ബിനു വാളിപ്ലാക്കൽ കഴിഞ്ഞ രണ്ട് വർഷത്തെ വാർഷിക പ്രവർത്തന റിപ്പോർട്ടും ട്രഷറർ ഷാജി കൊട്ടാരത്തിൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കോവിഡ് മഹാമാരിക്കിടയിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുവാൻ സംഘടനയ്ക്ക് സാധിച്ചതായി യോഗം ഒന്നടങ്കം വിലയിരുത്തി.

കേളിയുടെ അഭിമാന പ്രോജക്റ്റ് കിൻഡർ ഫോർ കിൻഡർ സമാഹരിച്ച തുകയിൽ നിന്നും 2021 ൽ 46,000 സ്വിസ് ഫ്രാങ്ക് കേരളത്തിലെ കുട്ടികളുടെ ഉന്നമനത്തിനായി ചെലവഴിച്ചതായി കിൻഡർ ഫോർ കിൻഡർ കൺവീനർ ഷെറിൻ പറങ്കിമാലിൽ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിൽ പറഞ്ഞു.

സ്വിറ്റ്‌സർലൻഡിൽ കലാസംസ്കാരിക സേവനരംഗത്തു ഏറ്റവും കൂടുതൽ ജനശ്രദ്ധ പിടിച്ചുപറ്റിയ പ്രമുഖ സംഘടനയായ കേളി സിൽവൽ ജൂബിലി ആഘോഷിക്കുവാൻ തയാറെടുക്കുമ്പോൾ, കേളിയുടെ അന്തസത്ത ഉൾക്കൊണ്ടുകൊണ്ട് കേളിയെ ഉയരങ്ങളിലേക്ക് നയിക്കുവാൻ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെയെന്നു മുൻ പ്രസിഡന്‍റ് ജോസ് വെളിയത്ത് ആശംസിച്ചു.

ജേക്കബ് മാളിയേക്കൽ

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.