• Logo

Allied Publications

Europe
ആദ്യ ഒമിക്രോണ്‍ മരണം ബ്രിട്ടനില്‍
Share
ലണ്ടന്‍: യുകെയില്‍ ആദ്യ ഒമിക്രോണ്‍ മരണം സ്ഥിരീകരിച്ചു. ഗ്രേറ്റ് ബ്രിട്ടനില്‍, കോവിഡിന്‍റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ ബാധിച്ച് ഒരു രോഗി മരിച്ചു. പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ലോകത്ത് ഇതാദ്യമായാണ് പുതിയ കൊറോണ വേരിയന്‍റായ ഒമിക്രോണ്‍ അണുബാധ മൂലം മരണം റിപ്പോര്‍ട്ടു ചെയ്യുന്നത്. ഓരോ രണ്ടോ മൂന്നോ ദിവസം കൂടുമ്പോള്‍ അണുബാധ ഇരട്ടിയായി. പുതുതായി പരീക്ഷിച്ച എല്ലാ പോസിറ്റീവ് കൊറോണ കേസുകളിലും 40 ശതമാനം വര്‍ധനവുണ്ട്.

ലണ്ടനില്‍ മാത്രം, വൈറസിന്‍റെ തീവ്രത അസാധാരണമായ തോതിലാണ് പടരുന്നതെന്ന് ആരോഗ്യമന്ത്രി സാജിദ് ജാവിദ് പറഞ്ഞു. ഈ മാസാവസാനത്തോടെ ഒരു ദശലക്ഷം ആളുകള്‍ക്ക് ഒമിക്രോണ്‍ വേരിയന്‍റ് ബാധിക്കുമെന്ന് ആരോഗ്യമന്ത്രി മുന്നറിയിപ്പു നല്‍കി.

ഒമിക്രോണ്‍ വേരിയന്‍റിന്‍റെ ദ്രുതഗതിയിലുള്ള വ്യാപനം കണക്കിലെടുത്ത്, ഗ്രേറ്റ് ബ്രിട്ടനിൽ വ്യാപകമായി കൊറോണ മുന്നറിയിപ്പു നൽകി വരുന്നു.

പൊതുജനാരോഗ്യത്തിനുള്ള അപകട സാധ്യതയെക്കുറിച്ചുള്ള വിലയിരുത്തല്‍ ഇപ്പോള്‍ ലെവല്‍ നാലില്‍ രണ്ടാമത്തെ ഉയര്‍ന്ന തലത്തിലെത്തി, ചൊവ്വാഴ്ച മുതല്‍, നിര്‍ബന്ധിത പരിശോധനകള്‍ക്കുള്ള നിയന്ത്രണങ്ങള്‍ ഇംഗ്ല‌ണ്ടിൽ കര്‍ശനമാക്കിയെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൊറോണ വൈറസിന് പോസിറ്റീവ് ആണെന്ന് പരിശോധിച്ച ഒരാളുമായി സമ്പര്‍ക്കം പുലര്‍ത്തിയ പൂര്‍ണ വാക്സിനേഷന്‍ എടുത്ത ആളുകള്‍ ഏഴ് ദിവസത്തേക്ക് എല്ലാ ദിവസവും റാപ്പിഡ് ടെസ്റ്റ് നടത്തണം. നേരെമറിച്ച്, പോസിറ്റീവ് പരീക്ഷിച്ചവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ ഒരു തവണയെങ്കിലും വാക്സിനേഷന്‍ എടുത്തില്ലെങ്കില്‍, ഭാവിയില്‍ അവര്‍ പത്ത് ദിവസത്തേക്ക് ക്വാറനൈ്റനില്‍ കഴിയേണ്ടിവരും. തിങ്കളാഴ്ച മുതല്‍ 30 വയസു മുതല്‍ പൗരന്മാര്‍ക്ക് ബൂസ്റ്റർ വാക്സിനേഷന്‍ വ്യാപിപ്പിച്ചു.

കോവിഡ് വകഭേദമായ ഒമിക്രോണ്‍ ദക്ഷിണാഫ്രിക്കയിലാണ് ആദ്യമായി കണ്ടെത്തിയത്. ഇതുവരെയായി 62 രാജ്യങ്ങളില്‍ ഒമിക്രോണ്‍ റിപ്പോര്‍ട്ട് ചെയ്തതായി ലോകാരോഗ്യ സംഘടന അറിയിച്ചു. ദക്ഷിണ കൊറിയയില്‍ റിക്കാർഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.
അണുബാധയുടെ ഫലമായുണ്ടാകുന്ന ആശുപത്രിയില്‍ പ്രവേശന നിരക്ക് ഉയരാന്‍ സാധ്യതയുണ്ടെന്ന് വീ മുന്നറിയിപ്പു നല്‍കി.

അതേസമയം പുതിയ വേരിയന്‍റ് മൂലമുണ്ടാകുന്ന രോഗത്തിന്‍റെ തീവ്രത വിലയിരുത്താന്‍ കൂടുതല്‍ ഡാറ്റ ആവശ്യമാണെന്ന് ലോകാരോഗ്യ സംഘടന പറഞ്ഞു. തീവ്രത ഡെല്‍റ്റ വേരിയന്‍റിനേക്കാൾ തുല്യമോ കുറവോ ആണെങ്കിലും, കൂടുതല്‍ ആളുകള്‍ക്ക് രോഗം ബാധിച്ചാല്‍ ആശുപത്രിയില്‍ രോഗികളുടെ എണ്ണം വർധിക്കുമെന്നും ഇത് കേസുകളുടെ വര്‍ധനവിനും മരണനിരക്കുകളുടെ എണ്ണം കൂടിയേക്കാമെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു.

ജോസ് കുമ്പിളുവേലില്‍

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.