• Logo

Allied Publications

Europe
ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അംഗങ്ങൾക്കായി ഐടി ഫോറം രൂപീകരിക്കുന്നു
Share
ബിർമിംഗ്ഹാം: 2023ൽ റോമിൽ നടക്കുന്ന സാർവത്രിക സൂനഹദോസിന് മുന്നോടിയായി എല്ലാവരെയും കേൾക്കുക എന്ന പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പയുടെ ആഹ്വാന പ്രകാരം (സിനഡാലിറ്റി ) ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ അംഗങ്ങളായ ഐടി മേഖലയിൽ ജോലി ചെയ്യുന്ന പ്രഫഷനുകളുടെയും , വിദ്യാർഥികളുടെയും ഒരു കൂട്ടായ്മ രൂപീകരിക്കുന്നു.

രൂപതയുടെ വിവിധ ഇടവകകളിലും , മിഷനുകളിലും, മറ്റ് പ്രദേശങ്ങളിലും താമസിക്കുന്നവരും , വിവിധ യൂണിവേഴ്സിറ്റികളിൽ പഠനം നടത്തുകയും ചെയ്യുന്ന വിദ്യാർഥികൾ മറ്റ് ഐടി പ്രഫഷനലുകൾ എന്നിവരുമായി ആശയങ്ങൾ പങ്കു വെക്കുവാനും , കേൾക്കുവാനും ആണ് ഇതുകൊണ്ടുദ്ദേശിക്കുന്നത്.

ഇതിനായി ഡിസംബർ ഇരുപത്തി മൂന്നാം തീയതി വൈകിട്ട് 8.30നു രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കലിന്‍റെ സാനിധ്യത്തിൽ നടക്കുന്ന ഈ മീറ്റിങ്ങിലേക്ക് ഈ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി രൂപതാ കേന്ദ്രത്തിൽ നിന്നും അറിയിച്ചു. മീറ്റിങ്ങിൽ പങ്കെടുക്കുവാനായി താഴെ കാണുന്ന ലിങ്കിൽ രജിസ്റ്റർ ചെയ്യുക .

https://docs.google.com/forms/d/e/1FAIpQLSdEOp7dnyUYlp5O6Kx3oQNnXPXK8J2cfRXyDcYrxn4qLS_aQ/viewform

ഷൈമോൻ തോട്ടുങ്കൽ

റ​ഷ്യ​ൻ ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സ​ജ്ജ​മാ​ക്കും: ഷോ​ൾ​സ്.
മാ​ഡ്രി​ഡ്: റ​ഷ്യ​യി​ൽ​നി​ന്നു വ​ർ​ധി​ച്ചു വ​രു​ന്ന ഭീ​ഷ​ണി നേ​രി​ടാ​ൻ ജ​ർ​മ​നി​യെ സൈ​നി​ക​മാ​യി സ​ജ്ജ​മാ​ക്കു​മെ​ന്ന് ചാ​ൻ​സ​ല​ർ ഒ​ലാ​ഫ് ഷോ​ൾ​സ്.
കോ​പ്പ​ൻ​ഹേ​ഗ​ൻ വെ​ടി​വെ​യ്പ്പി​ൽ മൂ​ന്നു​പേ​ർ മ​രി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ​ൻ: ഡെ​ൻ​മാ​ർ​ക്ക് ത​ല​സ്ഥാ​ന​മാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഷോ​പ്പിം​ഗ് മാ​ളി​ൽ ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​ര​മു​ണ്ടാ​യ വെ​ടി​വെ​യ്പ്പി​ൽ ര​ണ്ട്
യു​കെ​യി​ലെ മ​ല​യാ​ളി ക​ത്തോ​ലി​ക്കാ സ​മൂ​ഹ​ത്തി​ന് ധ​ന്യ​നി​മി​ഷം; ഫാ. ​ജി​ത്തു ജ​യിം​സ് വൈ​ദി​ക​പ​ട്ടം സ്വീ​ക​രി​ച്ചു.
നോ​ർ​ത്താം​പ്ട​ണ്‍: നോ​ർ​ത്താം​പ്ട​ണ്‍ സെ​ന്‍റ് തോ​മ​സ് ദി ​അ​പ്പോ​സ​ൽ സീ​റോ മ​ല​ബാ​ർ മി​ഷ​ൻ അം​ഗ​മാ​യ ജി​ത്തു ജെ​യിം​സ്, നോ​ർ​ത്താം​പ്ട​ണ്‍ രൂ​
കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച ഡോ. ​ജ്യോ​തി​സ് മ​ണ​ല​യി​ലി​നു വ്യാ​ഴാ​ഴ്ച ലി​വ​ർ​പൂ​ളി​ൽ യാ​ത്രാ​മൊ​ഴി.
ലി​വ​ർ​പൂ​ൾ: കാ​റ​പ​ക​ട​ത്തി​ൽ മ​രി​ച്ച യു​വ ഡോ​ക്ട​ർ ജ്യോ​തി​സ് മ​ണ​ല​യി​ലി​ന് ലി​വ​ർ​പൂ​ളി​ലെ സെ​ന്‍റ് ഹെ​ല​ൻ​സി​ൽ യാ​ത്രാ​മൊ​ഴി ചൊ​ല്ലും.
മാഞ്ചസ്റ്റർ കൊച്ചു കേരളമായി; പ്രൗഢി വിളിച്ചോതി തിരുന്നാൾ പ്രദക്ഷിണം.
മാഞ്ചസ്റ്റർ: യുകെയുടെ മലയാറ്റൂർ എന്ന് ഖ്യാതി കേട്ട മാഞ്ചസ്റ്റർ ഇന്നലെ അക്ഷരാർത്ഥത്തിൽ ഒരു കൊച്ചു കേരളമാകുന്ന കാഴ്ചയാണ് കണ്ടത്.