• Logo

Allied Publications

Europe
ഫാ. തോമസ് മണലിന് നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റലി പുരസ്കാരം
Share
വിയന്ന: ഓസ്ട്രിയയിലെ ഇറ്റാലിയന്‍ കാത്തലിക് മിഷൻ ചാപ്ലയിൻ ഫാ. തോമസ് മണലിന് ഇറ്റാലിയൻ സർക്കാരിന്‍റെ നൈറ്റ് ഓഫ് ദി ഓര്‍ഡര്‍ ഓഫ് ദി സ്റ്റാര്‍ ഓഫ് ഇറ്റലി (ഷെവലിയാര്‍ പദവി) പുരസ്കാരം ലഭിച്ചു. ഇറ്റാലിയൻ പ്രസിഡന്‍റ് സെര്‍ജിയോ മാറ്ററെല്ല വഴിയായി ലഭിക്കുന്ന പ്രത്യേക ബഹുമതിയാണിത്.

ഇറ്റാലിയന്‍ പ്രസിഡന്‍റിനുവേണ്ടി ഓസ്ട്രിയയിലെ ഇറ്റാലിയന്‍ അംബാസഡര്‍ സെര്‍ജിയോ ബെര്‍ബാന്‍ഡി എംബസിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ പുരസ്കാരം ഫാ. തോമസിനു സമ്മാനിച്ചു. ചടങ്ങില്‍ ഓസ്ട്രിയയിലെ അപ്പസ്‌തോലിക് ന്യൂണ്‍ഷ്യോ റവ. പെഡ്രോ ലോപ്പസ് ക്വിന്റാനയും സംബന്ധിച്ചു.

ഇറ്റാലിയന്‍ കത്തോലിക്കാ സമൂഹത്തിന്‍റെ പൊതുവായ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫാ. തോമസ് നല്‍കിയ സ്തുത്യര്‍ഹമായ പ്രതിബദ്ധതയ്ക്ക് ലഭിച്ച അംഗീകാരമാണ് ഈ പുരസ്‌കാരമെന്ന് അംബാസഡര്‍ സെര്‍ജിയോ ബെര്‍ബാന്‍ഡി അനുമോദന പ്രസംഗത്തില്‍ പറഞ്ഞു.

ഇറ്റാലിയന്‍ കുടുംബങ്ങള്‍ക്കു പൊതുവായ മൂല്യങ്ങളും താല്‍പ്പര്യങ്ങളും പങ്കിടാന്‍ കഴിയുന്ന ഇടം കണ്ടെത്തുന്നതിനും ഇറ്റലിയും ഓസ്ട്രിയയും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും ഫാ. തോമസിന്‍റെ പ്രേഷിത ദൗത്യം ഏറെ വിജയിച്ചെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിയന്നയിലെ ഇറ്റാലിയന്‍ കത്തോലിക്കാ സമൂഹത്തിന്‍റെ അജപാലനദൗത്യം നിര്‍വഹിക്കുന്ന ഫാ. തോമസ് മണലിൽ, ഫ്രാന്‍സിസ്‌കന്‍ കണ്‍വഞ്ചുല്‍ സന്യാസസമൂഹാംഗവും സഭയുടെ വിയന്നയിലെ ആശ്രമത്തിന്‍റെ സുപ്പീരിയറുമാണ്. യൂറോപ്പില്‍ പഠനം പൂര്‍ത്തിയാക്കിയ അദ്ദേഹം ഇറ്റാലിയന്‍, ജര്‍മ്മന്‍ ഭാഷകളില്‍ പ്രത്യേക പ്രാവിണ്യം നേടിയിട്ടുണ്ട്.

ചങ്ങനാശേരി അതിരൂപതയിലുള്ള മുട്ടാര്‍ സെന്‍റ് ജോര്‍ജ് ഇടവാകാംഗമാണ് ഫാ. തോമസ് മണലില്‍.

ജോബി ആന്‍റണി

മേരി ആന്‍റണി റോയ്സ്റ്റൺ ടൗൺ മേയർ.
ലണ്ടൻ: റോയ്സ്റ്റൺ ടൗൺ മേയറായി മലയാളിയായ മേരി ആന്‍റണി തെരഞ്ഞെടുക്കപ്പെട്ടു.
അഭയാര്‍ഥി അപേക്ഷകളില്‍ ജര്‍മനി മൂന്നിലൊന്നു നിരസിച്ചു.
ബെര്‍ലിന്‍: അഭയാര്‍ഥി അപേക്ഷകളിന്മേൽ ജർമനി നിരസിച്ച മൂന്നിലൊന്ന് അപേക്ഷകൾ അപ്പീലില്‍ വിജയിച്ചു.
യൂറോ വിഷന്‍ സംഗീത മല്‍സരത്തില്‍ യുക്രെയ്ന് ഒന്നാം സ്ഥാനം.
ബെർലിൻ: റഷ്യൻ ആക്രമണം തുടരുന്പോഴും റാപ്പിംഗും ബ്രേക്ക് ഡാന്‍സുമായി യുക്രേനിയക്കാര്‍ അരങ്ങു തകര്‍ത്ത് സംഗീത മനോവീര്യം വര്‍ധിപ്പിച്ച് യൂറോവിഷന്‍ സംഗ
വെസ്റ്റ്ഫാളിയ തെരഞ്ഞെടുപ്പില്‍ സിഡിയുവിനു വിജയം.
ബെര്‍ലിന്‍: ജര്‍മനിയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനമായ നോര്‍ത്ത് റൈന്‍ വെസ്റ്റ്ഫാളിയൻ അസംബ്ളി തെരഞ്ഞെടുപ്പില്‍ സിഡിയു ഒന്നാമതെത്തി.
ദേവസഹായം പിള്ള ഇനി വിശുദ്ധൻ.
വത്തിക്കാന്‍സിറ്റി: വാഴ്ത്തപ്പെട്ട ദേവസഹായം പിള്ളയെ വിശുദ്ധനായി പ്രഖ്യാപിച്ചു. വത്തിക്കാനിലെ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ ഞായറാഴ്ച രാവിലെ 9.