• Logo

Allied Publications

Europe
വിശുദ്ധിയാണ് സൗന്ദര്യം, സമ്പൂർണമായി വചനം ശ്രവിക്കുന്നതിലൂടെയാണ് ഒരു വ്യക്തിക്ക് വിശുദ്ധിയും സൗന്ദര്യവും ലഭിക്കുന്നത് : മാർ സ്രാന്പിക്കൽ
Share
ബെർമിംഗ്ഹാം: "വിശുദ്ധിയാണ് സൗന്ദര്യം, സമ്പൂർണമായി വചനം ശ്രവിക്കുന്നതിലൂടെയാണ് ഒരു വ്യക്തിക്ക് വിശുദ്ധിയും സൗന്ദര്യവും ലഭിക്കുന്നത് . ഇത് ഒന്നാമതായി പരിശുദ്ധ അമ്മയ്ക്കും പിന്നീട് അമ്മയോടു ചേർന്ന് വചനം ശ്രവിക്കുന്ന എല്ലാവരിലേക്കും ലഭിക്കുന്ന ഒരു കാര്യമാണ് ' മാർ ജോസഫ്സ്രാന്പിക്കൽ. ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത വുമൺസ് ഫോറം മൂന്നാമത് വാർഷിക സമ്മേളനം " ടോട്ട പുൽക്രാ' ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ‌അദ്ദേഹം.

"ആമ്മേൻ പറയുന്ന ഒരു സ്ത്രീയാണ് പുതിയ നിയമത്തിന്‍റെ തുടക്കം. എല്ലാവരും പരിശുദ്ധ അമ്മയെപ്പോലെ, തന്നെ തന്നെ വിട്ടുകൊടുത്തു ദൈവത്തിനു പ്രവർത്തിക്കാൻ അവസരം കൊടുക്കണം . സ്ത്രീയുടെ മാതൃക സ്ത്രീ തന്നെയാണ് . ഈ മംഗളവാർത്ത കാലത്ത് പരിശുദ്ധ അമ്മയുടെ വിശ്വാസം , സ്നേഹം , കരുണ എന്നിങ്ങനെ എല്ലാ കാര്യങ്ങളും മാതൃകയാക്കണം മാർ സ്രാന്പിക്കൽ കൂട്ടിചേർത്തു.

വുമൺസ് ഫോറം പ്രസിഡന്‍റ് ജോളി മാത്യു അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ചങ്ങനാശേരി അതിരൂപത സഹായ മെത്രാൻ മാർ തോമസ് തറയിൽ മുഖ്യ പ്രഭാഷണം നടത്തി . നമ്മൾ വിശ്വസിക്കുന്നതുകൊണ്ട് നമ്മുടെ കുടുംബ ജീവിതത്തിന് നന്മ ഉണ്ടാകണം .അതുപോലെ നമ്മുടെ മാനസിക ആരോഗ്യം പോലെ തന്നെ ആത്മീയ ആരോഗ്യവും ഉണ്ടാകണം. വിശ്വാസം ഉണ്ടെങ്കിൽ മാത്രമേ ആത്മീയ ആരോഗ്യം ഉണ്ടാകൂ .ആത്മീയ ആരോഗ്യം കൂടുന്തോറും നമ്മുടെ ഉള്ളിൽ ശാന്തതയും ധൈര്യവും കൂടും. ഇത് കുടുംബ ജീവിതങ്ങളെയും ശക്തിപ്പെടുത്തും മാർ തോമസ് തറയിൽ പറഞ്ഞു .

വുമൺസ് ഫോറം രൂപത എക്സിക്യൂട്ടിവ് അംഗങ്ങളുടെ പ്രാർഥനയോടെ ആരംഭിച്ച സമ്മേളനത്തിന് രൂപത ഡയറക്ടർ സിസ്റ്റർ കുസുമം എസ് എച്ച് സ്വാഗതം പറഞ്ഞു. സെക്രട്ടറി ഷൈനി സാബു റിപ്പോർട്ട് അവതരിപ്പിച്ചു . രൂപത പ്രോട്ടോ സിഞ്ചെല്ലൂസ് റവ. ഡോ . ആന്‍റണി ചുണ്ടെലിക്കാട്ട് , വുമൺസ് ഫോറം കമ്മീഷൻ ചെയർമാൻ ഫാ. ജോസ് അഞ്ചാനിക്കൽ , വുമൺസ് ഫോറം പുതിയ പ്രസിഡന്‍റ് ഡോ . ഷിൻസി മാത്യൂസ് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

സമ്മേളനത്തോടനുബന്ധിച്ച് എട്ടു റീജണുകളിൽ നിന്നുമുള്ള വിവിധ കൾച്ചറൽ പരിപാടികളും അരങ്ങേറി .വൈസ് പ്രസിഡന്‍റ് സോണിയ ജോണി നന്ദി പറഞ്ഞു. മിനി നെൽസൺ സമ്മേളനത്തിന്‍റെ മോഡറേറ്ററായിരുന്നു.

ഷൈമോൻ തോട്ടുങ്കൽ

ഡി​ല​ന്‍ സി​നോ​യി​യു​ടെ സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍.
ഡ​ബ്ലി​ന്‍: ക​ഴി​ഞ്ഞ ദി​വ​സം അ​യ​ര്‍​ല​ൻ​ഡി​ല്‍ അ​ന്ത​രി​ച്ച ഡി​ല​ന്‍ സി​നോ​യി​യു​ടെ(10) സം​സ്കാ​രം വെ​ള്ളി​യാ​ഴ്ച ഡ​ബ്ലി​നി​ല്‍ ന​ട​ക്കും.
യു​ഡിഎ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഐ​ഒ​സി യു​കെ; തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു.
ല​ണ്ട​ൻ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് പി​ന്തു​ണ​യു​മാ​യി ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്‌ യു​കെ കേ​ര​ള ചാ​പ്റ്റ​ർ.
ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത കു​ടും​ബ​ക്കൂ​ട്ടാ​യ്മാ വാ​ർ​ഷി​ക സ​മ്മേ​ള​നം.
ലെ​സ്റ്റ​ർ: ഗ്രേ​റ്റ് ബ്രി​ട്ട​ൻ രൂ​പ​ത​യി​ലെ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ രൂ​പ​താ​ത​ല വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ത്തി.
സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ഈ​സ്റ്റ​ർ​ വി​ഷു​ ഈ​ദ് ആ​ഘോ​ഷം സംഘ‌ടിപ്പിച്ചു.
സ്റ്റീ​വ​നേ​ജ്: ഹ​ർ​ട്ഫോ​ർ​ഡ്ഷ​യ​റി​ലെ പ്ര​മു​ഖ മ​ല​യാ​ളി സം​ഘ​ട​നാ​യ ​സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ സം​ഘ​ടി​പ്പി​ച്ച ഈ​സ്റ്റ​ർ, ​വി​ഷു, ​ഈ​ദ് ആ​ഘോ​ഷം മ​ത​
കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്സ്ചേ​ഞ്ച് കെ​ട്ടി​ട​ത്തി​നു തീ​പി​ടി​ച്ചു.
കോ​പ്പ​ൻ​ഹേ​ഗ്: ഡാ​നി​ഷ് ത​ല​സ്ഥാ​ന​ത്തെ ഏ​റ്റ​വും പ്ര​ശ​സ്ത​മാ​യ കെ​ട്ടി​ട​ങ്ങ​ളി​ലൊ​ന്നാ​യ കോ​പ്പ​ൻ​ഹേ​ഗ​നി​ലെ ഓ​ൾ​ഡ് സ്റ്റോ​ക്ക് എ​ക്‌​സ്‌​ചേ​ഞ്ചി​