• Logo

Allied Publications

Europe
സ്വിറ്റ്‌സർലണ്ടിലെ പ്രമുഖ സംഘടനയായ ബി ഫ്രണ്ട്സിന് നവ സാരഥികൾ
Share
സൂറിച്ച്: ഇരുപതിന്‍റെ നിറവിൽ ബി ഫ്രണ്ട്‌സ് സ്വിറ്റസർലൻഡിന് നവസാരഥികൾ . ടോമി തൊണ്ടാംകുഴി പ്രസിഡന്‍റായും , ബോബ് തടത്തിൽ സെക്രെട്ടറിയായും, വർഗീസ് പൊന്നാനക്കുന്നേൽ ട്രഷററായുമുള്ള മുപ്പത്തിയൊന്നംഗ ഭരണസമിതി തെരഞ്ഞെടുക്കപ്പെട്ടു .

അസോസിയേഷൻ പ്രവർത്തനങ്ങളുടെ വ്യത്യസ്തമായ മേഘലകളിൽ തനിമയ്ക്കും, ഒരുമയ്ക്കും, പുതുമയ്ക്കും, സന്നദ്ധ സേവനങ്ങൾക്കും അറിയപ്പെടുന്ന മികവുറ്റ സംഘടനയായായ ബി ഫ്രണ്ട്‌സ് സ്വിറ്റസർലന്‍റ് ഇരുപതാണ്ടിന്റെ നിറവിലേക്കെത്തുമ്പോൾ സംഘടനയെ പുതിയ പടവുകളിലേയ്ക്ക് നയിക്കാനായി നവസാരഥികൾ തെരഞ്ഞെടുക്കപ്പെട്ടു.

രണ്ടായിരത്തിരണ്ടിലെ ഒരു ഞായറാഴ്ചയുടെ സായം സന്ധ്യയിൽ സ്വിറ്റസർലൻഡിലെ സമാനചിന്താഗതിക്കാരായ മുപ്പത്തിയൊന്നു കുടുംബങ്ങളുടെ കൂട്ടായ്മായായി തുടക്കമിട്ട ബി ഫ്രണ്ട്‌സ് രണ്ടു പതിറ്റാണ്ടിന്‍റെ പ്രവർത്തന പാരമ്പര്യവുമായി നൂറ്റിയെഴുപത്തിയഞ്ചിലധികം കുടുംബങ്ങളുടെ കൂട്ടായ്മയിലേക്ക് വളർന്നപ്പോൾ ഇരുപതാം വർഷത്തിന്‍റെ പ്രവർത്തങ്ങൾക്കായി പ്രഗത്ഭരും പ്രവർത്തനപരിചയവുമുള്ള മുപ്പത്തിയൊന്നു അംഗങ്ങളെ ഉൾപ്പെടുത്തിക്കൊണ്ടാണ് കമ്മിറ്റി രൂപീകരിച്ചിരിക്കുന്നത് .

ഡിസംബർ നാലാം തിയതി സൂറിച്ചിൽ വെച്ച് നടന്ന ജനറൽ ബോഡി മീറ്റിംഗിലാണ് വരുന്ന രണ്ടു വർഷത്തേയ്ക്ക് സംഘടനയെ നയിക്കാനുള്ള ഭാരവാഹികളെ ഐക്യകണ്ഠേന തിരഞ്ഞെടുത്തത് പ്രസിഡെന്‍റ് പ്രിൻസ് കാട്ട്രുകുടിയിലിന്‍റെ അധ്യക്ഷതയിൽ കൂടിയ മീറ്റിങ്ങിൽ സെക്രട്ടറി ബോബ് തടത്തിൽ കഴിഞ്ഞ രണ്ടുവർഷത്തെ സംഘടനയുടെ പ്രവർത്തങ്ങളുടെ റിപ്പോർട്ട് അവതരിപ്പിച്ചു.ട്രഷറർ അഗസ്റ്റിൻ മാളിയേക്കൽ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിച്ചു യോഗം പാസാക്കുകയും ചെയ്തു.വിമൻസ് ഫോറം കോർഡിനേറ്റർ ജൂബി അലാനിക്കൽ പ്രവർത്തനറിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്‌തു .

പ്രസിഡന്‍റ് അധ്യക്ഷപ്രസംഗത്തിൽ കഴിഞ്ഞ രണ്ടുവർഷക്കാലം സംഘടനയെ മുന്നോട്ടു നയിക്കാനും പ്രവർത്തങ്ങളിൽ ഒത്തൊരുമിച്ചു പ്രവർത്തിക്കുകയും ചെയ്ത സഹപ്രവർത്തകർക്കും അംഗങ്ങൾക്കും നന്ദി അർപ്പിച്ചു . മഹാമാരിക്കിടയിലും വിവിധ രീതിയിൽ സംഘടനയുടെ പ്രവർത്തനങ്ങൾ മുന്നോട്ടു കൊണ്ടുപോകാൻ സാധിച്ചതിൽ ചാരിതാർഥ്യമുണ്ടെന്നും പ്രസിഡന്‍റ് അഭിപ്രായപ്പെട്ടു .

കഴിഞ്ഞ രണ്ടുവർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളിലും , സാഹചര്യങ്ങളുടെ പേരിൽ 2020 ലെ ഓണാഘോഷം വേണ്ടന്ന് വെച്ച് നാട്ടിലെ പതിന്നാലു ജില്ലകളിലും അശരണരായ ഒരു പറ്റം മനുഷ്യജന്മങ്ങൾക്കു ഓണസമ്മാനങ്ങളും ഭക്ഷണവും നൽകാൻ മുൻകൈയെടുത്ത ഭാരവാഹികളെ യോഗം ഒന്നടങ്കം അഭിനന്ദിച്ചു .

അതുപോലെ ക്രിസ്മസിനും 2021 ലെ ഓണക്കാലത്തും സംഘടനാ നാട്ടിൽ നടത്തിയ ചാരിറ്റി പ്രവർത്തനങ്ങളെ യോഗം അഭിനന്ദിച്ചു.അംഗങ്ങളുടെ പങ്കാളിത്തവും, കെട്ടുറപ്പും പരിപാടികൾക്ക് ഉറപ്പാക്കിയ ഭാരവാഹികളെ എജിഎമ്മിന്‍റെ അഭിനന്ദനവും നന്ദിയും അറിയിച്ചു. വൈസ് പ്രസിഡന്‍റ് ജോസ് പെല്ലിശേരി യോഗത്തിനെത്തിയ എല്ലാവർക്കും നന്ദി അർപ്പിക്കുകയും അടുത്ത വർഷത്തേക്ക് നല്ലൊരു ഭരണസമിതിയെ തെരഞ്ഞെടുക്കാനും യോഗത്തിനോട് അഭ്യർത്ഥിച്ചു .

തുടർന്ന് കർമ്മപഥത്തില് 20 വര്ഷങ്ങള് തികയുമ്പോൾ അതിന് ചുക്കാൻ പിടിക്കാനൻ നവസാരഥികളെ തെരെഞ്ഞെടുക്കുന്നതിനായി യോഗം ബീന കാവുങ്ങലിനെയും ഡോളിൻസ് കൊരട്ടിക്കാട്ടുതറയിലിനെയും ഇലക്ഷൻ ഓഫീസേർസായി തെരെഞ്ഞെടുത്തു .സംഘടനയുടെ ബൈലോ പ്രകാരമുള്ള തെരെഞ്ഞെടുപ്പ് ചട്ടങ്ങൾ ഇലക്ഷൻ ഓഫീസർ ബീന കാവുങ്ങൽ യോഗത്തിനു വിശദീകരിച്ചു നൽകി .

സംഘടനയുടെ തുടക്കത്തിന് വിത്തും വളവും പാകിയ മുപ്പത്തിയൊന്നു കുടുംബങ്ങളെ അനുസ്മരിച്ചുകൊണ്ട് ഇരുപതാംവര്ഷത്തിലേക്കു പ്രവേശിച്ചപ്പോൾ മുപ്പത്തിയൊന്നു അംഗങ്ങളെ കമ്മിറ്റിയിലേക്ക് യോഗം തെരഞ്ഞെടുത്തു.

ജൂബിലി വർഷത്തിൽ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകുന്നതിനായി ജനറൽബോഡി ഏകകണ്ഠ്യേന ടോമി തൊണ്ടാംകുഴിയെ സംഘടനയുടെ പ്രെസിഡന്റായി തെരെഞ്ഞെടുത്തു .സംഘടനയുടെ സെക്രെട്ടറിയായി ശ്രീ ബേബി തടത്തിലിനേയും ട്രഷറർ ആയി വർഗീസ് പൊന്നാനക്കുന്നേലിനെയും യോഗം തെരെഞ്ഞെടുത്തു .

തുടർന്ന് മറ്റു ഓഫീസ് ഭാരവാഹികളായി വൈസ് പ്രസിഡെന്‍റ് സ്ഥാനത്തേക്ക് പ്രിൻസ് കാട്രൂകുടിയിൽ ,ജോയിന്‍റ് സെക്രെട്ടറി ആയി ജോസ് പെല്ലിശേരി , ജോയിന്‍റ് ട്രഷറർ ആയി ബിന്നി വെങ്ങാപ്പിള്ളി ,ആർട്സ് കൺവീനറായി സെബാസ്റ്റിയൻ കാവുങ്കൽ , സ്‌പോർട്സ് കൺവീനറായി റെജി പോൾ ,വുമൺസ് ഫോറം കൺവീനേഴ്‌സ് ആയി പുഷ്‌പാ ജോയ് തടത്തിൽ ,മേഴ്‌സി വെളിയൻ ,നിഷിത പ്രശാന്ത്‌ നായർ എന്നിവരെയും കൂടാതെ എക്സികുട്ടീവ് കമ്മിറ്റിയിലേക്ക് ,ജോയ് തടത്തിൽ ,ജൂബി അലാനി ,അനിൽ ചക്കാലക്കൽ ,അഗസ്റ്റിൻ മാളിയേക്കൽ ,വർഗീസ് കരുമത്തി ,ജോമോൻ പത്തുപറയിൽ ,ഡേവിസ് വടക്കുംചേരി ,ജോൺ വെളിയൻ ,അനിൽ വാതല്ലൂർ ,മോനിച്ചൻ നല്ലൂർ ,ബാബു വേതാനി ,ജിമ്മി കൊരട്ടിക്കാട്ടുതറയിൽ ,ജോഷി വടക്കുംപാടൻ ,ജോസ് വാഴക്കാലയിൽ ,സെബി പാലാട്ടി ,ജിമ്മി ശാസ്താംകുന്നേൽ ,മാത്യു മണികുട്ടിയിൽ ,സെബാസ്റ്റിയൻ അറക്കൽ ,ടോണി ഉള്ളാട്ടിൽ ,രതീഷ് രാമനാഥൻ എന്നിവരേയും തെരഞ്ഞെടുത്തു .

ആദ്യകാലം മുതൽ നാളിതുവരെയുള്ള പ്രവർത്തനങ്ങളിൽ സജീവ സാന്നിദ്ധ്യവും, സംഘടനയുടെ സ്പന്ദനങ്ങൾ അറിയാവുന്നവരുമായ പുതിയ നേതൃത്വത്തിൽ പ്രവർത്തന പരിചയവും, അനുഭവസമ്പത്തും ഉള്ളവരോടൊപ്പം, നവാഗതരും ചേരുന്നത് ഒരു മുതൽക്കൂട്ടായിരിക്കുമെന്ന് എജിഎം വിലയിരുത്തി.

ടോമി തൊണ്ടാംകുഴി മൂന്നാം പ്രാവശ്യവും ബേബി തടത്തിൽ അഞ്ചാം പ്രാവശ്യവുമാണ് പ്രസിഡന്‍റും ,സെക്രട്ടറിയുമായി തെരഞ്ഞെടുക്കപ്പെടുന്നത് ..ഇത് ഒരു പക്ഷേ സ്വിസ് മലയാളി സംഘടനകളിൽ അപൂർവമായിരിക്കാം ..അതുപോലെ കമ്മിറ്റിയിലെ ഓരോ അംഗങ്ങളും വിവിധ സ്ഥാനങ്ങളിൽ പലപ്രാവശ്യമായി സേവനം അനുഷ്ഠിച്ചിട്ടുള്ളവരാണെന്നുള്ളത് ഇരുപതാം വർഷത്തിന്റെ മുതൽക്കൂട്ടായി തന്നെ കരുതാം .

ഊർജസ്വലരും കർമ്മധീരരുമായ പുതിയ ഭാരവാഹികളെ മുൻ പ്രസിഡന്‍റ് പ്രിൻസ് കാട്രൂകുടിയിൽ പ്രത്യേകം അഭിനന്ദിച്ചു .

വിമൻസ്‌ഫോറത്തിനെ പ്രതിനിധീകരിച്ചു തെരെഞ്ഞെടുക്കപ്പെട്ട കോർഡിനേറ്റർ പുഷ്‌പാ ജോയ് തടത്തിൽ സംസാരിച്ചു ...സംഘടനയുടെ എല്ലാ പരിപാടികളിലും കൂടുതൽ സ്‌ത്രീ പങ്കാളിത്തം ഉറപ്പുവരുത്തുവാനുള്ള ശ്രെമവും അതുപോലെ വനിതകൾക്കായി വ്യത്യസ്തയാർന്ന പ്രോഗ്രാമുകൾ അനാവരണം ചെയ്യുവാൻ മറ്റുള്ളവരുമായി ആലോചിച്ചു വേണ്ടത് ചെയ്യുമെന്ന് യോഗത്തെ അറിയിച്ചു .

മുൻവർഷങ്ങളിലെപ്പോലെ പോലെ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുവാന്‍ സെക്രട്ടറി ബോബ് തടത്തിൽ എല്ലാവരുടെയും സഹായം അഭ്യർഥിച്ചു,മുൻ ഭാരവാഹികളെ മാർഗദർശികളാക്കികൊണ്ടുതന്നെ പുതിയ ആശയങ്ങളുമായി സംഘടനയുടെ മികവിനായി അടുത്ത രണ്ടുവർഷം കൈകോർത്തു ഒരേ മനസ്സോടെ നമ്മൾക്ക് പ്രവർത്തിക്കാമെന്നും അതിനായി മനസ്സുകാണിച്ച എല്ലാ സുഹൃത്തുക്കളോടും,അംഗങ്ങളോടും ഈ അവസരത്തിൽ നന്ദിയും രേഖപ്പെടുത്തുന്നതായി നന്ദി പ്രകാശനത്തിൽ അറിയിക്കുകയും സൂറിച്ചിൽ വെച്ച് ജനുവരി 29 നു നടക്കുന്ന ജനറൽ ബോഡി മീറ്റിങ്ങിനു എല്ലാ അംഗങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തണമെന്ന് താൽപ്പര്യപ്പെട്ടുകൊണ്ടു യോഗം പര്യവസാനിച്ചു.

ജേക്കബ് മാളിയേക്കൽ

യു​ഡി​എ​ഫ് യു​കെ​ സം​ഘ​ടി​പ്പി​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വ​ൻ​ഷ​ൻ മാ​ത്യു കു​ഴ​ൽ​നാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
ല​ണ്ട​ൻ: യു​കെ​യി​ലെ വി​വി​ധ യു​ഡി​എഫ് അ​നു​കൂ​ല പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ യു​ഡി​എ​ഫ് യു​കെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ലോ​ക്സ​ഭ തെ​ര​ഞ്ഞ
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് സ്പോ​ര്‍​ട്സ് ഫെ​റൈ​ന്‍ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഇ​ന്ത്യ​ന്‍ സ്പോ​ര്‍​ട്സ് ആ​ന്‍​ഡ് ഫാ​മി​ലി​യ​ന്‍ ഫെ​റൈന്‍റെ​ വാ​ര്‍​ഷി​ക പൊ​തു​യോ​ഗ​വും പു​തി​യ ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​
ലോക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഒഐസിസി അ​യ​ർ​ല​ൻഡും പ​ങ്കാ​ളി​ക​ളാ​യി.
ഡ​ബ്ലി​ൻ: ഇ​ന്ത്യ​യി​ൽ ന​ട​ക്കു​ന്ന ലോക്സഭാ തെരഞ്ഞെ​ടു​പ്പി​ൽ കേ​ര​ള​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒഐസിസി അ​യ​ർ​ല​ൻഡിന്‍റെ പ്ര​വ​ർ​ത്ത​ക​രും അ​നു​ഭ
കാ​ലാ​വ​സ്ഥാ വ്യ​തി​യാ​നത്തിൽ നട്ടംതിരിഞ്ഞ് ജ​ര്‍​മനി.
ബ​ര്‍​ലി​ന്‍: കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തി​ലു​ണ്ടാ​യ റിക്കാർ​ഡ് ചൂ​ട് മ​ര​ണ​ങ്ങ​ളും വെ​ള്ള​പ്പൊ​ക്ക​വും ജ​ര്‍​മ​നി​യെ ഏ​റെ ബാ​ധി​ച്ചു.
ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024ന് സമാപനം.
ലണ്ടൻ: ക്നാ​നാ​യ കാ​ത്ത​ലി​ക് മി​ഷ​ൻ യു​കെയു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ര​ണ്ടാ​മ​ത് "കു​ടും​ബ സം​ഗ​മം വാ​ഴ്വ് 2024 ന് ​' ഗം​ഭീ​ര പ​രി​സ​മാ​പ്തി.